ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് സൂപ്പര്‍ ഫിനിഷറായി ഈ ഇരുപത്തിയൊന്നുകാരന്‍ വരവറിയിച്ച് കഴിഞ്ഞു.
ബെംഗളൂരു: സയ്യിദ് മുഷ്താഖ് അലി ടി20യില്‍ മുംബൈയെ സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ ചാംപ്യന്‍മാരാക്കിയത് സൂര്യാന്‍ഷ് ഷെഡ്‌ജെയുടെ ബാറ്റിംഗ് വെടിക്കെട്ടായിരുന്നു. ഈ ബാറ്റിംഗ് മികവ് തന്നെയാണ് സൂര്യാന്‍ഷിനെ ഐപിഎല്‍ ടീമായ പഞ്ചാബ് കിംഗ്‌സില്‍ എത്തിച്ചത്. ഈ ഇന്നിംഗ്‌സ് ഓര്‍ത്തുവയ്ക്കുക. സൂര്യാന്‍ഷ് ഷെഡ്‌ജെ എന്ന പേരും. ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് സൂപ്പര്‍ ഫിനിഷറായി ഈ ഇരുപത്തിയൊന്നുകാരന്‍ വരവറിയിച്ച് കഴിഞ്ഞു. സയ്യിദ് മുഷ്താഖ് അലി ട്രോഫി ഫൈനലില്‍ മധ്യപ്രദേശിനെതിരെ 15 പന്തില്‍ പുറത്താതവാതെ 36 റണ്‍സാണ് താരം നേടിയത്. മൂന്ന് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്.
ഇതിന് മുന്‍പുള്ള സ്‌കോറുകള്‍ കൂടി അറിഞ്ഞാലേ സൂര്യാന്‍ഷിന്റെ മികവറിയൂ. ആന്ധ്രയ്‌ക്കെതിരെ എട്ട് പന്തില്‍ പുറത്താവാതെ 30 റണ്‍സെടുത്തിരുന്നു താരം. വിദര്‍ഭയ്‌ക്കെതിരെ 12 പന്തില്‍ 36 റണ്‍സാണ് അടിച്ചെടുത്തത്. സര്‍വീസസിനെതിരെയും ബറോഡയ്‌ക്കെതിരെയും താരത്തെ പുറത്താക്കാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞമാസം ഗോവയ്‌ക്കെതിരെ ആയിരുന്നു മുംബൈ ടീമില്‍ സൂര്യന്‍ഷിന്റെ അരങ്ങേറ്റം. കുറഞ്ഞ പന്തില്‍കൂടുതല്‍ റണ്‍സ് വേണ്ടപ്പോള്‍ സൂര്യാന്‍ഷ് രക്ഷനാവുമെന്ന് മുംബൈ നായകന്‍ ശ്രേയസ് അയ്യര്‍ വളരെ പെട്ടെന്ന് മനസ്സിലാക്കി.
വില്യംസണ് സെഞ്ചുറി! ഇംഗ്ലണ്ടിനെതിരെ ഹാമില്‍ട്ടണ്‍ ടെസ്റ്റില്‍ ന്യൂസിലന്‍ഡ് കൂറ്റന്‍ വിജയത്തിലേക്ക്
ഐപിഎല്‍ താരലേലത്തില്‍ സൂര്യാന്‍ഷിനെ ടീമില്‍ എത്തിക്കണമെന്ന ശ്രേയസിന്റെ നിര്‍ദേശം പരിഗണിക്കാന്‍ പഞ്ചാബ് കിംഗ്‌സിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. മുപ്പത് ലക്ഷം രൂപയ്ക്കാണ് പഞ്ചാബ് സൂര്യാന്‍ഷിനെ സ്വന്തമാക്കിയത്. ഫൈനലില്‍ മധ്യ പ്രദേശിനിനെതിരെ അഞ്ച് വിക്കറ്റിനായിരുന്നു മുംബൈയുടെ ജയം. ബെംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 175 റണ്‍സ് വിജയലക്ഷ്യം മുംബൈ 17.5 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സൂര്യകുമാര്‍ യാദവ് (48), അജിന്‍ക്യ രഹാനെ (37) എന്നിവരുടെ ഇന്നിംഗ്സുകളാണ് മുംബൈയുടെ വിജയത്തില്‍ അടിത്തറയിട്ടത്.
undefined
എന്നാല്‍ സൂര്യന്‍ഷ് ഷെഡ്ജെ നടത്തിയ വെടിക്കെട്ടാണ് മുംബൈ വിജയത്തിലെത്താന്‍ സഹായിച്ചത്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മധ്യപ്രദേശിന് ക്യാപ്റ്റന്‍ രജത് പടിധാറിന്റെ (40 പന്തില്‍ പുറത്താവാതെ 81) ഇന്നിംഗ്സാണ് മധ്യപ്രദേശിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.