1999 മാർച്ചിൽ ഇന്ത്യക്കായി രണ്ട് ഏകദിനങ്ങളില്‍ കളിച്ച പാണ്ഡെയെ പിന്നീട് ആരും ഇന്ത്യൻ കുപ്പായത്തില്‍ കണ്ടിട്ടില്ല.
മുംബൈ: ഒന്നോ രണ്ടോ മത്സരങ്ങളില്‍ ഇന്ത്യക്കായി കളിക്കുകയും പിന്നീട് വിസ്മൃതിയിലാണ്ടുപോകുകയും ചെയ്യുന്ന നിരവധി ക്രിക്കറ്റ് താരങ്ങളുണ്ട്. അത്തരമൊരു കളിക്കാരനാണ് ഗ്യാനേന്ദ്ര പാണ്ഡെ. ഇന്ത്യയുടെ ഇതിഹാസ താരങ്ങളായ സൗരവ് ഗാംഗുലിക്കും രാഹുല്‍ ദ്രാവിഡിനും വീരേന്ദര്‍ സെവാഗിനുമെല്ലാം ഒപ്പം കളിക്കുകയും പിന്നീട് ഇന്ത്യൻ ടീമില്‍ അവസരം ലഭിക്കാതിരിക്കകയും ചെയ്ത ഗ്യാനേന്ദ്ര പാണ്ഡെ ഇന്ന് എസ് ബി ഐയില്‍ പി ആര്‍ ഏജന്‍റായി ജോലി ചെയ്യുകയാണ് ഇപ്പോള്‍.
1997ൽ ദുലീപ് ട്രോഫി ഫൈനലില്‍ 44 റണ്‍സും മൂന്ന് വിക്കറ്റും വീഴ്ത്തി തിളങ്ങിയ പാണ്ഡെ പിന്നാലെ നടന്ന ദേവ്‌ധര്‍ ട്രോഫിയിൽ വിക്രം റാത്തോഡും വീരേന്ദ്രര്‍ സെവാഗും നവജ്യോത് സിദ്ദുവുമെല്ലാം അടങ്ങിയ നോര്‍ത്ത് സോണിനായും മികച്ച പ്രകടനം പുറത്തെടുത്തു. ഈസ്റ്റ് സോണിനെതിരെ പുറത്താകാതെ 89 റണ്‍സടിച്ച പാണ്ഡെയ മൂന്ന് വിക്കറ്റുമെടുത്തിരുന്നു. സൗത്ത് സോണിനെതിരെ പുറത്താകാതെ 30 റണ്‍സും മൂന്ന് വിക്കറ്റും നേടി. ചലഞ്ചര്‍ ട്രോഫിയിലും ഇന്ത്യ എക്കായും തിളങ്ങിയതിന് പിന്നാലെയാണ് പാണ്ഡെ 1999ല്‍ ഇന്ത്യൻ ടീമില്‍ അരങ്ങേറിയത്.
ഗോള്‍ കീപ്പറെ വെറും കാഴ്ചക്കാരനാക്കി റൊണാള്‍ഡോയുടെ വണ്ടര്‍ ഫ്രീ കിക്ക്, മെസിയുടെ റെക്കോര്‍ഡിനരികെ
1999 മാർച്ചിൽ ഇന്ത്യക്കായി രണ്ട് ഏകദിനങ്ങളില്‍ കളിച്ച പാണ്ഡെയെ പിന്നീട് ആരും ഇന്ത്യൻ കുപ്പായത്തില്‍ കണ്ടിട്ടില്ല. അന്നത്തെ ടീമില്‍ സൗരവ് ഗാംഗുലിക്കും രാഹുല്‍ ദ്രാവിഡിനും മുഹമ്മദ് അസ്ഹറുദ്ദീനും വിരേന്ദര്‍ സെവാഗിനുമൊപ്പമെല്ലാം ഡ്രസ്സിംഗ് റൂം പങ്കിട്ട പാണ്ഡെയെ പിന്നീട് ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ അന്ന് ബിസിസിഐ സെക്രട്ടറിയായിരുന്ന ജയ്‌വന്ത് ലൈലെയുടെ നിലപാട് തനിക്ക് തിരിച്ചടിയായെന്ന് പാണ്ഡെ പറഞ്ഞു. കുംബ്ലെ വിശ്രമം ആവശ്യപ്പെട്ടാല്‍ പകരം സുനില്‍ ജോഷിയെ ടീമിലെടുത്താല്‍ മതിയെന്ന് ലൈലെ പറഞ്ഞതോടെ ഗ്യാനേന്ദ്ര പാണ്ഡെയുടെ ഇന്ത്യൻ ടീം മോഹങ്ങള്‍ അവസാനിച്ചു.
undefined
പ്രായമല്ല പ്രകടനമാണ് പ്രധാനം, ടി20 വനിതാ ലോകകപ്പില്‍ മിന്നാന്‍ മലയാളികളുടെ ആശ
ഇന്ത്യൻ ടീമിലെത്താനുള്ള കളികള്‍ തനിക്കറിയില്ലായിരുന്നുവെന്നും അത് തന്‍റെ പിഴവാണെന്നും ഗ്യാനേന്ദ്ര പാണ്ഡെ പറഞ്ഞു. ഇന്ത്യൻ ടീമില്‍ നിന്ന് പുറത്തായപ്പോള്‍ തന്‍റെ ഭാഗം കേള്‍ക്കാന്‍ അന്നത്തെ മാധ്യമങ്ങളൊന്നും തയാറായില്ലെന്നും തന്നെക്കുറിച്ച് ഒരു വാര്‍ത്ത വരികയോ തന്നോട് മാധ്യമങ്ങള്‍ എന്തെങ്കിലും ചോദിക്കുകയോ ഉണ്ടായില്ലെന്നും ഗ്യാനേന്ദ്ര പാണ്ഡെ പറഞ്ഞു. കാരണം മാധ്യമങ്ങള്‍ക്ക് എക്കാലത്തും വലിയ താരങ്ങളെ മാത്രം മതിയായിരുന്നുവെന്നും ഗ്യാനേന്ദ്ര പാണ്ഡെ പറഞ്ഞു. ഇന്ത്യക്കായി രണ്ട് ഏകദിനങ്ങള്‍ കളിച്ച പാണ്ഡെ പുറത്താകാതെ നാലു റണ്‍സ് മാത്രമാണ് നേടിയത്. വിക്കറ്റൊന്നും വീഴ്ത്താനുമായിരുന്നില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക