കിരീട ഭാഗ്യമില്ല, ജയത്തെക്കാള്‍ കൂടുതല്‍ തോല്‍വികൾ, ആര്‍സിബി ക്യാപ്റ്റൻ സ്ഥാനത്ത് വിരാട് കോലിയുടെ റെക്കോര്‍ഡ്

By Web TeamFirst Published Oct 30, 2024, 4:28 PM IST
Highlights

2013 മുതല്‍ 2021വരെയാണ് വിരാട് കോലി ആര്‍സിബിയുടെ ക്യാപ്റ്റനായിരുന്നത്.

ബെംഗളൂരു: അടുത്ത ഐപിഎല്ലില്‍ വിരാട് കോലി വീണ്ടും ആര്‍സിബി ക്യാപ്റ്റനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോലിയുടെ ആവശ്യപ്രകാരമാണ് വീണ്ടും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഐപിഎല്ലില്‍ എം എസ് ധോണിയും രോഹിത് ശര്‍മയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ നായകാനായ താരമാണ് വിരാട് കോലി. കരിയറിന്‍രെ തുടക്കം മുതല്‍ ആര്‍സിബിക്കുവേണ്ടിയല്ലാതെ മറ്റൊരു ടീമിനുവേണ്ടിയും കോലി കളിച്ചിട്ടുമില്ല. എട്ട് സീസണുകളില്‍ ആര്‍സിബിയെ നയിച്ച കോലിക്ക് പക്ഷെ ഒരു തവണപോലും കിരീടഭാഗ്യം ഉണ്ടായിട്ടില്ല. 2013 മുതല്‍ 2021വരെയാണ് വിരാട് കോലി ആര്‍സിബിയുടെ ക്യാപ്റ്റനായിരുന്നത്. കഴിഞ്ഞ സീസണില്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിക്ക് പരിക്കേറ്റപ്പോള്‍ ഏതാനും മത്സരങ്ങളിലും കോലി ആര്‍സിബിയുടെ ക്യാപ്റ്റനായി.

Latest Videos

ഹർഭജൻ നല്‍കിയ മുന്നറിയിപ്പ് ഒടുവിൽ സത്യമായി; ഗാരി കിർസ്റ്റന്‍റെ പടിയിറക്കത്തിന് പിന്നാലെ വൈറലായി പഴയ പോസ്റ്റ്

ഐപിഎല്ലില്‍ 143 മത്സരങ്ങളിലാണ് കോലി ആര്‍സിബിയെ നയിച്ചത്. ക്യാപ്റ്റനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചവരില്‍ എം എസ് ധോണിയും(226), രോഹിത് ശര്‍മയും(158) മാത്രമാണ് കോലിക്ക് മുന്നിലുള്ളത്. എന്നാല്‍ വിജയങ്ങളുടെയും കിരീടങ്ങളുടെ കണക്കില്‍ കോലി ധോണിക്കും രോഹിത്തിനും ഏറെ പിന്നിലാണ്. 143 മത്സരങ്ങളില്‍ ആര്‍സിബിയെ കോലി നയിച്ചപ്പോള്‍ ജയം 66 എണ്ണത്തില്‍ മാത്രം, തോല്‍വിയാകട്ടെ 70 മത്സരങ്ങളിലും. വിജയശതമാനം 46.15 മാത്രം.

2016ല്‍ 973 റണ്‍സടിച്ച് ഐപിഎല്‍ റെക്കോര്‍ഡിട്ടെങ്കിലും കോലിക്ക് ഒരിക്കല്‍ പോലും ടീമിന് കിരീടം സമ്മാനിക്കാനായിട്ടില്ല. 2016ല്‍ റണ്ണറപ്പുകളായതാണ് ഏറ്റവും മികച്ച നേട്ടം. 2021ല്‍ കോലി ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചതോടെയാണ് ഫാഫ് ഡൂപ്ലെസി ക്യാപ്റ്റനായത്. പക്ഷെ ഡൂപ്ലെസിക്കും ആര്‍സിബിക്ക് കിരീടം സമ്മാനിക്കാനായിട്ടില്ല ഇതുവരെ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!