കിവീസിനെതിരെ മോശം ഫോമില്‍ കളിക്കുന്ന വിരാട് കോലി 14-ാം സ്ഥാനത്തേക്ക് വീണു.
ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റര്‍മാരുടെ പട്ടികയില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്്‌സ്വാള്‍. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ താരം മൂന്നാം സ്ഥാനത്തേക്ക് കയറി. ആദ്യ പത്തില്‍ മറ്റ് ഇന്ത്യന്‍ താരങ്ങളാരുമില്ല. ഇംഗ്ലണ്ട് താരം ജോ റൂട്ട് ഒന്നാമത് തുടരുന്നു. ഇന്ത്യക്കെതിരെ പരമ്പര കളിച്ചില്ലെങ്കിലും കെയ്ന്‍ വില്യംസണ്‍ രണ്ടാം സ്ഥാനത്തുണ്ട്. അഞ്ച് സ്ഥാനങ്ങള്‍ താഴോട്ടിറങ്ങിയ റിഷഭ് പന്ത് 11-ാം സ്ഥാനത്താണിപ്പോള്‍. ന്യൂസിലന്‍ഡിനെതിരെ ആദ്യ ടെസ്റ്റില്‍ സെഞ്ചുറി നേടിയിരുന്നെങ്കില്‍ പൂനെ ടെസ്റ്റില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ഇതാണ് താരത്തിന് തിരിച്ചടിയായതും.
കിവീസിനെതിരെ മോശം ഫോമില്‍ കളിക്കുന്ന വിരാട് കോലി 14-ാം സ്ഥാനത്തേക്ക് വീണു. ആറ് സ്ഥാനങ്ങളാണ് കോലിക്ക് നഷ്ടമായത്. ഒരു സ്ഥാനം താഴത്തേക്ക് വീണ ശുഭ്മാന്‍ ഗില്‍ 20-ാം സ്ഥാനത്താണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ഒമ്പത് സ്ഥാനങ്ങള്‍ നഷ്ടമായി. 24-ാം സ്ഥാനത്താണ് രോഹിത്. ജയ്‌സ്വാള്‍ മൂന്നാം സ്ഥാനത്തേക്ക് കയറിതോടെ ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക് നാലാം സ്ഥാനത്തേക്കിറങ്ങി. ഓസീസ് താരം സ്റ്റീവ് സ്മിത്താണ് അഞ്ചാമത്. ഉസ്മാന്‍ ഖവാജ ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറാം സ്ഥാനത്തേക്ക് കയറി.
undefined
കോലിക്ക് വീണ്ടും ആര്‍സിബിയെ നയിക്കണം! ക്യാപ്റ്റനാക്കണമെന്ന് ടീമിനോട് ആവശ്യപ്പെട്ടെതായി റിപ്പോര്‍ട്ട്
വലിയ നേട്ടമുണ്ടാക്കിയത് പാകിസ്ഥാന്റെ സൗദ് ഷക്കീലാണ്. 20 സ്ഥാനം മെച്ചപ്പെടുത്തി ഷക്കീല്‍ ഏഴാം സ്ഥാനത്തേക്ക് കയറി. മര്‍നസ് ലബുഷെയ്ന്‍, കമിന്ദു മെന്‍ഡിസ് എന്നിവര്‍ എട്ടും ഒമ്പതും സ്ഥാനങ്ങളില്‍. ഇന്ത്യക്കെതിരെ തകര്‍പ്പന്‍ ഫോമിലുള്ള കിവീസ് താരം രചിന്‍ രവീന്ദ്ര എട്ട് സ്ഥാനം മെച്ചപ്പെടുത്തി ഒമ്പതാമതെത്തി. അതേസമയം, ബൗള്‍മാരുടെ റാങ്കില്‍ ജസ്പ്രിത് ബുമ്രയ്ക്ക്് ഒന്നാം സ്ഥാനം നഷ്ടമാായി. ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാദയാണ് നിലവില്‍ ഒന്നാമന്‍. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ആര്‍ അശ്വിന്‍ നാലാമതായി.
ജോഷ് ഹേസല്‍വുഡാണ് രണ്ടാം സ്ഥാനത്തിന്റെ പുതിയ അവകാശി. ജസ്പ്രിത് ബുമ്ര മൂന്നാമത്. രണ്ട് സ്ഥാനം താഴോട്ടിറങ്ങി രവീന്ദ്ര ജഡേജ എട്ടാമതാണ്. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ മൂവര്‍ക്കും സ്വതസിദ്ധമായ ഫോമിലേക്ക് ഉയരാന്‍ സാധിച്ചിരുന്നില്ല. ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ജഡേജ ഒന്നാം സ്ഥാനത്ത് തുടരുന്നു.