ബംഗ്ലാദേശിനെതിരെ അവസാനം കളിച്ച മത്സരത്തില്‍ സെഞ്ചുറി നേടിയ ശേഷം ആദ്യ മത്സരത്തിനിറങ്ങുന്ന സഞ്ജു സാംസണില്‍ ആരാധകര്‍ക്ക് പ്രതീക്ഷയേറെയാണ്.
ഡര്‍ബന്‍: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു.മലയാളി താരം സഞ്ജു സാംസൺ തന്നെയാണ് ഇന്ത്യക്കായി അഭിഷേക് ശര്‍മക്കൊപ്പം ഓപ്പണ്‍ ചെയ്യുന്നത്. മഴയും മൂടിക്കെട്ടിയ അന്തരീക്ഷവുമായതിനാല്‍ തുടക്കത്തില്‍ പേസര്‍മാര്‍ക്ക് ആനുകൂല്യം കിട്ടുമെന്നതിനാലാണ് ദക്ഷിണാഫ്രിക്ക ഫീല്‍ഡിംഗ് തെരഞ്ഞെടുത്തത്. ടോസ് നേടിയിരുന്നെങ്കില്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് ഇന്ത്യൻ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞു.
ബംഗ്ലാദേശിനെതിരെ അവസാനം കളിച്ച മത്സരത്തില്‍ സെഞ്ചുറി നേടിയ ശേഷം ആദ്യ മത്സരത്തിനിറങ്ങുന്ന സഞ്ജു സാംസണില്‍ ആരാധകര്‍ക്ക് പ്രതീക്ഷയേറെയാണ്. ടി20 ലോകകപ്പ് ഫൈനലിനുശേഷം ഇരു ടീമും ആദ്യമായാണ് നേര്‍ക്കുനേര്‍വരുന്നത്. ലോകകപ്പിനുശേഷം ഇന്ത്യ സിംബാബ്‌വെയെയും ശ്രീലങ്കെയയും ബംഗ്ലാദേശിനെയും തൂത്തുവാരി പരമ്പര നേടിയപ്പോള്‍ ദക്ഷിണാഫ്രിക്ക വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങി. അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പര സമനിലയാക്കാനെ ദക്ഷിണാഫ്രിക്കക്ക് കഴിഞ്ഞുള്ളു.
undefined
ദക്ഷിണാഫ്രിക്ക പ്ലേയിംഗ് ഇലവൻ: റയാൻ റിക്കൽടൺ, എയ്ഡൻ മാർക്രം(ക്യാപ്റ്റൻ), ട്രിസ്റ്റൻ സ്റ്റബ്സ്, ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, പാട്രിക് ക്രൂഗർ, മാർക്കോ ജാൻസെൻ, ആൻഡിൽ സിമെലൻ, ജെറാൾഡ് കോറ്റ്‌സി, കേശവ് മഹാരാജ്, എൻകബയോംസി പീറ്റർ.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: അഭിഷേക് ശർമ, സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്(ക്യാപ്റ്റൻ), തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, റിങ്കു സിംഗ്, അക്സർ പട്ടേൽ, രവി ബിഷ്ണോയ്, വരുൺ ചക്രവർത്തി, അർഷ്ദീപ് സിംഗ്, അവേഷ് ഖാൻ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക