ആദ്യ പത്ത് സ്ഥാനങ്ങളില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണുള്ളത്. ഒരു സ്ഥാനം നഷ്ടമായ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മൂന്നാം സ്ഥാനത്തേക്കിറങ്ങി.
ദുബായ്: ടി20 റാങ്കിംഗില്‍ വന്‍ നേട്ടമുണ്ടാക്കി മലയാളി താരം സഞ്ജു സാംസണ്‍. 27 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ സഞ്ജു 39-ാം റാങ്കിലെത്തി. ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരെ സഞ്ജു നേടിയ തുടര്‍ച്ചയായ സെഞ്ചുറികളാണ് ഇന്ത്യന്‍ ഓപ്പണര്‍ക്ക് നേട്ടം സമ്മാനിച്ചത്. 50 പന്തുകളില്‍ ഏഴ് ഫോറും 10 സിക്സും സഹിതം 107 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. ബംഗ്ലാദേശിനെതിരെ മൂന്നാം ടി20യില്‍ 11 ബൗണ്ടറികളുടെയും എട്ട് സിക്സറുകളുടെയും സഹായത്തോടെ 111 (47) റണ്‍സ് സഞ്ജു നേടിയിരുന്നു. ഇന്ത്യക്ക് വേണ്ടി ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറി നേടുന്ന ആദ്യ താരമാവാനും സഞ്ജുവിന് സാധിച്ചിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടി20യില്‍ പൂജ്യത്തിന് പുറത്തായില്ലെങ്കില്‍ ഇതിലും മികച്ച സ്ഥാനം സഞ്ജുവിനെ തേടിയെത്തുമായിരുന്നു.
അതേസമയം, ആദ്യ പത്ത് സ്ഥാനങ്ങളില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണുള്ളത്. ഒരു സ്ഥാനം നഷ്ടമായ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മൂന്നാം സ്ഥാനത്തേക്കിറങ്ങി. ആറാം സ്ഥാനത്തുണ്ടായിരുന്ന യശസ്വി ജയ്‌സ്വാള്‍ ഏഴാം സ്ഥാനത്തായി. റുതുരാജ് ഗെയ്കവാദ് (14), ശുഭ്മാന്‍ ഗില്‍ (29) എന്നിവരാണ് സഞ്ജുവിന് മുകളിലുള്ള മറ്റ് ഇന്ത്യന്‍ താരങ്ങള്‍. ഓസീസ് ഓപ്പണര്‍ ട്രാവിസ് ഹെഡ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഫില്‍ സാള്‍ട്ട് (ഇംഗ്ലണ്ട്) രണ്ടാം സ്ഥാനത്തേക്ക് കയറി. ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ എന്നിവര്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍. ജയ്‌സ്വാളിനെ പിന്തള്ളി ജോസ് ബട്‌ലര്‍ ആറാം സ്ഥാനത്തേക്ക് കയറി. പതും നിസ്സങ്ക, ജോഷ് ഇന്‍ഗ്ലിസ്, നിക്കോളാസ് പുരാന്‍ എന്നിവരാണ് എട്ട് മുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍. ബൗളര്‍മാരുടെ റാങ്കിംഗില്‍ രവി ബിഷ്‌ണോയ് ഒരു സ്ഥാനം മെച്ചപ്പെടുത്തി ഏഴാമതെത്തി.
undefined
അതേസമയം ഏകദിന റാങ്കിംഗില്‍ പാക്കിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ ഷഹീന്‍ അഫ്രീദി ഒന്നാമതെത്തി. ദക്ഷിണാഫ്രിക്കന്‍ താരം കേശവ് മഹാരാജിനെയാണ് അഫ്രീദി പിന്തള്ളിയത്. ഓസ്‌ട്രേലിയക്കെതിരെ മൂന്ന് മത്സരങ്ങളില്‍ നിന്ന് 12.62 ശരാശരിയിലും 3.76 ഇക്കോണമിയിലും എട്ട് വിക്കറ്റാണ് അഫ്രീദി വീഴ്ത്തിയത്. മൂന്ന് സ്ഥാനങ്ങളാണ് അഫ്രീദി മെച്ചപ്പെടുത്തിയത്. മഹാരാജ് മൂന്നാം സ്ഥാനത്തേക്ക് വീണു. അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനാണ് രണ്ടാമത്. ആദ്യ പന്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങളുണ്ട്. ജസ്പ്രിത് ബുമ്ര ആറാം സ്ഥാനത്തും മുഹമ്മദ് സിറാജ് എട്ടാം സ്ഥാനത്തും.
ഏകദിന ബാറ്റര്‍മാരുടെ റാങ്കില്‍ പാക് താരം ബാബര്‍ അസം ഒന്നാം സ്ഥാനത്ത്. രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി എന്നിവരാണ് നാല് വരെയുള്ള സ്ഥാനങ്ങളില്‍. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ശ്രേയസ് അയ്യര്‍ 12ാം സ്ഥാനത്തെത്തി. ബൗളര്‍മാരുടെ റാങ്കിംഗില്‍ ഹാരിസ് റൗഫ് 14 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 13-ാം സ്ഥാനത്തെത്തി. ഓസീസിനെതിരെ പരമ്പരയിലെ താരം ഹാരിസായിരുന്നു.