ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്ക് മുമ്പ് സഞ്ജുവിന്‍റെ ബാറ്റിംഗ് പരിശീലനം രാഹുല്‍ ദ്രാവിഡിന് കീഴില്‍

By Web Desk  |  First Published Jan 15, 2025, 8:26 PM IST

ഐപിഎല്ലിനായി ഒരുങ്ങുന്ന രാജസ്ഥാന്‍ റോയല്‍സ് ടീമിന്‍റെ മുഖ്യപരിശീലകനും മുന്‍ ഇന്ത്യൻ പരിശീലകനുമായ രാഹുല്‍ ദ്രാവിഡിന് കീഴിലാണ് സഞ്ജു ബാറ്റിംഗ് പരിശീലനം നത്തുന്നത്.

Sanju Samson begins Batting practice under Rahul Dravid before England T20 Series

ജയ്പൂര്‍: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്ക് മുമ്പ് രാജസ്ഥാന്‍ റോയല്‍സ് പരിശീലകനായ രാഹുല്‍ ദ്രാവിഡിന് കീഴില്‍ ബാറ്റിംഗ് പരിശീലനം തുടങ്ങി മലയാളി താരം സഞ്ജു സാംസണ്‍. രാജസ്ഥാന്‍ റോയല്‍സ് അക്കാദമിയിലെത്തിയ സഞ്ജു ദ്രാവിഡിന്‍റെ മേല്‍നോട്ടത്തില്‍ ബാറ്റിംഗ് പരിശീലനം നടത്തുന്ന ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ രണ്ട് സെഞ്ചുറികള്‍ അടിച്ച സഞ്ജുവിനെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലും ഓപ്പണറായി നിലനിര്‍ത്തിയിരുന്നു.നേരത്തെ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്ക് മുമ്പും സഞ്ജു രാജസ്ഥാന്‍ റോയല്‍സ് അക്കാദമിയിലെത്തി ബാറ്റിംഗ് പരിശീലനം നടത്തിയിരുന്നു. ഇത് ദക്ഷിണാഫ്രിക്കയില്‍ മികവ് കാട്ടാന്‍ സഞ്ജുവിന് സഹായകരമാകുകയും  ചെയ്തു.

Latest Videos

ഇന്ത്യൻ ടീമിന്‍റെ ഡ്രസ്സിംഗ് റൂം രഹസ്യങ്ങള്‍ ചോര്‍ത്തിയത് ആ യുവതാരം, ഗുരുതര ആരോപണവുമായി ഗൗതം ഗംഭീര്‍

Sanju Samson begins Batting practice under Rahul Dravid before England T20 Seriesഐപിഎല്ലിനായി ഒരുങ്ങുന്ന രാജസ്ഥാന്‍ റോയല്‍സ് ടീം, മുഖ്യപരിശീലകനായ രാഹുല്‍ ദ്രാവിഡിന് കീഴിലാണ് ഇപ്പോൾ പരിശീലനം നത്തുന്നത്. ടീം ക്യാപ്റ്റന്‍ കൂടിയായ സ‍ഞ്ജു കൂടി എത്തിയതോടെ രാജസ്ഥാന്‍റെ പരിശീലന ക്യാംപ് ഒന്നുകൂടി ഉഷാറാവുകയും ചെയ്തു.

ഈ മാസം 22 മുതലാണ് ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടി20 പരമ്പര തുടങ്ങുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ കളിച്ച ഭൂരിഭാഗം താരങ്ങളെയും സെലക്ടര്‍മാര്‍ നിലനിര്‍ത്തിയപ്പോള്‍ സഞ്ജുവും അഭിഷേക് ശര്‍മയും തന്നെയാണ് ടീമിലെ ഓപ്പണര്‍മാര്‍.

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീം:സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, റിങ്കു സിംഗ്, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി, രവി ബിഷ്‌ണോയ്, വാഷിംഗ്ടൺ സുന്ദർ, ധ്രുവ് ജുറെൽ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

vuukle one pixel image
click me!
vuukle one pixel image vuukle one pixel image