1960 മുതല്‍ 70 വരെയുള്ള കാലയളവില്‍ സൗരാഷ്ട്രയ്ക്ക് വേണ്ടി 12 ഫസ്റ്റ് ക്ലാസ് ഗെയിമുകള്‍ കളിച്ചിട്ടുണ്ട് ഷാ. ഏകദേശം 40 വര്‍ഷത്തോളം സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയായി അദ്ദേഹമുണ്ടായിരുന്നു.
രാജ്‌കോട്ട്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് നടക്കുന്ന സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം പുനര്‍നാമകരണം ചെയ്യും. ഈമാസം 14 മുതല്‍ നിരഞ്ജന്‍ ഷാ ക്രിക്കറ്റ് സ്റ്റേഡിയം എന്ന പേരിലായിരിക്കും സ്റ്റേഡിയം അറിയപ്പെടുക. മുന്‍ ബിസിസിഐ സെക്രട്ടറിയാണ് നിരഞ്ജന്‍ ഷാ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ വൈസ് ചെയര്‍മാനായിട്ടും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. 15നാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. അതിന്റെ മുന്നോടിയായിട്ടാണ് സ്റ്റേഡിയത്തിന്റെ പേര് മാറ്റുന്നത്.
1960 മുതല്‍ 70 വരെയുള്ള കാലയളവില്‍ സൗരാഷ്ട്രയ്ക്ക് വേണ്ടി 12 ഫസ്റ്റ് ക്ലാസ് ഗെയിമുകള്‍ കളിച്ചിട്ടുണ്ട് ഷാ. ഏകദേശം 40 വര്‍ഷത്തോളം സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയായി അദ്ദേഹമുണ്ടായിരുന്നു. നിരഞ്ജന്‍ ഷായുടെ മകന്‍ ജയദേവ് ഷായാണ് ഇപ്പോള്‍ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ്. ദേശീയ - അന്തര്‍ദേശീയ തലത്തില്‍ നിരഞ്ജന്‍ ഷാ നല്‍കിയ സംഭാവന മാനിച്ചാണ് സ്‌റ്റേഡിയത്തിന് പേര് നല്‍കുന്നതെന്ന് എസ്സിഎ ഒരു പത്രക്കുറിപ്പില്‍ പറഞ്ഞു.
സച്ചിനും ദ്രാവിഡും ഗവാസ്‌ക്കറും കാത്തിരിക്കുന്നു! വിരാട് കോലി വന്നുകേറുക എലൈറ്റ് പട്ടികയിലേക്ക്
ഇന്ത്യയില്‍, ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ക്ക് ഭരണാധികാരികളുടെയും രാഷ്ട്രീയക്കാരുടെയും പേരുകളില്‍ നാമകരണം ചെയ്യപ്പെട്ടതിന് നിരവധി ഉദാഹരണങ്ങളുണ്ട്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ പേരില്‍ രാജ്യത്തുടനീളം ഒമ്പത് സ്റ്റേഡിയങ്ങളുണ്ട്. അതില്‍ എട്ടെണ്ണം ആഭ്യന്തര അല്ലെങ്കില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തിയിട്ടുണ്ട്. അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയം അടുത്ത കാലത്താണ് നരേന്ദ്ര മോദി സ്‌റ്റേഡിയമായത്. 1,32,000 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യം സ്‌റ്റേഡിയത്തിലുണ്ട്.
undefined
സ്വന്തം പേരില്‍ ക്രിക്കറ്റ് സ്റ്റേഡിയമുള്ള മറ്റ് ബിസിസിഐ ഉദ്യോഗസ്ഥര്‍ എം എ ചിദംബരം (ചെന്നൈ ), എം ചിന്നസ്വാമി (ബെംഗളൂരു), ഐഎസ് ബിന്ദ്ര (മൊഹാലി), എസ്‌കെ വാങ്കഡെ (മുംബൈ ) എന്നിവയാണ്. മുന്‍ ക്രിക്കറ്റ് താരങ്ങളായ ബ്രാഡ്മാന്‍ ഓവല്‍, സര്‍ വിവിയന്‍ റിച്ചാര്‍ഡ്സ് സ്റ്റേഡിയം, ബെര്‍ട്ട് സട്ട്ക്ലിഫ് ഓവല്‍ എന്നിവരുടെ പേരുനല്‍കുന്നത് ലോകത്ത് മറ്റെവിടെയെങ്കിലും ഒരു സാധാരണ സമ്പ്രദായമാണെങ്കിലും, ഇന്ത്യയില്‍ സ്റ്റാന്‍ഡുകള്‍ക്കും ഗേറ്റുകള്‍ക്കും കളിക്കാരുടെ പേരുകളേക്കാള്‍ പേരിടുകയാണ് പതിവ്.