ആറ് ഇന്നിംഗ്‌സിനിടെ ആദ്യ സെഞ്ചുറി, 150 കടന്നു! അടുത്ത സൂപ്പര്‍ സ്റ്റാര്‍ ആരെന്ന ചോദ്യത്തിന് ഉത്തരവുമായി പ്രതിക

By Web Desk  |  First Published Jan 15, 2025, 2:26 PM IST

ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് പ്രതിക.

pratika rawal scored his first century in odi cricket between six innings

രാജ്‌കോട്ട്: ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ സ്റ്റാര്‍ ആരാണെന്നുള്ള ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് 24കാരി പ്രതിക റാവല്‍. അയര്‍ലന്‍ഡിനെതിരെ മൂന്നാം ഏകദിനത്തില്‍ കന്നി സെഞ്ചുറി നേടിയ പ്രതിക സ്ഥിരതയാര്‍ന്ന് പ്രകടനം പുറത്തെടുക്കുന്നു. കളിക്കുന്ന ആറാം ഇന്നിംഗ്‌സില്‍ തന്നെ താരം സെഞ്ചുറി കണ്ടെത്തി. 129 പന്തില്‍ 154 റണ്‍സായിട്ടാണ് പ്രതിക മടങ്ങുന്നത്. ഒരു സിക്‌സും 20 ഫോറും ഉള്‍പ്പെടുന്ന തകര്‍പ്പന്‍ ഇന്നിംഗ്‌സ്. ആദ്യ ഏകദിനത്തില്‍ 67 റണ്‍സ് നേടിയ താരം രണ്ടാം മത്സരത്തില്‍ 89 റണ്‍സും നേടിരുന്നു. വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരെ അരങ്ങേറ്റ ഏകദിനത്തില്‍ 40 റണ്‍സ് നേടിയ താരം രണ്ടാം ഏകദിനത്തില്‍ 76 റണ്‍സും അടിച്ചെടുത്തു. മൂന്നാം ഏകദിനത്തില്‍ 18 റണ്‍സ്. ആറ് മത്സരങ്ങള്‍ക്കിടെ 400 റണ്‍സ് മറികടക്കാനും പ്രതികയ്ക്ക് സാധിച്ചു.

ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് പ്രതിക. 188 റണ്‍സ് നേടിയ ദീപിത് ശര്‍മയാണ് ഒന്നാമത്. 2017ല്‍ അയര്‍ലന്‍ഡിനെതിരെ ആയിരുന്നു നേട്ടം. അതേവര്‍ഷം ഓസീസിനെതിരെ പുറത്താവാതെ 171 റണ്‍സ് നേടിയ ഹര്‍മന്‍പ്രീത് കൗര്‍ രണ്ടാം സ്ഥാനത്ത്. പിന്നാലെ പ്രതിക. ഹര്‍മന്‍ (143), ജയ ശര്‍മ (138*) എന്നിവര്‍ തൊട്ടുപിറകില്‍. പ്രതിക സെഞ്ചുറി പൂര്‍ത്തിയാക്കുന്ന വീഡിയോ കാണാം...

THE MAIDEN INTERNATIONAL HUNDRED BY PRATIKA RAWAL ..!

- What a lovely moment for Pratika

pic.twitter.com/v7iQONVdQ9

— MANU. (@Manojy9812)

Latest Videos

നേരത്തെ സ്മൃതി മന്ദാനയും (80 പന്തില്‍ 135) സെഞ്ചുറി നേടിയിരുന്നു. ഇതോടെ വനിതാ ഏകദിന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി സ്വന്തമാക്കിയ താരങ്ങളുടെ പട്ടികയില്‍ മൂന്നാമതെത്തി താരം. താരത്തിന്റെ പത്താം ഏകദിന സെഞ്ചുറിയാണിത്. 97 മത്സരങ്ങളില്‍ നിന്നാണ് മന്ദാനയുടെ നേട്ടം. 126 മത്സരങ്ങളില്‍ 10 സെഞ്ചുറികള്‍ നേടിയ ഇംഗ്ലണ്ടിന്റെ ബ്യൂമോണ്ടിനൊപ്പാണ് മന്ദാന. 103 മത്സരങ്ങളില്‍ 15 സെഞ്ചുറികള്‍ നേടിയിട്ടുള്ള ഓസ്‌ട്രേലിയന്‍ താരം മെഗ് ലാന്നിംഗാണ് പട്ടിക നയിക്കുന്നത്. ന്യൂസിലന്‍ഡ് താരം സൂസി ബേറ്റ്‌സ് രണ്ടാമത്. 168 മത്സരങ്ങളില്‍ 13 സെഞ്ചുറിയാണ് സൂസി നേടിയത്. 

രാജസ്ഥാന്‍ റോയല്‍സ് കൈവിട്ടതിന് ശേഷം ബട്‌ലറും സഞ്ജുവും നേര്‍ക്കുനേര്‍; ആ പോരിന് ഇനി ഒരാഴ്ച്ച മാത്രം

ഇന്ന് 70 പന്തിലാണ് മന്ദാന സെഞ്ചുറി പൂര്‍ത്തിയാക്കിയത്. വനിതാ ക്രിക്കറ്റില്‍ ഏറ്റവും വേഗതയേറിയ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും മന്ദാനയുടെ പേരിലായി. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിെര 87 പന്തില്‍ സെഞ്ചുറി നേടിയ ഹര്‍മന്‍പ്രീത് കൗറാണ് രണ്ടാം സ്ഥാനത്ത്.

vuukle one pixel image
click me!
vuukle one pixel image vuukle one pixel image