ഇംഗ്ലണ്ടിനെ സ്പിൻചുഴിയിൽ വീഴ്ത്തി പാകിസ്ഥാൻ, മൂന്നാം ടെസ്റ്റിൽ 9 വിക്കറ്റ് ജയം; 2021നുശേഷം നാട്ടിൽ പരമ്പര

By Web TeamFirst Published Oct 26, 2024, 12:57 PM IST
Highlights

രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിനെ 112 റണ്‍സിന് പുറത്താക്കയ പാകിസ്ഥാന്‍ വിജയലക്ഷ്യമായ 35 റണ്‍സ് ഒരു വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തു.

റാവല്‍പിണ്ടി: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ പാകിസ്ഥാന് ഒമ്പത് വിക്കറ്റ് ജയം. ആദ്യ ടെസ്റ്റില്‍ തോറ്റ പാകിസ്ഥാൻ രണ്ടും മൂന്നും ടെസ്റ്റുകള്‍ ജയിച്ച് 2021നുശേഷം ആദ്യമായി നാട്ടില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കി. സ്പിന്നര്‍മാരായ സാജിദ് ഖാന്‍റെയും നോമാന്‍ അലിയുടെയും മികവിലാണ് പാകിസ്ഥാന്‍റെ പരമ്പരനേട്ടം. രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിനെ 112 റണ്‍സിന് പുറത്താക്കയ പാകിസ്ഥാന്‍ വിജയലക്ഷ്യമായ 35 റണ്‍സ് ഒരു വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തു. സ്കോര്‍ ഇംഗ്ലണ്ട് 267, 112, പാകിസ്ഥാന്‍ 344, 37-1

24-3 എന്ന സ്കോറിൽ മൂന്നാം ദിനം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 112 റണ്‍സിന് ഓള്‍ ഔട്ടായി.33  റണ്‍സെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. ഹാരി ബ്രൂക്ക് 26 റണ്‍സടിച്ചു. ബെന്‍ ഡക്കറ്റ്(12), ഗുസ് അറ്റ്കിന്‍സൺ(10),  ജാക് ലീച്ച്(10) എന്നിവര്‍ മാത്രമാണ് റൂട്ടിനും ബ്രൂക്കിനും പുറമെ രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിനായി രണ്ടക്കം കടന്നത്. പാകിസ്ഥാനുവേണ്ടി നോമാന്‍ അലി 42 റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്തപ്പോള്‍ സാജിദ് ഖാന്‍ 69 റണ്‍സിന് നാലു വിക്കറ്റെടുത്തു.

Latest Videos

രോഹിത് തുടക്കത്തിലെ വീണു, ബാസ്ബോള്‍ അടിയുമായി ജയ്സ്വാളും ഗില്ലും; പൂനെയില്‍ ഇന്ത്യക്ക് വിജയപ്രതീക്ഷ

24-3 എന്ന സ്കോറില്‍ ബാറ്റിംഗ് തുടര്‍ന്ന ഇംഗ്ലണ്ടിനെ ബ്രൂക്കും റൂട്ടും ചേര്‍ന്ന് 50 കടത്തി പ്രതീക്ഷ നല്‍കിയെങ്കിലും ഇരുവരെയും പുറത്താക്കി നോമാന്‍ അലി ഇംഗ്ലണ്ടിന്‍റെ നടുവൊടിച്ചു. വാലറ്റത്തെ സാജിദ് ഖാനും തുടച്ചുനീക്കിയതോടെ പാകിസ്ഥാന്‍ വിജയലക്ഷ്യം 35 റണ്‍സ് മാത്രമായി. സയ്യിം അയൂബിന്‍റെ വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാൻ 3.1 ഓവറില്‍ ലക്ഷ്യത്തിലെത്തി. അഞ്ച് റണ്‍സുമായി അബ്ദുള്ള ഷഫീഖും ആറ് പന്തില്‍ 23 റണ്‍സുമായി ക്യാപ്റ്റന്‍ ഷാന്‍ മസൂദും പുറത്താകാതെ നിന്നു.

രഞ്ജി ട്രോഫി: സഞ്ജുവിന്‍റെ പ്രകടനത്തിനായി കാത്തിരിക്കണം, കേരള-ബംഗാള്‍ മത്സരത്തില്‍ വില്ലനായി മഴ

1995ൽ സിംബാബ്‌വെക്കെതിരെ ആദ്യ ടെസ്റ്റ് തോറ്റ് പരമ്പര നേടിയശേഷം ഇതാദ്യമായാണ് പാകിസ്ഥാന്‍ ആദ്യ ടെസ്റ്റില്‍ തോറ്റശേഷം പരമ്പര നേടുന്നത്. 2015നുശേഷം ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന്‍റെ ആദ്യ ടെസ്റ്റ് പരമ്പര നേട്ടവും 2021നുശേഷം നാട്ടിലെ ആദ്യ ടെസ്റ്റ് പരമ്പര നേട്ടവുമാണിത്. പരമ്പരയിലാകെ 73 വിക്കറ്റുകളാണ് പാക് സ്പിന്നര്‍മാര്‍ എറിഞ്ഞിട്ടത്. പാകിസ്ഥാനില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ സ്പിന്നര്‍മാരുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണിത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!