Gautam Gambhir: അന്ന് കോലിയോട് ചൂടായതില്‍ ഖേദമില്ലെന്ന് ഗംഭീര്‍

By Web Team  |  First Published Mar 19, 2022, 7:26 PM IST

ഗ്രൗണ്ടിലിറങ്ങിയാല്‍ ചിലപ്പോഴൊക്കെ നമ്മള്‍ വ്യക്തിബന്ധങ്ങള്‍ മറക്കേണ്ടിവരും. ചില സാഹചര്യങ്ങളില്‍ അത് മറന്ന് നമ്മള്‍ പലതും പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യും.  അതുകൊണ്ടുതന്നെ അന്ന് കോലിയോട് ചൂടാവേണ്ടിവന്നതില്‍ എനിക്ക് ഒരുതരി പോലും ഖേദമില്ല.


ദില്ലി: ഗ്രൗണ്ടില്‍ ആക്രമണോത്സുകതയ്ക്ക് പേര് കേട്ട നായകന്‍മാരാണ് ഗൗതം ഗംഭീറും(Gautam Gambhir) വിരാട് കോലിയും(Virat Kohli). ദേശീയ ടീമില്‍ സഹതാരങ്ങളായിരുന്നപ്പോഴും ഒരിക്കല്‍ ഐപിഎല്ലില്‍  ഗ്രൗണ്ടില്‍വെച്ച് ഇരുവരും നേര്‍ക്കുനേര്‍ കൊമ്പുകോര്‍ത്തിട്ടുണ്ട്. 2013ലെ ഐപിഎല്ലിലായിരുന്നു നാടകീയ സംഭവം. ജതിന്‍ സപ്രുവിന്‍റെ യുട്യൂബ് ചാനലിനോട് സംസാരിക്കവെ കോലിയോട് ചൂടായതിനെക്കുറിച്ച് ഗംഭീര്‍ മനുസുതുറന്നു.

ഗ്രൗണ്ടിലിറങ്ങിയാല്‍ ചിലപ്പോഴൊക്കെ നമ്മള്‍ വ്യക്തിബന്ധങ്ങള്‍ മറക്കേണ്ടിവരും. ചില സാഹചര്യങ്ങളില്‍ അത് മറന്ന് നമ്മള്‍ പലതും പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യും.  അതുകൊണ്ടുതന്നെ അന്ന് കോലിയോട് ചൂടാവേണ്ടിവന്നതില്‍ എനിക്ക് ഒരുതരി പോലും ഖേദമില്ല. കഴിഞ്ഞത് കഴിഞ്ഞു. അതിനെക്കുറിച്ചൊന്നും പിന്നീട് ആലോചിച്ചിട്ടില്ല. കോലിയും അങ്ങനെ തന്നെയാണെന്നാണ് ഞാന്‍ കരുതുന്നത്.

Latest Videos

undefined

കോലി-ഗംഭീര്‍ വാക്പോരിന്‍റെ വീഡിയോ കാണാം

മത്സരങ്ങള്‍ക്കിടയിലുള്ള ഇത്തരം പോരാട്ടങ്ങള്‍ എനിക്കിഷ്ടമാണ്. കാരണം, എതിരാളിയും നമുക്കൊപ്പം നില്‍ക്കുന്ന ആളാകണം. ധോണിയെയും കോലിയെയും ഒക്കെ പോലെ. അതുകൊണ്ടുതന്നെ ഒരു ടീമിനെ നയിക്കുമ്പോള്‍ ചില സാഹചര്യങ്ങളില്‍ നിങ്ങള്‍ ആഗ്രഹിച്ചില്ലെങ്കില്‍ പോലും ഇത്തരത്തിലൊക്കെ പെരുമാറേണ്ടിവരും. കാരണം, നിങ്ങള്‍ എത്രമാത്രം അക്രമണോത്സുകനാണോ അതുപോലെയാണ് ടീമും. നായകനെന്ന നിലയില്‍ ചിലപ്പോഴൊക്കെ നമുക്ക് വ്യക്തിബന്ധങ്ങള്‍ കണ്ടില്ലെന്ന് നടിക്കേണ്ടിവരും. അങ്ങനെയെ ടീമിനെ നയിക്കാനാവു-ഗംഭീര്‍ പറഞ്ഞു.

അന്ന് കോലിക്കെതിരെ ദേഷ്യപ്പെട്ടതില്‍ വ്യക്തിപരമായി ഒന്നുമില്ല. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്‍റെ വ്യക്തിപരമായ നേട്ടങ്ങളിലും ടീമിനായുള്ള നേട്ടങ്ങളിലും ഉള്ളുതുറന്ന് അഭിനന്ദിക്കാനാവുന്നത്. കരിയര്‍ തുടങ്ങിയാ കാലത്തുനിന്ന് ഫിറ്റ്നസിന്‍റെ കാര്യത്തിലായാലും കരിയറിന്‍റെ കാര്യത്തിലായാലും അമ്പരപ്പിക്കുന്ന മാറ്റമാണ് കോലിക്ക് ഉണ്ടായതെന്നും ഗംഭീര്‍ പറഞ്ഞു.

ഐപിഎല്ലില്‍ കൊല്‍ക്കത്തക്ക് രണ്ട് തവണ കിരീടം നേടിക്കൊടുത്ത നായകനാണ് ഗംഭീര്‍. കോലിയാകട്ടെ ഏഴ് സീസണുകളില്‍ ബാംഗ്ലൂരിനെ നയിച്ചെങ്കിലും ഒരു തവണ പോലും കിരീടം സ്വന്തമാക്കാനായില്ല. കഴിഞ്ഞ സീസണൊടുവില്‍ ഇന്ത്യന്‍ ടീമിന്‍റെ നായകസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ബാംഗ്ലൂര്‍ ടീമിന്‍റെ നായകസ്ഥാനവും കോലി കൈവിട്ടിരുന്നു.

click me!