ടെസ്റ്റ് ടീമിൽ തിരിച്ചെത്താമെന്ന ശ്രേയസിന്‍റെ പ്രതീക്ഷ മങ്ങി, ഓസീസ് പര്യടനത്തിലും പരിഗണിക്കില്ലെന്ന് സൂചന

By Web TeamFirst Published Sep 18, 2024, 10:22 AM IST
Highlights

ദുലീപ് ട്രോഫി മൂന്നാം റൗണ്ടിലും പിന്നാലെ നടക്കുന്ന ഇറാനി ട്രോഫിയിലും റണ്‍സടിച്ചു കൂട്ടിയാലും നവംബറില്‍ നടക്കുന്ന ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യൻ ടീമില്‍ ഇടം നേടാന്‍ ശ്രേയസിന് നേരിയ സാധ്യത മാത്രമെയുള്ളൂവെന്ന് ബിസിസിഐ

മുംബൈ: ഇന്ത്യൻ ടെസ്റ്റ് ടീമില്‍ തിരച്ചെത്താമെന്ന ശ്രേയസ് അയ്യരുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി. ശ്രേയസിനെ സമീപകാലത്തൊന്നും ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കില്ലെന്ന് ബിസിസിഐ വൃത്തങ്ങൾ തന്നെ സൂചന നല്‍കി. ദുലീപ് ട്രോഫിയിലെ ശ്രേയസിന്‍റെ ശരാശരി പ്രകടനത്തിന് പിന്നാലെയാണ് ബിസിസിഐ നിലപാട് വ്യക്തമാക്കിയത്.

നിലവിലെ സാഹചര്യത്തില്‍ ടെസ്റ്റ് ടീമില്‍ ശ്രേയസിന് ഇടമുണ്ടാകില്ല. ആര്‍ക്ക് പകരമാണ് ശ്രേയസിനെ ടീമിലേടുക്കുക. അതുപോലെ ശ്രേയസിന്‍റെ ഷോട്ട് സെലക്ഷനും പ്രശ്നമാണ്. ദുലീപ് ട്രോഫിയില്‍ ക്രീസില്‍ നിലയുറപ്പിച്ചശേഷം ഷംസ് മുലാനിയുടെ പന്തില്‍ മോശം ഷോട്ട് കളിച്ച് അദ്ദേഹം പുറത്തായി. ഇന്ത്യയിലെ ഫ്ലാറ്റ് പിച്ചുകളില്‍ നിലയുറപ്പിച്ചു കഴിഞ്ഞാല്‍ അത് മുതലാക്കാനാകണമെന്നും ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ ബിസിസിഐയിലെ ഉന്നതൻ പറഞ്ഞു.

Latest Videos

ആരാണ് ഇന്ത്യയിലെ ഏറ്റവും നിർഭാഗ്യവനായ ക്രിക്കറ്റർ?,സഞ്ജു സാംസണോ റുതുരാജ് ഗെയ്ക്‌വാദോ; മറുപടി നൽകി പിയൂഷ് ചൗള

ദുലീപ് ട്രോഫി മൂന്നാം റൗണ്ടിലും പിന്നാലെ നടക്കുന്ന ഇറാനി ട്രോഫിയിലും റണ്‍സടിച്ചു കൂട്ടിയാലും നവംബറില്‍ നടക്കുന്ന ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യൻ ടീമില്‍ ഇടം നേടാന്‍ ശ്രേയസിന് നേരിയ സാധ്യത മാത്രമെയുള്ളൂവെന്ന് ബിസിസിഐയിലെ മറ്റൊരു മുതിര്‍ന്ന അംഗം പറഞ്ഞു. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ ഇടം നേടിയാലും മുംബൈക്കായി ഇറാനി കപ്പില്‍ കളിക്കേണ്ടതിനാഷൽ ശ്രേയസിന് രണ്ടാം ടി20 മുതലെ ഇന്ത്യക്കായി കളിക്കാനാകു. ഇറാനി ട്രോഫിയില്‍ കളിച്ച് മികവ് കാട്ടിയില്ലെങ്കില്‍ ഓസീസ് പര്യടനത്തിന് പരിഗണിക്കാനുള്ള സാധ്യത പോലുമില്ല. രഞ്ജി ട്രോഫിയില്‍ കളിച്ച് കഴിവ് തെളിയിക്കുക എന്നത് മാത്രമാണ് 29കാരനായ ശ്രേയസിന് മുന്നിലുള്ള വഴിയെന്നും മികച്ച ഫോമില്‍ കളിച്ചപ്പോള്‍ പരിക്കേറ്റതാണ് ശ്രേയസിന് തിരിച്ചടിയായതെന്നും ബിസിസിഐ പ്രതിനിധി പറഞ്ഞു.

ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാത്തതിന് ബിസിസിഐയുടെ വാര്‍ഷിക കരാര്‍ നഷ്ടമായ ശ്രേയസ് ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ചാമ്പ്യൻമാരാക്കിയതോടെയാണ് വീണ്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കപ്പെട്ടത്. കൊല്‍ക്കത്ത മെന്‍ററായിരുന്ന ഗൗതം ഗംഭീര്‍ ഇന്ത്യൻ പരിശീലകനായതും ശ്രേയസിനെ തുണച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!