സൂപ്പര്‍ സ്റ്റാറുകളുടെ നിര, ഐപിഎല്‍ മെഗാലേലം കളറാകും! പന്തിനെ പൊക്കാന്‍ ചെന്നൈ, രാഹുലിന് പിന്നാലെ ആര്‍സിബി

By Web TeamFirst Published Oct 31, 2024, 9:51 PM IST
Highlights

ലേലത്തിനെത്തുന്ന ചില വന്‍ താരങ്ങളുടെ പേരുകള്‍ നോക്കം. അതില്‍ പ്രധാനികളായ ഇന്ത്യക്കാന്‍ ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍ എന്നിവരാണ്.

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ താരനിബിഡമായ മെഗാലേലമായിരിക്കും ഇത്തവണത്തേതെന്ന് ഏറെക്കുറെ ഉറപ്പായി. ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ സ്റ്റാറുകള്‍ ലേല ടേബിളിലുണ്ടാവും. കഴിഞ്ഞ സീസണിലെ മൂന്ന് ക്യാപ്റ്റന്മാരാണ് ഇത്തവണ ലേലം കളറാക്കുക. ഇന്ത്യന്‍ ക്രിക്കറ്റിലെ മറ്റ് സൂപ്പര്‍ താരങ്ങളും വിദേശ താരങ്ങളും ലേലത്തിലുണ്ടാവും. രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും മാത്രമാണ് ആറ് താരങ്ങളേയും നിലനിര്‍ത്തിയത്.

ലേലത്തിനെത്തുന്ന ചില വന്‍ താരങ്ങളുടെ പേരുകള്‍ നോക്കം. അതില്‍ പ്രധാനികളായ ഇന്ത്യക്കാന്‍ ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍ എന്നിവരാണ്. ഡല്‍ഹി കാപിറ്റല്‍സിന്റെ ക്യാപ്റ്റനായ റിഷഭ് പന്തിനെ ഫ്രാഞ്ചൈസി നിലനിര്‍ത്തിയിരുന്നില്ല. പന്ത് മുന്നോട്ടുവച്ച ഡിമാന്റുകള്‍ ഡല്‍ഹിക്ക് അംഗീകരിക്കാന്‍ കഴിയാതെ വന്നതോടെയാണ് താരത്തെ കൈവിടേണ്ടിവന്നത്. പന്തിനെ സ്വന്തമാക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ശ്രമിക്കുമെന്നുള്ള വാര്‍ത്തകളുണ്ടായിരുന്നു. ചെന്നൈ മാത്രമല്ല, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും പന്തിന് വേണ്ടി രംഗത്ത് വരും. ക്യാപ്റ്റന്‍ മെറ്റീരിയില്‍ ആണെന്നിരക്കെ കിംഗ്‌സ് പഞ്ചാബ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവരും പന്തിന് വേണ്ടി ശ്രമിച്ചാല്‍ അത്ഭുതപ്പെടാനില്ല.

Latest Videos

കെ എല്‍ രാഹുലിനെ ആര്‍സിബി പൊക്കാന്‍ സാധ്യതയേറെയാണ്. ലഖ്‌നൗവിന്റെ ക്യാപ്റ്റനായ രാഹുല്‍ കരാര്‍ പുതുക്കാനില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് താരം ടീം വിടുന്നത്. കഴിഞ്ഞ സീസണിനിടെ ലഖ്നൗ ടീം ഉടമ സഞ്ജീവ് ഗോയങ്ക, ലഖ്നൗ ക്യാപ്റ്റന്‍ രാഹുലുമായുള്ള അഭിപ്രായ വ്യത്യാസം പരസ്യമായി കാണിച്ചിരുന്നു. ഗുജറാത്ത് ടൈറ്റന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് എന്നിവരും രാഹുലില്‍ താല്‍പര്യം കാണിക്കുന്നുണ്ട്. രാഹുലാവട്ടെ കര്‍ണാകടക്കാരനും ആയതിനാല്‍ ആര്‍സിബി തിരികെ കൊണ്ടുവന്നേക്കും. മുമ്പ് ആര്‍സിബിക്ക് വേണ്ടി കളിച്ചിട്ടുള്ള താരം കൂടിയാണ് രാഹുല്‍.

ആരുടെ പേഴ്‌സിലാണ് കോടികള്‍? ഐപിഎല്‍ ഫ്രഞ്ചൈസികള്‍ കൈവിട്ട പ്രമുഖര്‍ ആരോക്കെ? മെഗാലേലത്തിന് മുമ്പ് അറിയേണ്ടത്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് കിരീടം സമ്മാനിച്ച ശേഷമാണ് ശ്രേയസ് ടീം വിടുന്നത്. പ്രതിഫല തര്‍ക്കത്തെ തുടര്‍ന്നാണ് ശ്രേയസിനെ കൊല്‍ക്കത്ത ഒഴിവാക്കിയത്. താരം പ്രതിഫലം കൂട്ടി ചോദിച്ചിരുന്നു. എന്നാല്‍ സമീപകാല പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഒരു താരത്തിന്റെ പ്രതിഫലം തീരുമാനിക്കുന്നത്. 2022 ലെ ലേലത്തില്‍ 12.25 കോടി മുടക്കിയാണ് കൊല്‍ക്കത്ത, ശ്രേയസിനെ ടീമിലെത്തിച്ചത്. അതുതന്നെയാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രതിഫലവവും. ആ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 30.85 ശരാശരിയില്‍ 401 റണ്‍സ് നേടി. 2023 സീസണ്‍ പരിക്കിനെ തുടര്‍ന്ന് ശ്രേയസിന് നഷ്ടമായി. പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് കൊല്‍ക്കത്ത താരത്തിന്റെ പ്രതിഫലം ഉയര്‍ത്താന്‍ തയ്യാറാകാതിരുന്നതും.

മുംബൈ ഇന്ത്യന്‍സ് കൈവിട്ട ഇഷാന്‍ കിഷനാണ ലേല ടേബിളിലെ മറ്റൊരു പ്രധാനി. മുംബൈ നിലനിര്‍ത്തിയ താരങ്ങളുടെ പട്ടികയില്‍ കിഷനില്ലെങ്കിലും താരത്തെ തിരിച്ചെത്തിക്കാന്‍ മുംബൈ ശ്രമം നടത്തിയേക്കും. പഞ്ചാബ് കിംഗ്‌സും താരത്തിന് പിന്നാലെയുണ്ടാവും. മുഹമ്മദ് ഷമി, യൂസ്‌വേന്ദ്ര ചാഹല്‍, ആര്‍ അശ്വിന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചാഹര്‍ എന്നിവരെല്ലാം മെഗാ ലേലത്തിന് ചൂടുപിടിപ്പിക്കും. വിദേശ താരങ്ങളായ ജോസ് ബട്‌ലര്‍, ഡെവോണ്‍ കോണ്‍വെ, രചിന്‍ രവീന്ദ്ര, ലിയാം ലിവിംഗ്‌സ്റ്റണ്‍, മിച്ചല്‍ സാന്റ്‌നര്‍, ഫില്‍ സാള്‍ട്ട്, ജോണി ബെയര്‍സ്‌റ്റോ എന്നിവരെല്ലാം ഉള്‍പ്പെടുന്നത് കൂടിയായിരിക്കും മെഗലേലം.

click me!