ശ്രേയസിനെ കൂടാതെ മിച്ചല്‍ സ്റ്റാര്‍ക്ക്, ഫില്‍ സാള്‍ട്ട്, വെങ്കടേഷ് അയ്യര്‍, നിതീഷ് റാണ എന്നിവരേയും കൊല്‍ക്കത്ത കൈവിട്ടു.
കൊല്‍ക്കത്ത: കഴിഞ്ഞ സീസണില്‍ ഐപിഎല്‍ കിരീടം നേടിത്തന്ന ക്യാപ്റ്റനെ കൈവിട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ശ്രേയസ് അയ്യരെ കൊല്‍ക്കത്ത ഒഴിവാക്കിയപ്പോള്‍ ആറ് താരങ്ങളെ ടീം നിലനിര്‍ത്തി. റിങ്കു സിംഗ് (13 കോടി), വരുണ്‍ ചക്രവര്‍ത്തി (12 കോടി), സുനില്‍ നരെയ്ന്‍ (12 കോടി), ആേ്രന്ദ റസ്സല്‍ (12 കോടി), ഹര്‍ഷിത് റാണ (4 കോടി), രമണ്‍ദീപ് സിംഗ് (4 കോടി) എന്നിവരെയാണ് കൊല്‍ക്കത്ത നിലനിര്‍ത്തിയത്. ശ്രേയസിനെ കൂടാതെ മിച്ചല്‍ സ്റ്റാര്‍ക്ക്, ഫില്‍ സാള്‍ട്ട്, വെങ്കടേഷ് അയ്യര്‍, നിതീഷ് റാണ എന്നിവരേയും കൊല്‍ക്കത്ത കൈവിട്ടു. സാള്‍ട്ടിനെ ഒഴിവാക്കാന്‍ തീരുമാനിച്ചത് അപ്രതീക്ഷിത തീരുമാനമായിരുന്നു. 51 കോടി ഇനിയും കൊല്‍ക്കത്തയുടെ പോക്കറ്റിലുണ്ട്.
അതേസമയം, പ്രതിഫല തര്‍ക്കത്തെ തുടര്‍ന്നാണ് ശ്രേയസിനെ കൊല്‍ക്കത്ത ഒഴിവാക്കിയത്. താരം പ്രതിഫലം കൂട്ടി ചോദിച്ചിരുന്നു. എന്നാല്‍ സമീപകാല പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഒരു താരത്തിന്റെ പ്രതിഫലം തീരുമാനിക്കുന്നത്. 2022 ലെ ലേലത്തില്‍ 12.25 കോടി മുടക്കിയാണ് കൊല്‍ക്കത്ത, ശ്രേയസിനെ ടീമിലെത്തിച്ചത്. അതുതന്നെയാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രതിഫലവവും. ആ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 30.85 ശരാശരിയില്‍ 401 റണ്‍സ് നേടി. 2023 സീസണ്‍ പരിക്കിനെ തുടര്‍ന്ന് ശ്രേയസിന് നഷ്ടമായി. 2024 സീസണില്‍ 351 റണ്‍സാണ് നേടിയത്. 39 ശരാശരി. അഞ്ച് ഇന്നിംഗ്‌സുകളില്‍ താരം പുറത്താവാതെ നിന്നു.
Here are your retained Knights 💜
Next Stop: 💰🔨 pic.twitter.com/fvr1kwWoYn
ഒമ്പത് ഐപിഎല്‍ സീസണുകളില്‍ 115 മത്സരങ്ങളാണ് താരം കളിച്ചത്. 32.24 ശരാശരിയില്‍ നേടിയതാവട്ടെ 3127 റണ്‍സ്. 127.48 സ്‌ട്രൈക്ക് റേറ്റുണ്ട് താരത്തിന്. കഴിഞ്ഞ സീസണിലെ ആഭ്യന്തര മത്സരങ്ങള്‍ കളിക്കാത്തതിനെ തുടര്‍ന്ന് ശ്രേയസിനെ ബിസിസിഐ ബിസിസിഐയുടെ സെന്‍ട്രല്‍ കരാറില്‍ നിന്ന് പുറത്താക്കിയിരുന്നു. ഒരു ഇന്ത്യന്‍ ക്യാപ്റ്റനെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഫ്രാഞ്ചൈസികളുണ്ട്. പഞ്ചാബ് കിംഗ്‌സ്, ഡല്‍ഹി കാപിറ്റല്‍സ് തുടങ്ങിയ ടീമുകള്‍ പുതിയ ക്യാപ്റ്റനെ തേടുകയാണ്.
അതേസമയം, ഗുജറാത്ത് ടൈറ്റന്‍സ് മുഹമ്മദ് ഷമി, ഡേവിഡ് മില്ലര്‍, കെയ്ന്‍ വില്യംസണ്‍ എന്നീ താരങ്ങളെ കയ്യൊഴിഞ്ഞു. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (16.50) ടീമില്‍ തുടരും. റാഷിദ് ഖാന്‍ (18 കോടി), സായ് സുദര്‍ശന്‍ (8.50 കോടി), രാഹുല്‍ തെവാട്ടിയ (4 കോടി) ഷാരൂഖ് ഖാന്‍ (4 കോടി) എന്നിവരും ടീമിലുണ്ട്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 23 കോടി മുടക്കി വെടിക്കെട്ട് ബാറ്റര്‍ ഹെന്റിച്ച് ക്ലാസനെ നിലനിര്‍ത്തി. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് (18 കോടി), അഭിഷേക് ശര്‍മ (14 കോടി) ട്രോവിസ് ഹെഡ് (14 കോടി), നിതീഷ് കുമാര്‍ റെഡ്ഡി (6 കോടി) എന്നിവരാണ് നിലനിര്‍ത്തപ്പെട്ട താരങ്ങള്‍. വാഷിംഗ്ടണ്‍ സുന്ദര്‍, ടി നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍, എയ്ഡന്‍ മാര്‍ക്രം എന്നിവരെ ടീം കൈവിട്ടു.