'സഞ്ജു പ്രിയപ്പെട്ട താരം'! മോശം പ്രകടനത്തിനിടയിലും പിന്തുണച്ച് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണ്‍

താരത്തിനെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളുണ്ടായി. സഞ്ജുവിന്റെ കഴിവുകേട് പുറത്തായെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര വ്യക്തമാക്കി.

kevin pietersen backs sanju samson despite his poor form in t20 series against england

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പരയില്‍ മോശം പ്രകടനം തുടരുന്ന സഞ്ജു സാംസണ് ആത്മവിശ്വാസം പകര്‍ന്ന് മുന്‍ ഇംഗ്ലീഷ് താരം കെവിന്‍ പീറ്റേ്‌സണ്‍. രാജ്‌കോട്ടില്‍ നടന്ന മൂന്നാം ടി20യില്‍ ആറ് പന്തില്‍ മൂന്ന് റണ്‍സുമായി സഞ്ജു മടങ്ങിയിരുന്നു. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടി20യില്‍ 26 റണ്‍സ് നേടിയ സഞ്ജു, ചെന്നൈയില്‍ രണ്ടാം ടി20യില്‍ അഞ്ച് റണ്‍സിനും പുറത്തായി. മൂന്ന് മത്സരങ്ങളില്‍ നിന്ന് 34 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. എല്ലാ മത്സരങ്ങളിലും ജോഫ്ര ആര്‍ച്ചറുടെ വേഗത്തിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. 145+ വേഗത്തിലുള്ള പന്തുകളില്‍ പുള്‍ ഷോട്ടുകള്‍ക്ക് ശ്രമിച്ചാണ് സഞ്ജു മടങ്ങുന്ന്.

ഇതോടെ താരത്തിനെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളുണ്ടായി. സഞ്ജുവിന്റെ കഴിവുകേട് പുറത്തായെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര വ്യക്തമാക്കി. ഇതിനിടെയാണ് സഞ്ജുവിന് പിന്തുണയുമായി പീറ്റേഴ്‌സണെത്തിയത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''സഞ്ജു എന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ്. കഴിവുള്ള താരമാണ് സഞ്ജു. നന്നായി ഷോര്‍ട്ട് ബോളുകള്‍ കളിക്കാന്‍ ്അറിയാം. ക്രീസില്‍ ഉറച്ച് നില്‍ക്കാന്‍ അദ്ദേഹത്തിന് സാധിക്കും. സഞ്ജുവിനെതിരെ എന്തെങ്കിലും വിമര്‍ശനം ഉന്നയിക്കാന്‍ എനിക്കാവുന്നില്ല. ടോപ് ഓര്‍ഡറില്‍ താരങ്ങള്‍ റിസ്‌ക്കെടുത്ത് കളിക്കേണ്ടി വരും. ചിലപ്പോള്‍ വിജയിക്കും, ചിലപ്പോള്‍ പരാജയപ്പെടും. സഞ്ജു തന്റെ യഥാര്‍ത്ഥ ഫോമിലേക്ക് മടങ്ങിയെത്തുമെന്ന് തന്നെ ഞാന്‍ കരുതുന്നു.'' പീറ്റേഴ്‌സണ്‍ പറഞ്ഞു.

Latest Videos

\ജോസേട്ടനെ കുടുക്കി സഞ്ജു! ഗംഭീര ക്യാച്ചെടുത്തിട്ടും നോട്ടൗട്ട്‌, റിവ്യൂ എടുക്കാന്‍ നിര്‍ബന്ധിച്ച് പുറത്താക്കി

സഞ്ജു ഉള്‍പ്പെടെയുള്ളവര്‍ നിരാശപ്പെടുത്തിയപ്പോള്‍ രാജ്‌കോട്ടില്‍ നടന്ന മൂന്നാം ടി20യില്‍ ഇന്ത്യക്ക് 26 റണ്‍സിന്റെ തോല്‍വി. രാജ്കോട്ട്, നിരഞ്ജന്‍ ഷാ സ്റ്റേഡിയത്തില്‍ 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുക്കാനാണ് സാധിച്ചത്. 40 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയാണ് ടോപ് സ്‌കോറര്‍. ജാമി ഓവര്‍ടോണ്‍ മൂന്ന് വിക്കറ്റെടുത്തു. നേരത്തെ, തിലക് വര്‍മയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഇംഗ്ലണ്ടിനെ നിയന്ത്രിച്ചുനിര്‍ത്തിയത്. 9 വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമായി. ബെന്‍ ഡക്കറ്റ് (28 പന്തില്‍ 51), ലിയാം ലിവിംഗ്സ്റ്റണ്‍ (24 പന്തില്‍ 43) എന്നിവര്‍ മാത്രമാണ് ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത്. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 2-1 ആയി. 

മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. സഞ്ജു ആദ്യം മടങ്ങി. പിന്നാലെ അഭിഷേക് ശര്‍മ (24), സൂര്യകുമാര്‍ യാദവ് (14) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യക്ക് പവര്‍പ്ലേയില്‍ തന്നെ ഇന്ത്യക്ക് നഷ്ടമായി. മധ്യനിരയില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഇന്നിംഗ്സാണ് ഇന്ത്യക്ക് അല്‍പമെങ്കിലും ആശ്വാസം നല്‍കിയത്. തിലക് വര്‍മ (18) ആദില്‍ റഷീദിന്റെ പന്തില്‍ ബൗള്‍ഡായി. പിന്നാലെയെത്തിയ വാഷിംഗ്ടണ്‍ സുന്ദര്‍ (6), അക്സര്‍ പട്ടേല്‍ (15) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഹാര്‍ദിക് 19-ാം ഓവറില്‍ മടങ്ങി. ധ്രുവ് ജുറല്‍ (2), മുഹമ്മദ് ഷമി (7) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. രവി ബിഷ്ണോയ് (4), വരുണ്‍ ചക്രവര്‍ത്തി (0) പുറത്താവാതെ നിന്നു.

vuukle one pixel image
click me!
vuukle one pixel image vuukle one pixel image