രഞ്ജി ട്രോഫി: ഉത്തർപ്രദേശിനെ എറിഞ്ഞിട്ടു, കേരളത്തിന് ഭേദപ്പെട്ട തുടക്കം; ലക്ഷ്യം ഒന്നാം ഇന്നിംഗ്സ് ലീഡ്

By Web Team  |  First Published Nov 6, 2024, 5:44 PM IST

ഉത്തര്‍പ്രദേശിനെ 162 റണ്‍സില്‍ എറിഞ്ഞൊതുക്കി ക്രീസിലിറങ്ങിയ കേരളത്തിന് ഓപ്പണര്‍മാരായ വസ്തല്‍ ഗോവിന്ദും രോഹന്‍ കുന്നുമ്മലും ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്.


തിരുവവന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഉത്തര്‍പ്രദേശിന്‍റെ ഒന്നാം ഇന്നിംഗ്സ് 162 റണ്‍സിൽ അവസാനിപ്പിച്ച് മറുപടി ബാറ്റിംഗ് തുടങ്ങിയ കേരളത്തിന് ഭേദപ്പെട്ട തുടക്കം. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സെന്ന നിലയിലാണ്. 21 റണ്‍സോടെ ബാബ അപരാജിതും നാലു റണ്ണുമായി ആദിത്യ സര്‍വാതെയും ക്രീസില്‍. 28 റണ്‍സെടുത്ത രോഹന്‍ കുന്നമ്മലിന്‍റെയും 23 റണ്‍സെടുത്ത വത്സല്‍ ഗോവിന്ദിന്‍റെയും വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. ഉത്തര്‍പ്രദേശിനായി അക്വിബ് ഖാനും ശിവം മാവിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഉത്തര്‍പ്രദേശിനെ 162 റണ്‍സില്‍ എറിഞ്ഞൊതുക്കി ക്രീസിലിറങ്ങിയ കേരളത്തിന് ഓപ്പണര്‍മാരായ വത്സല്‍ ഗോവിന്ദും രോഹന്‍ കുന്നുമ്മലും ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 48 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രോഹന്‍ കുന്നുമ്മല്ലിനെ(28) പുറത്താക്കിയ അക്വിബ് ഖാനാണ് കേരളത്തിന്‍റെ ഓപ്പണിംഗ് കൂട്ടുകെട്ട് തകര്‍ത്തത്. സ്കോര്‍ 69ല്‍ നില്‍ക്കെ വത്സല്‍ ഗോവിന്ദിനെ(23) ശിവം മാവി വീഴ്ത്തിയെങ്കിലും കൂടുതല്‍ നഷ്ടങ്ങളില്ലാതെ ബാബാ അപരാജിതും ആദിത്യ സര്‍വാതെയും കേരളത്തെ 82 റണ്‍സിലെത്തിച്ചു. എട്ട് വിക്കറ്റ് ശേഷിക്കെ ഉത്തര്‍പ്രദേശ് സ്കോറിനൊപ്പെമെത്താന്‍ കേരളത്തിന്  ഇനി 80 റണ്‍സ് കൂടി മതി. രണ്ടാം ദിനം മികച്ച ബാറ്റിംഗിലൂടെ വലിയ ഒന്നാം ഇന്നിംഗ്സ് ലീഡെടുക്കാനായിരിക്കും കേരളം ക്രീസിലറങ്ങുക.

Latest Videos

വിരാട് കോലിക്കും രോഹിത് ശർമക്കും കനത്ത തിരിച്ചടി; ഐസിസി ടെസ്റ്റ് റാങ്കിംഗിൽ നേട്ടം കൊയ്ത് റിഷഭ് പന്തും ജഡേജയും

നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഉത്തര്‍പ്രദേശ് 162 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. 30 റണ്‍സെടുത്ത ശിവം ശര്‍മയായിരുന്നു ഉത്തര്‍പ്രദേശിന്‍റെ ടോപ് സ്കോറര്‍. നിതീഷ് റാണ 25 റണ്‍സെടുത്തു. കേരളത്തിനായി ജലജ് സക്സേന അഞ്ച് വിക്കറ്റുമായി തിളങ്ങി. ക്യാപ്റ്റൻ ആര്യൻ ജുയാൽ(23), മാധവ് കൗശിക്(13), പ്രിയം ഗാര്‍ഗ്(1), സമീര്‍ റിസ്‌വി(1), സിദ്ധാര്‍ത്ഥ് യാദവ്(19) എന്നിവരടങ്ങിയ മുന്‍നിര നിരാശപ്പെടുത്തിയപ്പോള്‍ പത്താമനായി ഇറങ്ങി 30 റണ്‍സടിച്ച ശിവം ശര്‍മയാണ് ഉത്തര്‍പ്രദേശിനെ 150 കടത്തിയത്.

ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര: പ്രവചനവുമായി റിക്കി പോണ്ടിംഗ്; ഇന്ത്യയെ കാത്തിരിക്കുന്നത് കനത്ത തോൽവി

129-9 എന്ന സ്കോറില്‍ തകര്‍ന്ന ഉത്തര്‍പ്രദേശിനെ അവസാന വിക്കറ്റില്‍ 32 റണ്‍സടിച്ച ശിവം ശര്‍മ-അക്വിബ് ഖാന്‍(3) സഖ്യമാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. കേരളത്തിനായി അഞ്ച് വിക്കറ്റെടുത്ത ജലജ് സക്സേനക്ക് പുറമെ ബേസില്‍ തമ്പി രണ്ട് വിക്കറ്റെടുത്തു. തിരുവനന്തപുരം തുമ്പ സെന്‍റ് സേവിയേഴ്സ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തില്‍ ബംഗാളിനെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് കേരളം ഇറങ്ങിയത്. എം ഡി നിധീഷിന് പകരം പേസര്‍ കെ എം ആസിഫ് കേരളത്തിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!