രഞ്ജി ട്രോഫി: 5 റൺസെടുക്കുന്നതിനിടെ 4 വിക്കറ്റ് നഷ്ടം; ബംഗാളിനെതിരെ കേരളത്തിന് കൂട്ടത്തകർച്ച, സഞ്ജു ടീമിലില്ല

By Web Team  |  First Published Oct 27, 2024, 5:23 PM IST

ഓപ്പണിംഗ് വിക്കറ്റില്‍ വത്സല്‍ ഗോവിന്ദും രോഹന്‍ കുന്നുമ്മലും 33 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് അഞ്ച് റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റ് നഷ്ടമായി കേരളം തകര്‍ന്നടിഞ്ഞത്.


കൊല്‍ക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ബംഗാളിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന കേരളത്തിന് ഭേദപ്പെട്ട തുടക്കത്തിനുശേഷം കൂട്ടത്തകര്‍ച്ച. മഴയും നനഞ്ഞ ഔട്ട് ഫീല്‍ഡും കാരണം ആദ്യ ദിന പൂര്‍ണമായും നഷ്ടമായ മത്സരത്തിന്‍റെ രണ്ടാം ദിനം അവസാന സെഷനില്‍ മാത്രമാമ് കളി നടന്നത്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ കേരളം നാലു വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സെന്ന നിലയിലാണ്. നാലു റണ്‍സോടെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും ഒമ്പത് റണ്‍സുമായി അക്ഷയ് ചന്ദ്രനും ക്രീസില്‍. വത്സല്‍ ഗോവിന്ദ്, രോഹന്‍ എസ് കുന്നുമ്മല്‍, ബാബാ അപരാജിത്. ആദിത്യ സര്‍വാതെ എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്.

ഓപ്പണിംഗ് വിക്കറ്റില്‍ വത്സല്‍ ഗോവിന്ദും രോഹന്‍ കുന്നുമ്മലും 33 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് അഞ്ച് റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റ് നഷ്ടമായി കേരളം തകര്‍ന്നടിഞ്ഞത്. 22 പന്തില്‍ 23 റണ്‍സെടുത്ത രോഹനെ ഇഷാന്‍ പോറല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ബാബ അപരാജിതിനെ പോറല്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ കൈകകളിലെത്തിച്ചു.

Latest Videos

undefined

അവിടെയാണ് തകർച്ച തുടങ്ങിയത്, വൈകാതെ ഇന്ത്യൻ ടീമിൽ പൊട്ടിത്തെറിയുണ്ടാകും; തുറന്നു പറഞ്ഞ് മനോജ് തിവാരി

പിന്നാലെ അഞ്ച് റണ്‍സെടുത്ത വത്സല്‍ ഗോവിന്ദിനെകൂടി പോറല്‍ തന്നെ സാഹയുടെ കൈകകളിലെത്തിച്ചതോടെ കേരളം ഞെട്ടി. പിന്നീടെത്തിയ ആദിത്യ സര്‍വാതെയെ(5) പ്ദീപ്ത പ്രമാണിക്കും മടക്കി. ഇതോടെ 33-0ല്‍ നിന്ന് കേരളം 38-4ലേക്ക് കൂപ്പുകുത്തി. പിന്നീടെത്തിയ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും അക്ഷയ് ചന്ദ്രനും ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ കേരളത്തെ 50 കടത്തി. ബംഗാളിനായി ഇഷാന്‍ പോറല്‍ 18 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.

നേരത്തെ ടോസ് നേടിയം ബംഗാള്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. മത്സരത്തില്‍ സഞ്ജു സാംസണ്‍ കേരളത്തിന്‍റെ പ്ലേയിംഗ് ഇലവനിലില്ല. പരിക്കു മൂലമാണോ സഞ്ജു കളിക്കാത്തത് എന്ന കാര്യം വ്യക്തമല്ല. കേരളവും കര്‍ണാടകയും തമ്മിലുള്ള കഴിഞ്ഞ മത്സരവും മഴമൂലം പൂര്‍ത്തിയാക്കാമനായിരുന്നില്ല. കേരളത്തിന്‍റെ ആദ്യ ഇന്നിംഗ്‌സ് 161-3ല്‍ നില്‍ക്കെയാണ് മത്സരം ഉപേക്ഷിച്ചത്. ആ മത്സരത്തില്‍ സഞ്ജു 15 റണ്‍സുമായി പുറത്താകാതെ നിന്നിരുന്നു. എലൈറ്റ് ഗ്രൂപ്പ് സിയില്‍ രണ്ടാം സ്ഥാനത്തുള്ള കേരളത്തിന് ഏഴ് പോയന്‍റും മൂന്നാമതുള്ള ബംഗാളിന് നാലു പോയന്‍റുമാണ് നിലവിലുള്ളത്. രണ്ട് കളികളില്‍ 10 പോയന്‍റുമായി ഹരിയാനയാണ് കേരളത്തിന്‍റെ ഗ്രൂപ്പില്‍ ഒന്നാമത്.

ദക്ഷിണാഫ്രിക്കയിലും സഞ്ജു തന്നെ ഓപ്പണര്‍, മധ്യനിരിയില്‍ അഴിച്ചുപണി; ഇന്ത്യയുടെ സാധ്യതാ ടീം

ബംഗാൾ പ്ലേയിംഗ് ഇലവൻ: ഷുവം ഡേ, സുദീപ് ചാറ്റർജി, സുദീപ് കുമാർ ഘരാമി, അനുസ്തുപ് മജുംദാർ (ക്യാപ്റ്റൻ), വൃദ്ധിമാൻ സാഹ, അവിൻ ഘോഷ്, ഷഹബാസ് അഹമ്മദ്, പ്രദീപ്ത പ്രമാണിക്, സൂരജ് സിന്ധു ജയ്‌സ്വാൾ, മുഹമ്മദ് കൈഫ്, ഇഷാൻ പോറെൽ.

കേരളം പ്ലേയിംഗ് ഇലവൻ: സച്ചിൻ ബേബി(ക്യാപ്റ്റൻ), രോഹൻ കുന്നുമ്മൽ, ബാബ അപരാജിത്ത്, വത്സൽ ഗോവിന്ദ്, അക്ഷയ് ചന്ദ്രൻ, ജലജ് സക്‌സേന, സൽമാൻ നിസാർ, മുഹമ്മദ് അസ്ഹറുദ്ദീൻ (ഡബ്ല്യു), ആദിത്യ സർവതെ, എം ഡി നിധീഷ്, ബേസിൽ തമ്പി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!