രഞ്ജി ട്രോഫി: ഒറ്റക്ക് പൊരുതി വെടിക്കെട്ട് സെഞ്ചുറി നേടി റിയാന്‍ പരാഗ്;കേരളത്തിനെതിരെ ആസം പൊരുതുന്നു

By Web TeamFirst Published Jan 14, 2024, 2:41 PM IST
Highlights

14-2 എന്ന സ്കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ആസമിന് 25 റണ്‍സില്‍ മൂന്നാം വിക്കറ്റ് നഷ്ടമായി.ഗാഥിഗോവങ്കറെ ബേസില്‍ തമ്പി വിഷ്ണു  വിനോദിന്‍റെ കൈകളിലെത്തിച്ചു.

ഗുവാഹത്തി: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ക്യാപ്റ്റൻ റിയാന്‍ പരാഗിന്‍റെ സെഞ്ചുറി കരുത്തില്‍ കേരളത്തിനെതിരെ ആസം പൊരുതുന്നു. കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 419 റണ്‍സിന് മറുപടിയായി മൂന്നാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആസം ആറ് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെന്ന നിലയിലാണ്. എട്ട് റണ്‍സോടെ സാഹില്‍ ജെയിനും റണ്ണൊന്നുമെടുക്കാതെ മുക്താർ ഹൊസൈനും ക്രീസില്‍. റിയാന്‍ പരാഗ് 125 പന്തില്‍ 116 റണ്‍സെടുത്ത് പുറത്തായി.

31 റണ്‍സെടുത്ത ഓപ്പണര്‍ റിഷവ് ദാസ്, നാലു റണ്‍സെടുത്ത ഗാഥിഗോവങ്കര്‍ എന്നിവരുടെ വിക്കറ്റുകളാണ് ആസമിന് മൂന്നാം ദിനം നഷ്ടമായത്. 14-2 എന്ന സ്കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ആസമിന് 25 റണ്‍സില്‍ മൂന്നാം വിക്കറ്റ് നഷ്ടമായി.ഗാഥിഗോവങ്കറെ ബേസില്‍ തമ്പി വിഷ്ണു  വിനോദിന്‍റെ കൈകളിലെത്തിച്ചു.തകര്‍ത്തടിച്ച റിയാന്‍ പരാഗും പിന്തുണ നല്‍കിയ റിഷവ് ദാസും ചേര്‍ന്ന് ആസമിനെ 100 കടത്തിയെങ്കിലും 97 പന്തില്‍ 31 റണ്‍സടിച്ച റിഷവ് ദാസിന്‍റെ പ്രതിരോധം തകര്‍ത്ത് ബേസില്‍ തമ്പി കൂട്ടുകെട്ട് പൊളിച്ചു. പിന്നീടെത്തിയ ഗോകുല്‍ ശര്‍മക്കും ക്രീസില്‍ അധികം ആയുസുണ്ടായില്ല. 12 റണ്‍സെടുത്ത ഗോകുല്‍ ശര്‍മയെ ജലജ് സക്സേന പുറത്താക്കി. പിന്നാലെ റിയാന്‍ പരാഗിനെ എ സുരേഷ് വീഴ്ത്തി.

Latest Videos

ബാസ്ബോളൊന്നും ഇവിടെ നടക്കില്ല; ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കുള്ള പിച്ചുകളെക്കുറിച്ച് നിര്‍ണായക സൂചന

125 പന്തില്‍ 16 ബൗണ്ടറിയും മൂന്ന് സിക്സും പറത്തിയാണ് റിയാന്‍ പരാഗ് 116 റണ്‍സടിച്ചത്. ഇന്നലെ വാാലറ്റക്കാരെ ഒരുവശത്ത് നിര്‍ത്തി സച്ചിന്‍ ബേബി നേടിയ വെടിക്കെട്ട് സെഞ്ചുറി കരുത്തിലാണ് ആസമിനെതിരെ കേരളം ഒന്നാം ഇന്നിംഗ്സില്‍ 419 റണ്‍സെടുത്തത്.

രണ്ടാം ദിനം ഒരു വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെന്ന നിലയിൽ ബാറ്റിംഗ് തുടങ്ങിയ കേരളത്തിനായി ആദ്യ ദിനം അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റൻ രോഹന്‍ കുന്നുമ്മലിന്(83) പുറമെ കൃഷ്ണപ്രസാദ്(80), രോഹന്‍ പ്രേം(50) എന്നിവരും അര്‍ധസെഞ്ചുറികള്‍ നേടിയിരുന്നു.ആദ്യ മത്സരത്തില്‍ ഉത്തര്‍പ്രദേശിനോട് സമനില വഴങ്ങിയ കേരളത്തിന് ആസമിനെതിരെ ജയം അനിവാര്യമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!