രണ്ടിന് 82 എന്ന നിലയിലാണ് കേരളം രണ്ടാം ദിനം തുടങ്ങുന്നത്. ഇന്ന് ബാബ അപരാജിതിന്റെ (32) വിക്കറ്റാണ് ആതിഥേയര്‍ക്ക് ആദ്യം നഷ്ടമാകുന്നത്.
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ഉത്തര്‍ പ്രദേശിനെതിരെ കേരളത്തിന് ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ആദ്യ ഇന്നിംഗ്‌സില്‍ യുപിയെ 162ന് പുറത്താക്കിയ കേരളം രണ്ടാംദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെടുത്തിട്ടുണ്ട്. ഇപ്പോള്‍ 89 റണ്‍സ് ലീഡായി കേരളത്തിന്. സച്ചിന്‍ ബേബി (77), സല്‍മാന്‍ നിസാര്‍ (45) എന്നിവരാണ് ക്രീസില്‍. യുപിക്ക് വേണ്ടി ശിവം ശര്‍മ രണ്ട് വിക്കറ്റെടുത്തു. നേരത്തെ, അഞ്ച് വിക്കറ്റ് നേടിയ ജലജ് സക്‌സേനയാണ് യുപിയെ തകര്‍ത്തത്.
രണ്ടിന് 82 എന്ന നിലയിലാണ് കേരളം രണ്ടാം ദിനം തുടങ്ങുന്നത്. ഇന്ന് ബാബ അപരാജിതിന്റെ (32) വിക്കറ്റാണ് ആതിഥേയര്‍ക്ക് ആദ്യം നഷ്ടമാകുന്നത്. പിന്നാലെ ക്രീസിലെത്തിയ ആദ്യത്യ സര്‍വാതെയ്ക്കും (14), അക്ഷയ് ചന്ദ്രനും (24) തിളങ്ങാനായില്ല. സര്‍വാതെയും ശിവം ശര്‍മയും അക്ഷയ്‌യെ സൗരഭ് കുമാറും പുറത്താക്കി. തുടര്‍ന്ന് ക്രീസില്‍ ഒത്തുചേര്‍ന്ന സച്ചിന്‍ - സല്‍മാന്‍ സഖ്യം ഇതുവരെ 83 റണ്‍സ് ചേര്‍ത്തിട്ടുണ്ട്. സച്ചിന്റെ ഇന്നിംഗ്‌സില്‍ ആറ് ബൗണ്ടറികളുണ്ട്. സല്‍മാന്‍ രണ്ട് സിക്‌സും നാല് ഫോറും നേടി. രോഹന്‍ കുന്നുമ്മല്‍ (28), വത്സല്‍ ഗോവിന്ദ് (22) എന്നിവരുടെ വിക്കറ്റുകള്‍ കേരളത്തിന് ഇന്നലെ നഷ്ടമായിരുന്നു.
undefined
കേരളത്തിന് ഓപ്പണര്‍മാരായ വത്സല്‍ ഗോവിന്ദും രോഹനും ഭേദപ്പെട്ട തുടക്കമാണ് കേരളത്തിന് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 48 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രോഹനെ പുറത്താക്കി അക്വിബ് ഖാനാണ് കേരളത്തിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിച്ചത്. സ്‌കോര്‍ 69ല്‍ നില്‍ക്കെ വത്സല്‍ ഗോവിന്ദിനെ ശിവം മാവി വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഉത്തര്‍പ്രദേശ് 162 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. 30 റണ്‍സെടുത്ത ശിവം ശര്‍മയായിരുന്നു ഉത്തര്‍പ്രദേശിന്റെ ടോപ് സ്‌കോറര്‍. നിതീഷ് റാണ 25 റണ്‍സെടുത്തു. കേരളത്തിനായി ജലജ് സക്‌സേന അഞ്ച് വിക്കറ്റുമായി തിളങ്ങി. ക്യാപ്റ്റന്‍ ആര്യന്‍ ജുയാല്‍(23), മാധവ് കൗശിക്(13), പ്രിയം ഗാര്‍ഗ്(1), സമീര്‍ റിസ്വി(1), സിദ്ധാര്‍ത്ഥ് യാദവ്(19) എന്നിവരടങ്ങിയ മുന്‍നിര നിരാശപ്പെടുത്തിയപ്പോള്‍ പത്താമനായി ഇറങ്ങി 30 റണ്‍സടിച്ച ശിവം ശര്‍മയാണ് ഉത്തര്‍പ്രദേശിനെ 150 കടത്തിയത്.
1299 എന്ന സ്‌കോറില്‍ തകര്‍ന്ന ഉത്തര്‍പ്രദേശിനെ അവസാന വിക്കറ്റില്‍ 32 റണ്‍സടിച്ച ശിവം ശര്‍മ-അക്വിബ് ഖാന്‍ (3) സഖ്യമാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. കേരളത്തിനായി അഞ്ച് വിക്കറ്റെടുത്ത ജലജ് സക്‌സേനക്ക് പുറമെ ബേസില്‍ തമ്പി രണ്ട് വിക്കറ്റെടുത്തു. തിരുവനന്തപുരം തുമ്പ സെന്റ് സേവിയേഴ്‌സ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ബംഗാളിനെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് കേരളം ഇറങ്ങിയത്. എം ഡി നിധീഷിന് പകരം പേസര്‍ കെ എം ആസിഫ് കേരളത്തിന്റെ പ്ലേയിംഗ് ഇലവനിലെത്തി.