താരലേലത്തിന് റിഷഭ് പന്ത് എത്തിയാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ശക്തമായി മത്സരംഗത്തെത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
മുംബൈ: ഐപിഎല്‍ ലേലത്തിന് മുമ്പ് നിർത്തേണ്ട താരങ്ങളുടെ കാര്യത്തില്‍ മുംബൈ ഇന്ത്യൻസ് തീരുമാനമെടുത്തതായി റിപ്പോര്‍ട്ട്. ക്യാപ്റ്റൻ ഹാര്‍ദ്ദിക് പാണ്ഡ്യക്കൊപ്പം സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുമ്ര, മുന്‍ നായകന്‍ രോഹിത് ശര്‍മ, യുവതാര തിലക് വര്‍മ എന്നിവരെ നിലനിര്‍ത്തുന്ന മുംബൈ ഇന്ത്യൻസ് അണ്‍ ക്യാപ്ഡ് താരമായി നമാന്‍ ധിറിനെയാകും നിലനിര്‍ത്തുക എന്ന് ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്തു.
മുന്‍ നായകന്‍ രോഹിത് ശര്‍മയെ നിലനിര്‍ത്തുമോ എന്ന മുംബൈ ഇന്ത്യൻസ് ആരാധകരുടെ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ നിലനിര്‍ത്തേണ്ട താരങ്ങളെ തീരുമാനിച്ചെങ്കിലും ഓരോരുത്തര്‍ക്കും എത്ര പ്രതിഫലം നല്‍കി നിലനിര്‍ത്തണം എന്ന കാര്യത്തില്‍ മുംബൈ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് സൂചന. ഇന്ത്യയുടെ ടി20 ടീം നായകനായ സൂര്യകുമാര്‍ യാദവിനെ ഹാര്‍ദ്ദിക്കിന് പകരം നായകനാക്കുമോ എന്ന കാര്യവും ഉറപ്പില്ല.
അതേസമയം, ഡല്‍ഹി ക്യാപിറ്റല്‍ ക്യാപ്റ്റന്‍ റിഷഭ് പന്തുമായി വേര്‍പിരിയാന്‍ തീരുമാനിച്ചുവെന്നും ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡല്‍ഹി അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ട്രിസ്റ്റൻ സ്റ്റബ്സ്, ജേസ് ഫ്രേസര്‍ മക് ഗുര്‍ക് എന്നിവര്‍ക്കൊപ്പം അണ്‍ ക്യാപ്ഡ് താരമായി അഭിഷേക് പോറലിനെയാകും നിലനിര്‍ത്തുക എന്നാണ് റിപ്പോര്‍ട്ട്.
താരലേലത്തിന് റിഷഭ് പന്ത് എത്തിയാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ശക്തമായി മത്സരംഗത്തെത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. എം എസ് ധോണിയുടെ പിന്‍ഗാമിയായി വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ചെന്നൈ റിഷഭ് പന്തിനെ പരിഗണിച്ചേക്കുമെന്നാണ് കരുതുന്നത്.
ചെന്നൈ സൂപ്പര്‍ കിംഗ്സ് മുന്‍ നായകന്‍ എം എസ് ധോണിയെ അണ്‍ ക്യാപ്ഡ് കളിക്കാരനായിട്ടായിരിക്കും നിലനിര്‍ത്തുക. ധോണിക്ക് പുറമെ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ്, രവീന്ദ്ര ജഡേജ, മതീഷ് പതിരാന, ശിവം ദുബെ എന്നിവരെയാണ് ചെന്നൈ നിലനിര്‍ത്തുക എന്നാണ് റിപ്പോര്‍ട്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക