പവർ പ്ലേയിൽ പവറില്ലാതെ രാജസ്ഥാൻ; മൂന്ന് വിക്കറ്റുകൾ നഷ്ടം, നായകൻ ഉൾപ്പെടെ പുറത്ത്

287 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന രാജസ്ഥാന് പവർ പ്ലേയിൽ തന്നെ 3 പ്രധാന വിക്കറ്റുകൾ നഷ്ടമായി. 

IPL 2025 Rajasthan Royals vs Sunrisers Hyderabad live score updates

ഐപിഎല്ലിലെ ആവേശകരമായ മത്സരത്തില്‍ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 287 റണ്‍സ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന രാജസ്ഥാൻ റോയൽസിന് തുടക്കത്തിൽ തന്നെ തിരിച്ചടി. രണ്ടാം ഓവറിൽ തന്നെ ഓപ്പണർ യശസ്വി ജയ്സ്വാളിന്റെയും നായകൻ റിയാൻ പരാഗിന്റെയും വിക്കറ്റുകൾ രാജസ്ഥാന് നഷ്ടമായി. സിമർജീത് സിംഗ് എറിഞ്ഞ രണ്ടാം ഓവറിൽ വെറും 5 റൺസ് മാത്രമേ രാജസ്ഥാന് നേടാനായുള്ളൂ. അഞ്ചാം ഓവറിൽ നിതീഷ് റാണയും (11) വീണതോടെ രാജസ്ഥാൻ അപകടം മണത്തു. ഒരറ്റത്ത് സഞ്ജു ഫോമിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിലും മറുഭാഗത്ത് വിക്കറ്റുകൾ വീഴുന്നത് രാജസ്ഥാന് തലവേദനയായി മാറിയിരിക്കുകയാണ്. പവർ പ്ലേ പൂർത്തിയാകുമ്പോൾ രാജസ്ഥാൻ 3 വിക്കറ്റ് നഷ്ടത്തിൽ 77 റൺസ് എന്ന നിലയിലാണ്. 33 റൺസുമായി സഞ്ജുവും 22 റൺസുമായി ധ്രുവ് ജുറെലുമാണ് ക്രീസിൽ. ഇനി 14 ഓവറിൽ വിജയിക്കാൻ 210 റൺസ് കൂടി വേണം. 

READ MORE: ഒരു മാറ്റവുമില്ല, രാജസ്ഥാനെ പഞ്ഞിക്കിട്ട് ഹൈദരാബാദ്; ഇഷാൻ കിഷന് സെഞ്ച്വറി, വിജയലക്ഷ്യം 287 റൺസ്

Latest Videos

 

vuukle one pixel image
click me!