144 കിലോ മീറ്റര്‍ വേഗത്തിലെത്തിയ പന്ത് ഗില്ലിന്‍റെ സ്റ്റംപിളക്കി. വിക്കറ്റെടുത്തശേഷം ആവേശത്തില്‍ ഓടിയ ഉമ്രാന്‍ തന്‍റെ ഗുരുവായ ഡെയ്ല്‍ സ്റ്റെയ്നിന്‍റെ വിഖ്യാതമായ വിക്കറ്റ് ആഘോഷം ആവര്‍ത്തിച്ചാണ് ഗില്ലിന്‍റെ വിക്കറ്റ് നേട്ടം ആഘോഷമാക്കിയത്.
മുംബൈ: ഐപിഎല്ലില്‍(IPL 2022) ഉമ്രാന്‍ മാലിക്കെന്ന(Umran Malik) വേഗക്കാരന്‍ പേസര്‍ എതിരാളികളുടെ പേടി സ്വപ്നമാവുകയാണ്. സ്ഥിരമായി 150 കിലോ മീറ്ററിലേറെ വേഗത്തെില്‍ പന്തെറിഞ്ഞ് അത്ഭുത്തപ്പെടുത്തിയ ഉമ്രാന്‍ ഇപ്പോള്‍ കൃത്യത കൂടി കൈവരിച്ചതോടെ എതിര്‍ ടീമുകളുടെയെല്ലാം നെഞ്ചിടിപ്പാണ് കൂടിയത്. ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നടന്ന മത്സരത്തില്‍ ടൈറ്റന്‍സ് ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ പുറത്താക്കിയാണ് ഉമ്രാന്‍ വിക്കറ്റ് വേട്ട തുടങ്ങിയത്.
ഹൈദരാബാദിന്‍റെ 195 റണ്‍സിനെതിരെ 7.4 ഓവറില്‍ 69 റണ്‍സടിച്ച് ഗുജറാത്ത് ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും വൃദ്ധിമാന്‍ സാഹയും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ്. എട്ടാം ഓവറിലാണ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ഉമ്രാന്‍ മാലിക്കിനെ പന്തേല്‍പ്പിച്ചത്. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ ഗില്ലിനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് ഉമ്രാന്‍ തന്‍റെ വിക്കറ്റ് വേട്ട തുടങ്ങിയത്.
undefined
144 കിലോ മീറ്റര്‍ വേഗത്തിലെത്തിയ പന്ത് ഗില്ലിന്‍റെ സ്റ്റംപിളക്കി. വിക്കറ്റെടുത്തശേഷം ആവേശത്തില്‍ ഓടിയ ഉമ്രാന്‍ തന്‍റെ ഗുരുവായ ഡെയ്ല്‍ സ്റ്റെയ്നിന്‍റെ വിഖ്യാതമായ വിക്കറ്റ് ആഘോഷം ആവര്‍ത്തിച്ചാണ് ഗില്ലിന്‍റെ വിക്കറ്റ് നേട്ടം ആഘോഷമാക്കിയത്.
ഗില്ലിനെ മടക്കിയശേഷം ക്രീസിലെത്തിയ ഗുജറാത്ത് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ മനോഹരമായൊരു ബൗണ്‍സറിലൂടെ ഉമ്രാന്‍ ഞെട്ടിക്കുകയും ചെയ്തു.ഗില്ലിനെ ബൗള്‍ഡാക്കിയ ഉമ്രാന്‍ സമാനമായ പന്തിലാണ് ഗുജറാത്തിന്‍റെ ടോപ് സ്കോററായ സാഹയെയും ബൗള്‍ഡാക്കിയത്. 153 കിലോ മീറ്റര്ർ വേഗത്തിലെത്തിയ പന്തിലായിരുന്നു സാഹ പുറത്തായത്.
ഇന്നലെ ഗുജറാത്തിനെതിരെ നാലോവറില്‍ 25 റണ്‍സ് വഴങ്ങിയാണ് ഉമ്രാന്‍ അഞ്ച് വിക്കറ്റെടുത്തത്.ഗുജറാത്ത് നിരയില്‍ വീണ അഞ്ച് വിക്കറ്റുകളും സ്വന്തമാക്കിയത് ഉമ്രാനായിരുന്നു. ഇതില്‍ നാലും ക്ലീന്‍ ബൗള്‍ഡും. സീസണില്‍ ഇതുവരെ എട്ട് കളികളില്‍ 15 വിക്കറ്റാണ് ഉമ്രാന്‍ എറിഞ്ഞിട്ടത്. നിലവില്‍ സീസണിലെ വിക്കറ്റ് വേട്ടയില്‍ യുസ്‌വേന്ദ്ര ചാഹലിന് മാത്രം പുറകിലാണ് ഉമ്രാന്‍.