IPL 2022 : ഒരു മാറ്റവുമായി സണ്‍റൈസേഴ്‌സ്, വന്‍ മാറ്റങ്ങളുമായി കൊല്‍ക്കത്ത; ടോസും ഇലവനും അറിയാം

By Web Team  |  First Published Apr 15, 2022, 7:07 PM IST

കൊല്‍ക്കത്ത പോയിന്‍റ് പട്ടികയില്‍ രണ്ടാമതും സണ്‍റൈസേഴ്‌സ് ഏഴാമതുമാണ്


മുംബൈ: ഐപിഎല്ലില്‍ (IPL 2022) സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (SRH vs KKR) പോരാട്ടം അല്‍പസമയത്തിനകം. ടോസ് നേടിയ സണ്‍റൈസേഴ്‌സ് നായകന്‍ കെയ്‌ന്‍ വില്യംസണ്‍ ബൗളിംഗ് തെരഞ്ഞെടുത്തു. സണ്‍റൈസേഴ്‌സില്‍ വാഷിംഗ്‌ടണ്‍ സുന്ദറിന് പകരം ജെ സുജിത്ത് ഇടംപിടിച്ചു. കൊല്‍ക്കത്തയിലാവട്ടെ ആരോണ്‍ ഫിഞ്ചും അമാന്‍ ഖാനും ഷെല്‍ഡണ്‍ ജാക്‌സനും പ്ലേയിംഗ് ഇലവനിലെത്തി. 

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് : Abhishek Sharma, Kane Williamson(c), Rahul Tripathi, Nicholas Pooran(w), Aiden Markram, Shashank Singh, Jagadeesha Suchith, Bhuvneshwar Kumar, Marco Jansen, Umran Malik, T Natarajan

Latest Videos

undefined

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് :  Aaron Finch, Venkatesh Iyer, Shreyas Iyer(c), Nitish Rana, Andre Russell, Sheldon Jackson(w), Pat Cummins, Sunil Narine, Umesh Yadav, Aman Hakim Khan, Varun Chakaravarthy

കണക്കുകളില്‍ കേമനാര്?

സണ്‍റൈസേഴ്‌സ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും 21 മത്സരങ്ങളിലാണ് ഇതുവരെ മുഖാമുഖം വന്നിരിക്കുന്നത്. ഇതില്‍ 14 ജയങ്ങള്‍ കെകെആറിനൊപ്പമായിരുന്നു എന്നതാണ് യാഥാര്‍ഥ്യം. അതേസമയം സണ്‍റൈസേഴ്‌സിന്‍റെ ആഹ്‌ളാദം ഏഴിലൊതുങ്ങി. കൊല്‍ക്കത്തയുടെ ശരാശരി സ്‌കോര്‍ 152 എങ്കില്‍ ഹൈദരാബാദിന്‍റേത് 156. അവസാന അഞ്ച് മത്സരങ്ങളില്‍ നാലും കൊല്‍ക്കത്ത ജയിച്ചുവെന്നതാണ് ചരിത്രം. കഴിഞ്ഞ സീസണിലെ ഇരു ജയങ്ങളും കൊല്‍ക്കത്തയ്‌ക്കൊപ്പം നിന്നു. 

ഐപിഎല്‍ പതിനഞ്ചാം സീസണില്‍ മോശം തുടക്കത്തിന് ശേഷം കഴിഞ്ഞ രണ്ട് മത്സരങ്ങളും ജയിച്ചാണ് സണ്‍റൈസേഴ്‌സ് വരുന്നതെങ്കില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ കഴിഞ്ഞ മത്സരത്തിലെ തോല്‍വിയില്‍ നിന്ന് തിരിച്ചുവരികയാണ് കൊല്‍ക്കത്തയുടെ ലക്ഷ്യം. കൊല്‍ക്കത്ത പോയിന്‍റ് പട്ടികയില്‍ രണ്ടാമതും സണ്‍റൈസേഴ്‌സ് ഏഴാമതുമാണ്. വൈകീട്ട് ഏഴരയ്ക്ക് മുംബൈ ബ്രാബോണ്‍ സ്റ്റേഡിയത്തിലാണ് മത്സരം.

click me!