പോയിന്‍റ് പട്ടികയിൽ ആദ്യ നാലിലുണ്ടെങ്കിലും ബാറ്റിംഗിലും ബൗളിംഗിലും ആശങ്കയുണ്ട് ഗുജറാത്തിന്
മുംബൈ: ഐപിഎല്ലില്‍ (IPL 2022) സഞ്ജു സാംസണിന്‍റെ (Sanju Samson) രാജസ്ഥാൻ റോയൽസ് (Rajasthan Royals) ഇന്നിറങ്ങും. ഗുജറാത്ത് ടൈറ്റൻസാണ് (Gujarat Titans) എതിരാളികൾ. രാത്രി ഏഴരയ്ക്ക് മുംബൈ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് (DY Patil Sports Academy Mumbai) മത്സരം. ജയം തുടരാൻ രാജസ്ഥാൻ വരുമ്പോള്‍ വിജയവഴിയിൽ തിരിച്ചെത്താനാണ് ഗുജറാത്തിന്‍റെ ലക്ഷ്യം.
സീസണിലെ ഏറ്റവും സന്തുലിതമായ നിരയാണ് രാജസ്ഥാൻ റോയല്‍സ്. ദേവ്ദത്ത് പടിക്കലിന് ഓപ്പണിങ്ങിലേക്ക് പ്രമോഷൻ നൽകിയതിലൂടെ
മുൻനിര കൂടുതൽ കരുത്തായി. നായകൻ സഞ്ജു സാംസണിന് പുറമെ ഷിമ്രോൺ ഹെറ്റ്മെയർ, റാസ്സി വാൻഡർ ഡസൻ, റിയാൻ പരാഗ് എന്നിങ്ങനെ പവർഹിറ്റർമാർ നിരവധി. ട്രെന്‍റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ, യുസ്‌വേന്ദ്ര ചാഹൽ, ആര്‍ അശ്വിൻ എന്നിവരടങ്ങുന്ന ബൗളിംഗിലും ആശങ്കയില്ല. ലഖ്‌നൗവിനെ തോൽപ്പിച്ചെത്തുന്ന രാജസ്ഥാന് ഒന്നാംസ്ഥാനം ഉറപ്പിക്കുക കൂടി ലക്ഷ്യമാണ്.
undefined
അതേസമയം പോയിന്‍റ് പട്ടികയിൽ ആദ്യ നാലിലുണ്ടെങ്കിലും ബാറ്റിംഗിലും ബൗളിംഗിലും ആശങ്കയുണ്ട് ഗുജറാത്തിന്. ഓപ്പണർ മാത്യു വെയ്ഡിൽ നിന്ന് വലിയ സ്കോർ വരുന്നില്ല. മറ്റൊരു വിദേശതാരമായ ഡേവിഡ് മില്ലറിന്‍റെ വെടിക്കെട്ടും സീസണിൽ കണ്ടില്ല. ശുഭ്മാൻ ഗില്ലും ഹാർദിക് പാണ്ഡ്യയും ഉത്തരവാദിത്തം ഒറ്റയ്ക്ക് നിറവേറ്റേണ്ട അവസ്ഥയാണ്. രാഹുല്‍ തെവാത്തിയയുടെ ഫിനിഷിംഗ് മികവിൽ മാത്രമാണ് പ്രതീക്ഷ. ലോക്കി ഫെർഗ്യൂസൻ, മുഹമ്മദ് ഷമി ബൗളിംഗ് സഖ്യം ഏത് ബാറ്റിംഗ് നിരയ്ക്കും വെല്ലുവിളിയാവും. റാഷിദ് ഖാന്‍റെ നാല് ഓവറുകളും പ്രധാനം.എന്നാൽ അഞ്ചാം ബൗളറുടെ കാര്യത്തിൽ അനിശ്ചിതത്വമുണ്ട്. വൃദ്ധിമാൻ സാഹ, ഗുർബാസ്, അൽസാരി ജോസഫ് തുടങ്ങി പകരക്കാരുടെ ഒരുനിരയുണ്ടെങ്കിലും മാറ്റത്തിന് സാധ്യത കുറവ്.
ടോസ് നേടി എതിരാളിയെ ബാറ്റിംഗിനയച്ച് ജയിക്കുകയാണ് സീസണിലെ തന്ത്രമെങ്കിലും രാജസ്ഥാന്‍റെ കാര്യത്തിൽ എതിരഭിപ്രായമുണ്ട്. നാല് മത്സരങ്ങളിലും ടോസിന്‍റെ ഭാഗ്യമുണ്ടായില്ലെങ്കിലും മൂന്നിലും രാജസ്ഥാൻ ജയിച്ചു. അതിനാൽ സഞ്ജു ടോസ് നേടിയാൽ ബാറ്റിംഗ് തെരഞ്ഞെടുത്താലും അത്ഭുതപ്പെടേണ്ട.
IPL 2022 : തോല്‍വിക്ക് പിന്നാലെ രോഹിത് ശർമ്മയ്ക്ക് ഇരട്ട പ്രഹരം; 24 ലക്ഷം രൂപ പിഴ