IPL 2022 : പഞ്ചാബ് കിംഗ്‌സിന് നേരിയ മുന്‍തൂക്കം? റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ റെക്കോര്‍ഡ് ഇങ്ങനെ

By Web Team  |  First Published Mar 27, 2022, 12:24 PM IST

ആദ്യ കിരീടമാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും പഞ്ചാബ് കിംഗ്സും സ്വപ്നം കാണുന്നത്


മുംബൈ: ഐപിഎല്ലിൽ (IPL 2022) പഞ്ചാബ് കിംഗ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും (Punjab Kings vs Royal Challengers Bangalore) തമ്മിലാണ് ഇന്നത്തെ രണ്ടാമത്ത മത്സരം. ഇന്ത്യന്‍ സമയം രാത്രി 7.30ന് നവി മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഫാഫ് ഡുപ്ലസി- മായങ്ക് അഗര്‍വാള്‍ (Faf du Plessis vs Mayank Agarwal) പോരാട്ടത്തിന് മുമ്പ് പഞ്ചാബ്-ബാംഗ്ലൂര്‍ മുന്‍ മത്സരങ്ങളുടെ (PBKS vs RCB) കണക്കുകള്‍ പരിശോധിക്കാം. 

ഐപിഎല്ലില്‍ 28 മത്സരങ്ങളിലാണ് ഇതുവരെ പഞ്ചാബ് കിംഗ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും മുഖാമുഖം വന്നിട്ടുള്ളത്. പഞ്ചാബിനാണ് നേരിയ മുന്‍തൂക്കം. പഞ്ചാബ് 15 കളിയിലും ആര്‍സിബി 13 കളിയിലും വിജയിച്ചു. അവസാന അഞ്ച് കളികളില്‍ മൂന്നില്‍ ജയം പഞ്ചാബിനൊപ്പമായിരുന്നു. കഴിഞ്ഞ സീസണില്‍ ഓരോ ജയമായിരുന്നു ഇരു ടീമിനും. എന്നാല്‍ മെഗാതാരലേലം കഴിഞ്ഞെത്തുന്നതിനാല്‍ ടീമുകളുടെ പ്രകടനം എങ്ങനെയാവും എന്ന് കളത്തില്‍ കണ്ടറിയണം. 

Latest Videos

undefined

ആദ്യ കിരീടമാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും പഞ്ചാബ് കിംഗ്സും സ്വപ്നം കാണുന്നത്. താരലേലത്തിൽ ടീം ഉടച്ചുവാർത്ത് ഇറങ്ങുമ്പോൾ ഇത്തവണ ഇരു ടീമുകളും പുതിയ നായകൻമാർക്ക് കീഴിലാണ് ഭാഗ്യ പരീക്ഷണം നടത്തുക. വിരാട് കോലി ബാറ്ററിലേക്ക് ഒതുങ്ങിയപ്പോൾ ബാംഗ്ലൂർ പുതിയ നായകനെ കണ്ടെത്തിയത് ഫാഫ് ഡുപ്ലെസിയിലാണ്. കോലി ബഹുമാനിക്കുന്ന അപൂർവ താരങ്ങളിൽ ഒരാളായ ഡുപ്ലെസിക്ക് ടീമിനെ നയിക്കുക വെല്ലുവിളിയാവില്ല. മായങ്ക് അഗർവാളിന്‍റെ നേതൃത്വത്തിലാണ് പഞ്ചാബിറങ്ങുന്നത്. 

ബാംഗ്ലൂരിന്‍റെ ഗ്ലെൻ മാക്സ്‍വെല്ലും ജോഷ് ഹേസൽവുഡും പഞ്ചാബിന്‍റെ ജോണി ബെയര്‍സ്റ്റോയും കാഗിസോ റബാഡയും ഇന്ന് ടീമിനൊപ്പമുണ്ടാവില്ല. ഫാഫ് ഡുപ്ലെസി, വിരാട് കോലി, ദിനേശ് കാർത്തിക്, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ് എന്നിവരെ മാറ്റിനിർത്തിയാൽ ബാംഗ്ലൂരിന്‍റെ ബാറ്റിംഗ്, ബൗളിംഗ് ശക്തി കണ്ടറിയണം. 

നായകൻ മായങ്കിനൊപ്പം ശിഖർ ധവാൻ, ലിയാം ലിവിംഗ്സ്റ്റൺ, ഷാരുഖ് ഖാൻ, ഒഡീൻ സ്‌മിത്ത് എന്നിവരിലാണ് പഞ്ചാബിന്‍റെ റൺസ് പ്രതീക്ഷ. പന്തെടുക്കുമ്പോൾ സന്ദീപ് സിംഗ്, അർഷ്ദീപ് സിംഗ്, രാഹുൽ ചഹർ എന്നിവർ നിർണായകമാവും. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ തവണ കോലിയെ പുറത്താക്കിയ ബൗളറാണ് സന്ദീപ് ശർമ്മ, ഏഴുതവണ. പഞ്ചാബിനെതിരെ ഡുപ്ലെസിക്ക് 61 റൺസ് ബാറ്റിംഗ് ശരാശരിയുണ്ട്. ഡി വൈ പാട്ടിൽ സ്റ്റേഡിയത്തിൽ അവസാന 17 ഐപിഎൽ മത്സരങ്ങളിൽ പത്തിലും ജയിച്ചത് രണ്ടാമത് ബാറ്റുചെയ്ത ടീമാണ്.

IPL 2022 : ആരാണ് കേമന്‍? രോഹിത് ശര്‍മ്മയുടെ മുംബൈയോ റിഷഭ് പന്തിന്‍റെ ഡല്‍ഹിയോ; കണക്കുകള്‍ പരിശോധിക്കാം

click me!