IPL 2022 : യുവതാരം പുറത്തേക്ക്? രാജസ്ഥാന്‍ റോയല്‍സില്‍ നിര്‍ണായക മാറ്റത്തിന് സാധ്യത

By Web Team  |  First Published Apr 5, 2022, 4:11 PM IST

തുടര്‍ച്ചയായ മൂന്നാം ജയത്തിനാണ് രാജസ്ഥാന്‍ റോയല്‍സ് ഇറങ്ങുന്നതെങ്കിലും പ്ലേയിംഗ് ഇലവനില്‍ ഒരു മാറ്റത്തിന് സാധ്യത


മുംബൈ: ഐപിഎല്ലില്‍ (IPL 2022) ഇന്ന് സഞ്ജു സാംസണിന്‍റെ (Sanju Samson) രാജസ്ഥാന്‍ റോയല്‍സിന് (Rajasthan Royals) മത്സരമുള്ള ദിനമാണ്. ഫാഫ് ഡുപ്ലസിസിന്‍റെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് ( Royal Challengers Bangalore) രാജസ്ഥാന്‍റെ എതിരാളികള്‍. തുടര്‍ച്ചയായ മൂന്നാം ജയത്തിനാണ് ടീം ഇറങ്ങുന്നതെങ്കിലും പ്ലേയിംഗ് ഇലവനില്‍ ഒരു മാറ്റത്തിന് രാജസ്ഥാന്‍ റോയല്‍സ് (RR) മുതിര്‍ന്നേക്കും എന്നാണ് സൂചന. 

ആദ്യ രണ്ട് മത്സരങ്ങളിലും 20, 1 എന്നിങ്ങനെയായിരുന്നു ജോസ് ബട്‌ലറുടെ ഓപ്പണിംഗ് പങ്കാളി യശസ്വീ ജയ്സ്വാൾ നേടിയത്. കഴിഞ്ഞ സീസണില്‍ ആര്‍സിബി ജേഴ്‌സിയില്‍ ഓപ്പണറായി തിളങ്ങിയ ദേവ്‌ദത്ത് പടിക്കലിന് സ്ഥാനക്കയറ്റം നല്‍കാന്‍ രാജസ്ഥാന് അവസരമുണ്ട്. നിലവില്‍ നാലാം നമ്പറിലാണ് പടിക്കല്‍ ബാറ്റ് ചെയ്യുന്നത്. ജയ്സ്വാളിന് പകരക്കാരനായി കരുണ്‍ നായര്‍, ശുഭം ഗാര്‍വാള്‍ എന്നിവരിലൊരാളെ പരീക്ഷിക്കുകയുമാവാം. ഇതല്ലാതെ രാജസ്ഥാന്‍റെ പ്ലേയിംഗ് ഇലവനില്‍ മറ്റ് മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. 

Latest Videos

undefined

മുംബൈയിൽ വൈകിട്ട് ഏഴരയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ്-റോയല്‍ ചലഞ്ചേഴ്‌സ് കളി തുടങ്ങുക. ടൂര്‍ണമെന്‍റില്‍ ഇതിനകം ബട്‍ലറും സഞ്ജുവും ഹെറ്റ്മെയറും ദേവ്ദത്തുമെല്ലാം ബാറ്റിംഗ് കരുത്ത് തെളിയിച്ചുകഴിഞ്ഞു. ബട്‍ലറും സഞ്ജുവും ഹെറ്റ്മെയറും ക്രീസിലുറച്ചാൽ സ്കോ‍ർ ബോർഡിന് റോക്കറ്റ് വേഗമുറപ്പ്. യശസ്വീ ജയ്സ്വാളിന്‍റെ ഫോം മാത്രമാണ് ആശങ്ക. ട്രെന്‍റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്‌ണ, നവദീപ് സെയ്‌നി, ആർ അശ്വിൻ, യുസ്‍വേന്ദ്ര ചഹൽ എന്നിവരുൾപ്പെട്ട രാജസ്ഥാന്‍ ബൗളിംഗ് നിരയും സന്തുലിതമാണ്. 

പതിവുപോലെ പ്രവചനങ്ങൾക്ക് പിടികൊടുക്കുന്നില്ല ബാംഗ്ലൂർ. പഞ്ചാബിനോട് തോറ്റ് തുടങ്ങിയ ബാംഗ്ലൂ‍ർ, കൊൽക്കത്തയെ മറികടന്ന് വിജയവഴിയിലെത്തി. നായകൻ ഫാഫ് ഡുപ്ലെസി, വിരാട് കോലി, ദിനേശ് കാർത്തിക് എന്നിവരിലാണ് റൺസ് പ്രതീക്ഷ. ഇവരിൽ രണ്ടുപേരെങ്കിലും ക്രീസിലുറച്ചില്ലെങ്കിൽ ബംഗ്ലൂർ വിയർക്കും. വാനിന്ദു ഹസരംഗയുടെ ഓൾറൗണ്ട് മികവിലും പ്രതീക്ഷയേറെ. പവർപ്ലേയിലും ഡെത്ത് ഓവറുകളിലും ഡേവിഡ് വില്ലിയും ഹർഷൽ പട്ടേലും മുഹമ്മദ് സിറാജുമൊക്കെ എങ്ങനെ പന്തെറിയുന്നുവെന്നതും ബാംഗ്ലൂരിന് നിർണായകമാകും.

IPL 2022: ജയം തുടരാന്‍ സഞ്ജുവും സംഘവും ഇന്ന് മൂന്നാമങ്കത്തിന്, എതിരാളികള്‍ ബാംഗ്ലൂര്‍
 

click me!