ധവാനും മായങ്കും തുടക്കം നല്‍കി, ജിതേഷ്- ഷാരുഖ് അവസാനിപ്പിച്ചു; പഞ്ചാബിനെതിരെ മുംബൈക്ക് കൂറ്റന്‍ വിജയലക്ഷ്യം

By Web Team  |  First Published Apr 13, 2022, 9:26 PM IST

പൂനെയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബിന് ശിഖര്‍ ധവാന്‍ (70), മായങ്ക് അഗര്‍വാള്‍ (52) എന്നിവരുടെ ഇന്നിംഗ്‌സാണ് തുണയായത്.


പൂനെ: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 199 റണ്‍സ് വിജയലക്ഷ്യം. പൂനെയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബിന് ശിഖര്‍ ധവാന്‍ (70), മായങ്ക് അഗര്‍വാള്‍ (52) എന്നിവരുടെ ഇന്നിംഗ്‌സാണ് തുണയായത്. നേരത്തെ, ഒരു മാറ്റവുമായിട്ടാണ് മുംബൈ ഇറങ്ങിയത്. രമണ്‍ദീപ് സിംഗിന് പകരം തൈമല്‍ മില്‍സ് തിരിച്ചെത്തി. പഞ്ചാബ് മാറ്റമൊന്നും വരുത്തിയിട്ടില്ല. 

ഗംഭീര തുടക്കമാണ് പഞ്ചാബിന് ലഭിച്ചത്. മായങ്ക്- ധവാന്‍ ഓപ്പണിംഗ് സഖ്യം 97 റണ്‍സ് കൂട്ടിചേര്‍ത്തത്. എന്നാല്‍ പത്താം ഓവറില്‍ മായങ്കിനെ നഷ്ടമായി. മുരുഗന്‍ അശ്വിന്റെ പന്തില്‍ സൂര്യകുമാര്‍ യാദിവിന് ക്യാച്ച്് നല്‍കിയാണ് മായങ്ക് മടങ്ങുന്നത്. രണ്ട് സിക്‌സും ആറ് ഫോറും അടങ്ങുന്നതായിരുന്നു മായങ്കിന്റെ ഇന്നിംഗ്‌സ്. മൂന്നാമനായി ക്രീസിലെത്തിയ വലിയ സംഭാവനയൊന്നും നല്‍കാനായില്ല. 13 പന്തില്‍ 12 റണ്‍സ് നേടിയ താരത്തെ ജയ്‌ദേവ് ഉനദ്ഖട് ബൗള്‍ഡാക്കി. 

Latest Videos

undefined

ലിയാം ലിവിംഗ്‌സറ്റണും നിരാശപ്പെടുത്തി. ബുമ്രയുടെ പന്തില്‍ ബൗള്‍ഡ്. ഇതിനിടെ ധവാനും പവലിയനില്‍ മടങ്ങിയെത്തി. 50 പന്തില്‍ 70 റണ്‍സെടുത്ത ധവാനെ ബേസില്‍ തമ്പിയാണ് മടക്കിയത്. അവസാന ഓവറില്‍ ഷാരുഖ് ഖാന്‍ (15) ബേസിലിന്റെ ന്തില്‍ ബൗള്‍ഡായി. 14 പന്തില്‍ 30 റണ്‍സുമായി പുറത്താവാതെ നിന്ന ജിതേശ് ശര്‍മ നിര്‍ണായക പ്രകടനം പുറത്തെടുത്തു. ഒഡെയ്ന്‍ സ്മിത്തും (1) പുറത്താവാതെ നിന്നു. 

സീസണിലെ ആദ്യജയം തേടിയാണ് മുംബൈ ഇറങ്ങുന്നത്. കഴിഞ്ഞ നാല് മത്സരങ്ങളിലും അവര്‍ പരാജയപ്പെട്ടു. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് രോഹിത് ശര്‍മയും സംഘവും. പഞ്ചാബിന് നാല് മത്സരങ്ങളില്‍ രണ്ട് വീതം ജയവും തോല്‍വിയുമാണുള്ളത്. ഏഴാം സ്ഥാനത്താണ് പഞ്ചാബ്. അവസാന മത്സരത്തില്‍ പഞ്ചാബ് ആറ് വിക്കറ്റിന് ഗുജറാത്ത് ടൈറ്റന്‍സിനോട് തോല്‍ക്കുകയായിരുന്നു. 

പഞ്ചാബ് കിംഗ്‌സ്: മായങ്ക് അഗര്‍വാള്‍, ശിഖര്‍ ധവാന്‍, ജോണി ബെയര്‍‌സ്റ്റോ, ലിയാം ലിവിംഗ്‌സ്റ്റണ്‍, ജിതേഷ് ശര്‍മ, ഒഡെയ്ന്‍ ്‌സമിത്, ഷാരുഖ് ഖാന്‍, കഗിസോ റബാദ, രാഹുല്‍ ചാഹര്‍, വൈഭവ് അറോറ, അര്‍ഷ്ദീപ് സിംഗ്.

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, ഡിവാള്‍ഡ് ബ്രേവിസ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, കീറണ്‍ പൊള്ളാര്‍ഡ്, ജയ്‌ദേവ് ഉനദ്ഖട്, മുരുഗന്‍ അശ്വിന്‍, ജസ്പ്രിത് ബുമ്ര, തൈമല്‍ മില്‍സ്, ബേസില്‍ തമ്പി.
 

click me!