IPL 2022: സുഹൃത്തായതുകൊണ്ടല്ല ധോണി എന്നെ ചെന്നൈ ടീമിലെടുത്തത്; തുറന്നു പറ‍ഞ്ഞ് ഉത്തപ്പ

By Web Team  |  First Published Apr 9, 2022, 5:53 PM IST

താരലേലം കഴിഞ്ഞ് രണ്ട് ദിവസത്തിനുശേഷം ധോണി എന്നെ വിളിച്ചു. ടീമിലേക്ക് സ്വാഗതം ചെയ്തു. കാണാമെന്നും പറഞ്ഞു. എന്നെ ടീമിലെടുത്തതിനും വിശ്വാസമര്‍പ്പിച്ചതിനും ഞാന്‍ അദ്ദേഹത്തോട് നന്ദി പറഞ്ഞു. എന്നാല്‍ എന്നെ ടീമിലെടുക്കുന്നതില്‍ ഒരു പങ്കുമില്ലായിരുന്നുവെന്ന് അദ്ദേഹം എന്നോട് വെളിപ്പടുത്തി.


മുംബൈ: എം എസ് ധോണിയും(MS Dhoni) റോബിന്‍ ഉത്തപ്പയും(Robin Uthappa) തമ്മിലുള്ള സൗഹൃദത്തിന് വര്‍ഷങ്ങളോളം പഴക്കമുണ്ട്. അതുകൊണ്ടുതന്നെ ഐപിഎല്‍(IPL Auction) താരലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്(CSK) ഉത്തപ്പയെ രണ്ട് കോടി രൂപ നല്‍കി ടീമിലെടുത്തപ്പോള്‍ ആരാധകര്‍ കരുതിയത് ഇരുവരും തമ്മിലുള്ള സൗഹൃദം കൊണ്ടാണ് അദ്ദേഹം ടീമിലെത്തിയത് എന്നാണ്.

എന്നാല്‍ തന്നെ ടീമിലെടുക്കുന്നതില്‍ ധോണിക്ക് ഒരു പങ്കുമില്ലെന്ന് അദ്ദേഹം തന്നെ തുറന്നുപറഞ്ഞിരുന്നുവെന്ന് ഉത്തപ്പ വെളിപ്പെടുത്തി. രാജസ്ഥാന്‍ റോയല്‍സ് താരം ആര്‍ അശ്വിനുമായുള്ള അഭിമുഖത്തിലാണ് ഉത്തപ്പ ചെന്നൈ തന്നെ ടീമിലെടുക്കാനുള്ള കാരണം വെളിപ്പെടുത്തിയത്.

Latest Videos

undefined

താരലേലം കഴിഞ്ഞ് രണ്ട് ദിവസത്തിനുശേഷം ധോണി എന്നെ വിളിച്ചു. ടീമിലേക്ക് സ്വാഗതം ചെയ്തു. കാണാമെന്നും പറഞ്ഞു. എന്നെ ടീമിലെടുത്തതിനും വിശ്വാസമര്‍പ്പിച്ചതിനും ഞാന്‍ അദ്ദേഹത്തോട് നന്ദി പറഞ്ഞു. എന്നാല്‍ എന്നെ ടീമിലെടുക്കുന്നതില്‍ ഒരു പങ്കുമില്ലായിരുന്നുവെന്ന് അദ്ദേഹം എന്നോട് വെളിപ്പടുത്തി.

നിന്നെ ടീമിലെടുക്കാന്‍ ഞാന്‍ ഒന്നും ചെയ്യാതിരുന്നത് രണ്ട് കാരണങ്ങള്‍ കൊണ്ടാണ്. ഒന്ന് നിന്‍റെ നല്ലതിനുവേണ്ടി.  കാരണം, നിന്‍റെ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് നീ ടീമിലെത്തിയത്. രണ്ടാമത്തെ കാരണം, നിന്നെ ടീമിലെടുക്കാന്‍ നിര്‍ബന്ധിച്ചാല്‍ നീ എന്‍റെ സുഹൃത്തായതുകൊണ്ടാണ് ടീമിലെടുത്തതെന്ന്. അതുകൊണ്ടാണ് ഞാന്‍ ഒന്നും ചെയ്യാതിരുന്നത്-ധോണി എന്നോട് പറഞ്ഞു.

മുംബൈ ഇന്ത്യന്‍സിനും റോയല്‍ ചലഞ്ചേഴ്സിനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനും രാജസ്ഥാന്‍ റോയല്‍സിനുമൊപ്പം കളിച്ചശേഷമാണ് ഉത്തപ്പ ചെന്നൈ ടീമിലെത്തിയത്. ധോണിയുടെ വാക്കുകള്‍ തനിക്ക് ആത്മവിശ്വാസം നല്‍കിയെന്നും ഉത്തപ്പ പറഞ്ഞു.

click me!