IPL 2022: ഏഴാം നമ്പര്‍ ജേഴ്സി ധരിക്കുന്നതിന് പിന്നിലെ കാരണം തുറന്നുപറഞ്ഞ് എം എസ് ധോണി

By Web Team  |  First Published Mar 17, 2022, 7:30 PM IST

ഏഴാം നമ്പര്‍ എന്‍റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്. പലരും ഏഴാം നമ്പറിന്‍റെ പ്രാധാന്യത്തെക്കുറിച്ച് പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷെ ഞാന്‍ ഏഴാം നമ്പര്‍ ജേഴ്സി ധരിക്കാനുള്ള കാരണം ലളിതമാണ്.


ചെന്നൈ: കായികലോകത്ത് ഏഴാം നമ്പര്‍ ജേഴ്സിക്ക് ആരാധക മനസില്‍ പ്രത്യേക ഇടം സമ്മാനിച്ചത് ഫുട്ബോളില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ ആണെങ്കില്‍ ക്രിക്കറ്റില്‍ അത് എം എസ് ധോണിയാണ്(MS Dhoni). രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയത് മുതല്‍ ധോണി ഏഴാം നമ്പര്‍ ജേഴ്സി ധരിച്ചാണ് ഗ്രൗണ്ടിലിറങ്ങാറുള്ളത്. എന്നാല്‍ എന്തെങ്കിലും അന്ധവിശ്വാസത്തിന്‍റെ ഭാഗമായല്ല താന്‍ ഏഴാം നമ്പര്‍ ജേഴ്സി ഉപയോഗിക്കുന്നതെന്ന് തുറന്നു പറയുകയാണ് ധോണി.

ഐപിഎല്ലിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ(Chennai Super Kings) മാതൃ കമ്പനിയായ ഇന്ത്യ സിമന്‍റ്സ് നടത്തിയ ചടങ്ങില്‍ ആരാധകരുമായി സംസാരിക്കവെയാണ് ഏഴാം നമ്പര്‍ ജേഴ്സിക്ക് പിന്നിലെ രഹസ്യം ധോണി പരസ്യമാക്കിയത്.

Latest Videos

undefined

ഡല്‍ഹി കാപിറ്റല്‍സിന്റെ ടീം ബസ് ആക്രമിസംഘം അടിച്ചുതകര്‍ത്തു; ഹോട്ടലിന് കനത്ത സുരക്ഷ

ഏഴാം നമ്പര്‍ എന്‍റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്. പലരും ഏഴാം നമ്പറിന്‍റെ പ്രാധാന്യത്തെക്കുറിച്ച് പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷെ ഞാന്‍ ഏഴാം നമ്പര്‍ ജേഴ്സി ധരിക്കാനുള്ള കാരണം ലളിതമാണ്. എന്‍റെ ജന്‍മദിനം ജൂലൈ ഏഴിനാണ്. ഏഴാം മാസത്തിലെ ഏഴാം ദിവസമാണ് ഞാന്‍ ജനിച്ചത്.  അതുകൊണ്ടുതന്നെയാണ് ഞാന്‍ ഏഴാം നമ്പര്‍ ജേഴ്സി ധരിക്കുന്നത്. ഏതെങ്കിലും നമ്പര്‍ ധരിക്കുന്നതിനെക്കാള്‍ നല്ലതല്ലെ എന്‍റെ ജന്‍മദിനവുമായി ബന്ധപ്പെട്ട ജേഴ്സി തന്നെ ധരിക്കുന്നത് എന്നതുകൊണ്ടാണ് ഏഴാം നമ്പര്‍ തെരഞ്ഞെടുത്തത്.

സിഎസ്കെ കിരീടം നിലനിര്‍ത്തുമോ? സാധ്യതകളെ കുറിച്ച് ഇര്‍ഫാന്‍ പത്താന്‍ പറയുന്നതിങ്ങനെ

ആരെങ്കിലും എന്നോട് ചോദിച്ചാല്‍ ഞാന്‍ പറയാറുള്ളത് 81ലാണ് ഞാന്‍ ജനിച്ചത്. അപ്പോള്‍ 8-1=7, ഏഴ് നിഷ്‌പക്ഷ നമ്പറാണ്. അതുകൊണ്ട് ഏഴ് ഭാഗ്യം കൊണ്ടുവന്നില്ലെങ്കിലും നിര്‍ഭാഗ്യം കൊണ്ടുവരില്ല എന്നാണ് വിശ്വാസം. ഞാന്‍ അന്ധവിശ്വാസിയൊന്നുമല്ല. പക്ഷെ ഏഴാം നമ്പര്‍ എന്‍റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്-ധോണി പറഞ്ഞു.

ഐപിഎല്ലിലെ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ് ആദ്യ മത്സരത്തില്‍ 26ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെയാണ് നേരിടുക. വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം.

click me!