സീസണില്‍ ആറ് തോല്‍വികളുമായി വലയുന്ന ചെന്നൈ സൂപ്പർ കിംഗ്സിന് പരിക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്
മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണില്‍ (IPL 2022) ചെന്നൈ സൂപ്പർ കിംഗ്സിന് (Chennai Super Kings) പരിക്കിന്‍റെ അടുത്ത പ്രഹരം. ഓള്‍റൗണ്ടര്‍ മോയീന്‍ അലിക്ക് (Moeen Ali) പരിശീലനത്തിനിടെ കണങ്കാലിന് പരിക്കേറ്റു. ഈ സീസണില്‍ 5 കളിയിൽ 87 റൺസ് നേടിയ അലി വിക്കറ്റൊന്നും നേടിയിരുന്നില്ല. പരിക്കിനെ തുടർന്ന് പേസർമാരായ ദീപക് ചാഹറും (Deepak Chahar) ആദം മില്‍നെയും (Adam Milne) പുറത്തായതിന് പിന്നാലെയാണ് അലി കൂടി പരിക്കിന്‍റെ പിടിയിലായത്.
സീസണില്‍ ആറ് തോല്‍വികളുമായി വലയുന്ന ചെന്നൈ സൂപ്പർ കിംഗ്സിന് പരിക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. അവസാന മത്സരത്തില്‍ മായങ്ക് അഗർവാളിന്‍റെ പഞ്ചാബ് കിംഗ്സിനോട് ചെന്നൈ 11 റണ്‍സിന് തോറ്റിരുന്നു. പഞ്ചാബിന്‍റെ 187 റണ്‍സ് പിന്തുടർന്ന ചെന്നൈക്ക് 20 ഓവറില്‍ 6 വിക്കറ്റിന് 176 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അവസാന ഓവറില്‍ എം എസ് ധോണിക്ക് ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞില്ല. എട്ട് മത്സരങ്ങളില്‍ നാല് പോയിന്‍റുമായി ചെന്നൈ ഒമ്പതാം സ്ഥാനത്ത് തുടരുകയാണ്.
undefined
ഐപിഎല്‍ മെഗാതാരലേലത്തില്‍ 14 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കിയ താരമാണ് 29കാരനായ ദീപക് ചാഹർ. 2018ലാണ് ദീപക് ചാഹര്‍ ആദ്യമായി ചെന്നൈയുടെ ഭാഗമായത്. നാല് വര്‍ഷത്തിനിടെ രണ്ട് കിരീടങ്ങള്‍ സിഎസ്‌കെയ്‌ക്കൊപ്പം നേടി. 58 വിക്കറ്റുകളാണ് ചെന്നൈ ജേഴ്‌സിയില്‍ താരം പേരിലാക്കിയത്. കഴിഞ്ഞ മൂന്ന് സീസണുകളിലായി ദീപക് ചാഹര്‍ 32 വിക്കറ്റ് പേരിലാക്കി. ദീപക് ചാഹറിന്‍റെ അസാന്നിധ്യമാണ് സീസണില്‍ ചെന്നൈയുടെ തിരിച്ചടികള്‍ക്ക് കാരണമെന്ന് മുന്‍താരം ഹര്‍ഭജന്‍ സിംഗ് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
IPL 2022 : ഐപിഎല്ലില്‍ ഇന്ന് 'റോയല്‍' പോര്; ബാംഗ്ലൂരിനോട് കണക്കുവീട്ടാന്‍ സഞ്ജുവിന്‍റെ രാജസ്ഥാന്‍