മുംബൈക്കും ചെന്നൈക്കും പഴയ ഉണര്‍വ്വില്ലെന്നും താരലലേത്തില്‍ മികച്ച കളിക്കാര സ്വന്തമാക്കി മറ്റ് ടീമുകള്‍ ഇത്തവണ ഇരു ടീമുകളെയും വാരിക്കളഞ്ഞുവെന്നും സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ ക്രിക്കറ്റ് ഷോക്കിടെ രവി ശാസ്ത്രി പറഞ്ഞു. മുംബൈ, ചെന്നൈ ടീമുകളെ ഇപ്പോള്‍ മറ്റ് ടീമുകള്‍ പേടിക്കുന്നില്ല.
മുംബൈ: ഐപിഎല്ലില്‍(IPL 2022) തുടര്‍ തോല്‍വികളില്‍ വലയുന്ന മുംബൈ ഇന്ത്യന്‍സിനെയും(Mumbai Indians) ചെന്നൈ സൂപ്പര്‍ കിംഗ്സിനെയും(Chennai Super Kings) ഇപ്പോള്‍ മറ്റ് ടീമുകള്‍ക്ക് പേടിയില്ലെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകനും കമന്‍റേറ്ററുമായ രവി ശാസ്ത്രി(Ravi Shastri). മുംബൈയും ചെന്നൈയും സീസണില്‍ തുടര്‍ച്ചയായി നാലു മത്സരങ്ങള്‍ തോറ്റതിന് പിന്നാലെയാണ് രവി ശാസ്ത്രിയുടെ പരാമര്‍ശം.
മുംബൈക്കും ചെന്നൈക്കും പഴയ ഉണര്‍വ്വില്ലെന്നും താരലലേത്തില്‍ മികച്ച കളിക്കാര സ്വന്തമാക്കി മറ്റ് ടീമുകള്‍ ഇത്തവണ ഇരു ടീമുകളെയും വാരിക്കളഞ്ഞുവെന്നും സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ ക്രിക്കറ്റ് ഷോക്കിടെ രവി ശാസ്ത്രി പറഞ്ഞു. മുംബൈ, ചെന്നൈ ടീമുകളെ ഇപ്പോള്‍ മറ്റ് ടീമുകള്‍ പേടിക്കുന്നില്ല. നിരാശയുണ്ടാക്കുന്ന മറ്റൊരു കാര്യം എന്താണെന്നുവെച്ചാല്‍ ഇവരെ എതിരാളികള്‍ വാരിക്കളഞ്ഞുവെന്നതാണ്. ഐപിഎല്ലിലെ പതിനഞ്ചാം സീസണ്‍ തുടങ്ങിയിട്ടേയുള്ളൂവെങ്കിലും മുംബൈക്കും ചെന്നൈക്കും ഇപ്പോള്‍ പഴയ പ്രതാപമില്ലെന്ന് എല്ലാവരും തിരിച്ചറിയുന്നുണ്ട്.
undefined
ഐപിഎല്ലിലെ ഇടിവെട്ട് പ്രകടനം; ഡികെ ലോകകപ്പ് ടീമിലുണ്ടായേക്കുമെന്ന് രവി ശാസ്‌ത്രിയുടെ പ്രവചനം
അവരെ ആര്‍ക്കും പേടിയില്ല. കാരണം, ലേലത്തില്‍ അവരുടെ ടീം ഛിന്നഭിന്നമായിപ്പോയി. ഇപ്പോഴവരെ ആര്‍ക്കും തോല്‍പ്പിക്കാമെന്നതായി അവസ്ഥ. എതിരാളികള്‍ അവരുടെ പേര് കണ്ട് പേടിക്കുന്ന കാലം കഴിഞ്ഞു. വര്‍ഷങ്ങളുടെ കഠിനപ്രയത്നം കൊണ്ട് ഉണ്ടാക്കിയെടുത്ത ആ അസ്പൃശ്യതയൊന്നും ഇപ്പോള്‍ ചെന്നൈക്കോ മുംബൈക്കോ ഇല്ല. ആദ്യ നാലു മത്സരങ്ങളും തോറ്റതോടെ മുംബൈക്കും ചെന്നൈക്കും ഇനിയുള്ള പത്ത് മത്സരങ്ങളില്‍ തുടര്‍ജയങ്ങളുമായി പ്ലേ ഓഫിലെത്തുക എളുപ്പമല്ലെന്നും രവി ശാസ്ത്രി പറഞ്ഞു.
റോയല്‍ ജയവുമായി ബാംഗ്ലൂര്‍; മുംബൈക്ക് നാലാം തോല്‍വി
ഐപിഎല്ലില്‍ നാലു മത്സരങ്ങള്‍ വീതം കളിച്ച ചെന്നൈയും മുംബൈയും നാലു മത്സരങ്ങളും തോറ്റു, ചെന്നൈ പോയന്‍റ് പട്ടികയില്‍ പത്താം സ്ഥാനത്തും മുംബൈ ഇന്ത്യന്‍സ് ഒമ്പതാം സ്ഥാനത്തുമാണ്. ഇന്നലെ നടന്ന മത്സരങ്ങളില്‍ ചെന്നൈ ഹൈദരാബാദിനോട് തോറ്റപ്പോള്‍ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് തോറ്റു.