കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ലഖ്നൗ ഇറങ്ങുന്നത്. മനീഷ് പാണ്ഡെക്ക് പകരം കെ ഗൗതം ലഖ്നൗ ടീമിലെത്തി. ഡല്‍ഹി ടീമില്‍ മൂന്ന് മാറ്റങ്ങളുണ്ട്. ക്വാറന്റീൻ പൂർത്തിയാക്കി ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാർണര്‍ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ടിം സീഫര്‍ട്ട് പുറത്തായി.
മുംബൈ: ഭാവി ഇന്ത്യൻ നായകനാവാന്‍ മത്സരിക്കുന്ന റിഷഭ് പന്തും കെ എല്‍ രാഹുലും മുഖാമുഖം വരുന്ന ഐപിഎല്ലിൽ (IPL 2022)പോരാട്ടത്തില്‍ ഡൽഹി ക്യാപ്പിറ്റൽസിനെതിരെ(Delhi Capitals) ടോസ് നേടിയ ലഖ്നൗ സൂപ്പർ ജയന്റ്സ് (Lucknow Super Giants) ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. മുംബൈ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് (DY Patil Sports Academy Mumbai ) മത്സരം.
കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ലഖ്നൗ ഇറങ്ങുന്നത്. മനീഷ് പാണ്ഡെക്ക് പകരം കെ ഗൗതം ലഖ്നൗ ടീമിലെത്തി. ഡല്‍ഹി ടീമില്‍ മൂന്ന് മാറ്റങ്ങളുണ്ട്. ക്വാറന്റീൻ പൂർത്തിയാക്കി ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാർണര്‍ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ടിം സീഫര്‍ട്ട് പുറത്തായി. പരിക്ക് ഭേദമായി ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആൻറിച്ച് നോർക്കിയ ഖലീല്‍ അഹമ്മദിന് പകരം ടീമിലെത്തി. മന്ദീപിന് പകരം സര്‍ഫ്രാസ് ഖാനും ഡല്‍ഹിയുടെ അന്തിമ ഇലവനിലെത്തി.
Match 15. Delhi Capitals XI: P Shaw, D Warner, S Khan, R Pant (c/wk), R Powell, L Yadav, A Patel, S Thakur, K Yadav, A Nortje, M Rahman. https://t.co/h7J5KcCIMl
— IndianPremierLeague (@IPL)Match 15. Lucknow Super Giants XI: KL Rahul (c), K Pandya, K Gowtham, Q de Kock (wk), E Lewis, J Holder, D Hooda, A Badoni, A Khan, A Tye, R Bishnoi . https://t.co/h7J5KcCIMl
— IndianPremierLeague (@IPL)
undefined
വിജയവഴിയിൽ തിരിച്ചെത്താനാണ് റിഷഭ് പന്തിന്റെ ഡൽഹി ഇറങ്ങുന്നത്. എന്നാല്‍ തുടർജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് കെ എൽ രാഹുലിന്റെ ലഖ്നൗ. പവർപ്ലേയിലെ മെല്ലെപ്പോക്കും വിക്കറ്റ് വീഴ്ചയുമാണ് ഇരു ടീമിനെയും അലട്ടുന്ന പ്രധാന പ്രശ്നം. പവർപ്ലേയിൽ ഏറ്റവും കുറഞ്ഞ റൺശരാശരിയുള്ള രണ്ടാമത്തെ ടീമാണ് ഡൽഹി. ആദ്യ ആറ് ഓവറിൽ വിക്കറ്റ് കളയുന്നത് ലഖ്നൗവിനും തിരിച്ചടിയാണ്.
Delhi Capitals (Playing XI): Prithvi Shaw, David Warner, Rishabh Pant(w/c), Rovman Powell, Sarfaraz Khan, Lalit Yadav, Axar Patel, Shardul Thakur, Kuldeep Yadav, Mustafizur Rahman, Anrich Nortje.
Lucknow Super Giants (Playing XI): KL Rahul(c), Quinton de Kock(w), Evin Lewis, Deepak Hooda, Ayush Badoni, Krunal Pandya, Jason Holder, Krishnappa Gowtham, Andrew Tye, Ravi Bishnoi, Avesh Khan.