IPL 2022 : കൊല്‍ക്കത്ത ഇന്ന് മുംബൈക്കെതിരെ; ഇരു ടീമിലും സൂപ്പര്‍ താരങ്ങള്‍ തിരിച്ചെത്തിയേക്കും- സാധ്യത ഇലവന്‍

By Web Team  |  First Published Apr 6, 2022, 10:38 AM IST

മുംബൈ ഇന്ത്യന്‍സിന് (MI) തോറ്റ് തുടങ്ങിയാണ് ശീലം. പക്ഷേ ഇത്തവണ കാര്യങ്ങള്‍ അത്ര പന്തിയല്ല. ഡല്‍ഹി കാപിറ്റല്‍സിനോടും രാജസ്ഥാന്‍ റോയല്‍സിനോടും തോറ്റ മുംബൈയ്ക്ക് പരിഹരിക്കാന്‍ പ്രശ്‌നങ്ങളേറെ.


പൂനെ: ഐപിഎല്ലില്‍ (IPL 2022) ഇന്ന് മുന്‍ ചാംപ്യന്‍മാരുടെ പോരാട്ടം. പൂനെ മുംബൈ ഇന്ത്യന്‍സ് വൈകിട്ട് ഏഴരയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ (KKR) നേരിടും. മുംബൈ ഇന്ത്യന്‍സിന് (MI) തോറ്റ് തുടങ്ങിയാണ് ശീലം. പക്ഷേ ഇത്തവണ കാര്യങ്ങള്‍ അത്ര പന്തിയല്ല. ഡല്‍ഹി കാപിറ്റല്‍സിനോടും രാജസ്ഥാന്‍ റോയല്‍സിനോടും തോറ്റ മുംബൈയ്ക്ക് പരിഹരിക്കാന്‍ പ്രശ്‌നങ്ങളേറെ. ഇഷാന്‍ കിഷനെയും (Ishan Kishan) തിലക് വര്‍മ്മയെയും (Tilak Varma) മാറ്റിനിര്‍ത്തിയാല്‍ ബാറ്റിംഗ് നിര ശോകമാണ്. 

നായകന്‍ രോഹിത് ശര്‍മ ഫോമിലേക്കെത്തിയിട്ടില്ല. പരിക്കേറ്റ സൂര്യകുമാര്‍ യാദവിന്റെ അഭാവം നികത്താനാവുന്നില്ല. ഇന്ന് ടീമിലെത്തുമെന്ന് വാര്‍ത്തകള്‍ പുറത്തുവരുന്നത്. അങ്ങനെ വന്നാല്‍ അന്‍മോല്‍പ്രീത് സിംഗ് പുറത്താവും കീറണ്‍ പൊള്ളാര്‍ഡില്‍ നിന്ന് ടീം ഇനിയുമേറെ പ്രതീക്ഷിക്കുന്നുണ്ട്. ബൗളിംഗ് നിരയിലാണ് ആശങ്കയേറെ. ജസ്പ്രീത് ബുംറ ഒഴികെയുള്ളവരെല്ലാം കൈവിട്ടാണ് പന്തെറിയുന്നത്. രാജസ്ഥാനെതിരെ ബേസില്‍ തമ്പിയും മുരുഗന്‍ അശ്വിനും മൂന്നോവറില്‍ വിട്ടുകൊടുത്തത് 73 റണ്‍സ്. മലയാളി താരത്തെ ഇന്ന് കളിപ്പിക്കുമോ എന്നുള്ള കാര്യത്തില്‍ ഉറപ്പില്ല. ജയ്‌ദേവ് ഉനദ്കടിന് അവസരം നല്‍കിയേക്കും.

Latest Videos

undefined

മൂന്നില്‍ രണ്ടും ജയിച്ചെങ്കിലും കൊല്‍ക്കത്തയ്ക്കും ആശ്വസിക്കാനായിട്ടില്ല. അജിന്‍ക്യ രഹാനെയും വെങ്കടേഷ് അയ്യരും തുടക്കത്തിലേ മടങ്ങുന്നത് മധ്യനിരയുടെ ഭാരംകൂട്ടുന്നു. നായകന്‍ ശ്രേയസ് അയ്യരും നിതീഷ് റാണയും സാം ബില്ലിംഗ്‌സും പ്രതീക്ഷിച്ച മികവിലേക്ക് എത്തിയിട്ടില്ല. അന്ദ്രേ റസലിന്റെ കൂറ്റന്‍ഷോട്ടുകളാണ് ആശ്വാസം. ബില്ലിംഗ്‌സിനെ ഇന്ന് പുറത്തിരുത്തിയേക്കും. പകരം ഓസീസ് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് തിരിച്ചെത്തും. ഷെല്‍ഡന്‍ ജാക്‌സണ്‍ വിക്കറ്റ് കീപ്പറാവും. 

രോഹിത്തിനെ അപേക്ഷിച്ച് ബൗളര്‍മാരുടെ പ്രകടനം ശ്രേയസിന് തലവേദനയല്ല. ഉമേഷ് യാദവിന്റെ വേഗവും ടിം സൗത്തിയും പരിചയസന്പത്തും കരുത്താവും. വരുണ്‍ ചക്രവര്‍ത്തിയും സുനില്‍ നരൈനും ഏത് ടീമിനും വെല്ലുവിളി. നേര്‍ക്കുനേര്‍ കണക്കില്‍ മുംബൈ ബഹുദൂരം മുന്നില്‍. 29 കളിയില്‍ 22ലും ജയം മുംബൈയ്ക്ക്. കൊല്‍ക്കത്ത ജയിച്ചത് ഏഴ് കളിയില്‍ മാത്രം. ഇരു ടീമുകളുടേയും സാധ്യതാ ഇലവന്‍.

മുംബൈ ഇന്ത്യന്‍സ്:  രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്/ അന്‍മോല്‍പ്രീത് സിംഗ്, തിലക് വര്‍മ, കീറണ്‍ പൊള്ളാര്‍ഡ്, ടിം ഡേവിഡ്, ഡാനിയേല്‍ സാംസ്, എം അശ്വിന്‍, തൈമല്‍ മില്‍സ്, ജയ്‌ദേവ് ഉനദ്കട്/ ബേസില്‍ തമ്പി, ജസ്പ്രിത് ബുമ്ര. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: വെങ്കടേഷ് അയ്യര്‍, അജിന്‍ക്യ രഹാനെ, ശ്രേയസ് അയ്യര്‍, നിതീഷ് റാണ, ഷെല്‍ഡന്‍ ജാക്‌സണ്‍, ആന്ദ്രേ റസ്സല്‍, സുനില്‍ നരെയ്ന്‍, ടിം സൗത്തി, പാറ്റ് കമ്മിന്‍സ്, ഉമേഷ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.
 

click me!