IPL 2022: തോല്‍വിക്ക് പിന്നാലെ സ്റ്റോയിനിസിന് താക്കീത്, രാഹുലിന് പിഴ

By Web Team  |  First Published Apr 20, 2022, 6:38 PM IST

അമ്പയറോട് കയര്‍ത്തതിനാണ് നടപടി. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ, 19ആം ഓവറില്‍ ഹെയ്‌സെല്‍വുഡ് എറിഞ്ഞ പന്ത് വൈഡ് വിളിക്കാത്തതിനെ തുടര്‍ന്നാണ് സ്‌റ്റോയിനിസ് അമ്പയറോട് കയര്‍ത്തത്.


മുംബൈ: ഐപിഎല്ലില്‍(IPL 2022) റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോടേറ്റ(RCB) തോല്‍വിക്ക് പിന്നാലെ ലഖ്നൗവിന്(Lucknow Super Giants ) മറ്റൊരു തിരിച്ചടി കൂടി. ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ലഖ്നൗ നായകന്‍ കെ എല്‍ രാഹുലിന് മാച്ച് ഫീയുടെ 20 ശതമാനം പിഴ വിധിച്ചു. ലെവല്‍ -1 കുറ്റം രാഹുല്‍ അംഗീകരിച്ചുവെന്ന് ഐപിഎല്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

രാഹുലിന് പുറമെ സഹതാരം മാര്‍ക്കസ് സ്റ്റോയിനിസിന് താക്കീതും ലഭിച്ചു. അമ്പയറോട് കയര്‍ത്തതിനാണ് നടപടി. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ, 19ആം ഓവറില്‍ ഹെയ്‌സെല്‍വുഡ് എറിഞ്ഞ പന്ത് വൈഡ് വിളിക്കാത്തതിനെ തുടര്‍ന്നാണ് സ്‌റ്റോയിനിസ് അമ്പയറോട് കയര്‍ത്തത്.

Latest Videos

undefined

ഇത്രക്ക് നിര്‍ഭാഗ്യവാന്‍ വേറെയുണ്ടോ?; കോലിയുടെ മോശം ഫോമിനെ ട്രോളി വസീം ജാഫര്‍

സ്റ്റോയിനിസിനെതിരെയും ലെവല്‍-1 കുറ്റമാണ് ചുമത്തിയത്. മാച്ച് റഫറിയാണ് തീരുമാനമെടുത്തത്. ഇന്നലെ നടന്ന മത്സരത്തില്‍ ലഖ്നൗ ബാംഗ്ലൂരിനോട് 18 റണ്‍സിന് തോറ്റിരുന്നു. ലഖ്നൗവിനെ കീഴടക്കിതോടെ പോയന്‍റ് പട്ടികയില്‍ ബാംഗ്ലൂര്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ലഖ്നൗ നാലാം സ്ഥാനത്തേക്ക് വീണു.

സൂര്യകുമാർ യാദവിനെ 'സ്‌കൈ' എന്ന് ആദ്യമായി വിളിച്ചത് ആര്?

തോല്‍വിയില്‍ നിരാശ പങ്കുവെച്ച കെ എല്‍ രാഹുല്‍ പ്രതീക്ഷിച്ചതിനെക്കാള്‍ 15-20 റണ്‍സ് ബാംഗ്ലൂര്‍ അധികം നേടിയതാണ് തോല്‍വിക്ക് കാരണമായതെന്ന് വിശദീകരിച്ചു. മധ്യ ഓവറുകളില്‍ സ്കോര്‍ ചെയ്യാനാവാതിരുന്നതും തിരിച്ചടിയായതായി രാഹുല്‍ പറഞ്ഞു.

click me!