മത്സരശേഷമായിരുന്നു ഹര്‍ഷലിനെത്തേടി ദുരന്തവാര്‍ത്തയെത്തിയത്. ഏപ്രില്‍ 12ന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ ആര്‍സിബിയുടെ അടുത്ത മത്സരത്തിന് മുമ്പ് ഹര്‍ഷല്‍ പട്ടേല്‍ ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ട്.
മുംബൈ: ഐപിഎല്ലില്‍(IPL 2022) റോയല്‍ ചലഞ്ചേഴ്സ് താരമായ ഹര്‍ഷല്‍ പട്ടേല്‍(Harshal Patel) ബയോ ബബ്ബിള്‍ വിട്ട് വീട്ടിലേക്ക് മടങ്ങി. ഇന്നലെ നടന്ന മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരശേഷമാണ് സഹോദരിയുടെ മരണവാര്‍ത്തയെത്തുടര്‍ന്ന് ഹര്‍ഷല്‍ വീട്ടിലേക്ക് മടങ്ങിയത്. മുംബൈക്കെതിരായ ആര്‍സിബിയുടെ ഏഴ് വിക്കറ്റ് ജയത്തില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി ഹര്‍ഷല്‍ നിര്‍ണായക സംഭാവന നല്‍കിയിരുന്നു.
The sister of Harshal Patel passed away, he has gone back home from Pune, stay strong Harshal and the whole family. (Source - Abhishek Tripathi from Dainik Jagran)
— Johns. (@CricCrazyJohns)മത്സരശേഷമായിരുന്നു ഹര്‍ഷലിനെത്തേടി ദുരന്തവാര്‍ത്തയെത്തിയത്. ഏപ്രില്‍ 12ന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ ആര്‍സിബിയുടെ അടുത്ത മത്സരത്തിന് മുമ്പ് ഹര്‍ഷല്‍ പട്ടേല്‍ ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ തിരിച്ചെത്തിയാലും മൂന്ന് ദിവസത്തെ നിര്‍ബന്ധിത ക്വാറന്‍റൈന്‍ നിര്‍ബന്ധമായതിനാല്‍ ചെന്നൈക്കെതിരായ മത്സരത്തില്‍ ഹര്‍ഷലിന് കളിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.
Harshal Patel strikes at the right time for 🙌 departs after a well-made 4⃣3⃣ 👏
Live - https://t.co/LiRFG8lgc7 pic.twitter.com/r8c0qmEHbg
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തിയ ഹര്‍ഷല്‍ ഇത്തവണ നാലു കളികളില്‍ ആറു വിക്കറ്റ് വാഴ്ത്തിയിട്ടുണ്ട്. ഇക്കോണമി ആകട്ടെ 5.50 ആണ്. കഴിഞ്ഞ ഐപിഎല്‍ സീസണിലെ മിന്നും പ്രകടനത്തെത്തതുടര്‍ന്ന് ഇന്ത്യന്‍ ടീമിലും ഹര്‍ഷല്‍ കളിച്ചു. ഇന്ത്യക്കായി ഏട്ട് ടി20 മത്സരങ്ങളിലും ഹര്‍ഷല്‍ കളിച്ചു.
Harshal Patel with the much needed breakthrough as Shikhar Dhawan departs for 43 runs.
Live - https://t.co/z5hns662XQ pic.twitter.com/VL6ZcOIUtl