IPL 2022: രാജസ്ഥാനെതിരെ ഡല്‍ഹിക്ക് ടോസ്, മാറ്റമില്ലാതെ ഇരു ടീമും

By Web Team  |  First Published Apr 22, 2022, 7:10 PM IST

സീസണില്‍ ഇതുവരെ രണ്ട് സെഞ്ചുറികളുമായി ഓറഞ്ച് ക്യാപ്പിനുടമായ ജോസ് ബട്‍ലര്‍ എത്രസമയം ക്രീസില്‍ നിൽക്കുമെന്നത് രാജസ്ഥാന് നിര്‍ണായകം.അവസാന ഓവറുകളില്‍ ആഞ്ഞടിക്കുന്ന ഹെറ്റ്മയറും ഒരുപരിധി വരെ സഞ്ജുവും തിളങ്ങുന്നുണ്ടെങ്കിലും മറ്റ് ബാറ്റര്‍മാരില്‍ വിശ്വാസം പോരാ.


മുംബൈ: ഐപിഎല്ലില്‍(IPL 2022) രാജസ്ഥാന്‍ റോയല്‍സിനെതിരെ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ്‍(DC vs RR) ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ ഇരു ടീമുകളും മാറ്റമൊന്നും വരുത്തിയിട്ടില്ല.

6 കളിയിൽ 4 ജയമുള്ള രാജസ്ഥാന്‍ എട്ടു പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണിപ്പോള്‍. മൂന്ന് ജയവും മൂന്ന് തോൽവിയുമുള്ള ഡൽഹി ക്യാപ്പിറ്റല്‍സ് ആറാം സ്ഥാനത്തും. ഇന്ത്യയുടെ രണ്ട് യുവ വിക്കറ്റ് കീപ്പര്‍മാര്‍ നയിക്കുന്ന ടീമുകളാണ് വാങ്കഡേയിൽ മുഖാമുഖം വരുന്നതെന്ന പ്രത്യേകതയുമുണ്ട്.

🚨 Team News 🚨 & remain unchanged.

Follow the match ▶️ https://t.co/IOIoa87Os8 |

A look at the Playing XIs 🔽 pic.twitter.com/Up4fT6L7iu

— IndianPremierLeague (@IPL)

Latest Videos

undefined

സീസണില്‍ ഇതുവരെ രണ്ട് സെഞ്ചുറികളുമായി ഓറഞ്ച് ക്യാപ്പിനുടമായ ജോസ് ബട്‍ലര്‍ എത്രസമയം ക്രീസില്‍ നിൽക്കുമെന്നത് രാജസ്ഥാന് നിര്‍ണായകം.അവസാന ഓവറുകളില്‍ ആഞ്ഞടിക്കുന്ന ഹെറ്റ്മയറും ഒരുപരിധി വരെ സഞ്ജുവും തിളങ്ങുന്നുണ്ടെങ്കിലും മറ്റ് ബാറ്റര്‍മാരില്‍ വിശ്വാസം പോരാ. 17 വിക്കറ്റ് വീഴ്ത്തിയ യുസ്‌വേന്ദ്ര ചഹല്‍ ആണ് സീസണിലെ വിക്കറ്റ് വേട്ടയിൽ ഒന്നാമത്.

Delhi Capitals have won the toss and they will bowl first against .

Live - https://t.co/IOIoa87Os8 pic.twitter.com/81U0oOwrFO

— IndianPremierLeague (@IPL)

പവര്‍പ്ലേയിൽ കൃത്യത പാലിച്ചിരുന്ന റോയൽസ് ബൗളിംഗിന് ഏറ്റവും വലിയ വെല്ലുവിളിയാകും ക്യാപ്പിറ്റല്‍സ് ഓപ്പണര്‍മാര്‍. ഡേവിഡ് വാര്‍ണര്‍ പൃഥ്വി ഷോ സഖ്യം കഴിഞ്ഞ 4 കളിയിലായി 27 ഓവറില്‍ അടിച്ചുകൂട്ടിയത് 293 റൺസ്. ട്രെന്‍റ് ബോള്‍ട്ടിലൂടെ ക്യാപിറ്റല്‍സിനെ മെരുക്കാമെന്നാകും സ‌ഞ്ജുവിന്‍റെ കണക്കുകൂട്ടൽ.

അഞ്ചാം ജയത്തോടെ ഗുജറാത്തിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്താന്‍ രാജസ്ഥാനായേക്കും. ഡൽഹിക്ക് ആണ് ജയമെങ്കില്‍ മൂന്നാം സ്ഥാനം ഉറപ്പ്.

Rajasthan Royals (Playing XI): Jos Buttler, Devdutt Padikkal, Sanju Samson(w/c), Shimron Hetmyer, Karun Nair, Riyan Parag, Ravichandran Ashwin, Trent Boult, Prasidh Krishna, Obed McCoy, Yuzvendra Chahal.

Delhi Capitals (Playing XI): Prithvi Shaw, David Warner, Rishabh Pant(w/c), Rovman Powell, Sarfaraz Khan, Lalit Yadav, Axar Patel, Shardul Thakur, Kuldeep Yadav, Mustafizur Rahman, Khaleel Ahmed.

click me!