വര്‍ പ്ലേക്ക് പിന്നാലെ പൃഥ്വി ഷായെ കെ ഗൗതമും ഡേവിഡ് വാര്‍ണറെയും(12 പന്തില്‍ 4), റൊവ്മാന്‍ പവലിനെയും(10 പന്തില്‍ 3) രവി ബിഷ്ണോയിയും മടക്കിയതോടെ ഡല്‍ഹി മെല്ലെപ്പോക്കിലായി.
മുംബൈ: ഐപിഎല്ലിൽ (IPL 2022) പൃഥ്വി ഷായുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെയും ക്യാപ്റ്റന്‍ റിഷഭ് പന്തിന്‍റെയും സര്‍ഫ്രാസ് ഖാന്‍റെയും ഭേദപ്പെട്ട പ്രകടനങ്ങളുടെയും മികവില്‍ ലഖ്‌നൗ സൂപ്പർ ജയന്‍റ്സിനെതിരെ(Lucknow Super Giants) ഡല്‍ഹി ക്യാപിറ്റല്‍സിന്(Delhi Capitals) ഭേദപ്പെട്ട സ്കോര്‍. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഡൽഹി 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തു. 34 പന്തില്‍ 61 റണ്‍സടചിച്ച ഓപ്പണര്‍ പൃഥ്വി ഷായാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. റിഷഭ് പന്ത് 39 റണ്‍സും സര്‍ഫ്രാസ് ഖാന്‍ 36 റണ്‍സുമെടുത്തു. ലഖ്നൗവിനായി രവി ബിഷ്ണോയ് രണ്ട് വിക്കറ്റുമായി തിളങ്ങി.
പവര്‍ പ്ലേയില്‍ പൃഥ്വി ഷോ
undefined
പവര്‍ പ്ലേയില്‍ ജേസണ്‍ ഹോള്‍ഡര്‍ എറിഞ്ഞ ആദ്യ ഓവറില്‍ നാലു റണ്‍സ് മാത്രമെടുത്ത് തുടങ്ങിയ ഡല്‍ഹി കെ ഗൗതമിന്‍റെ രണ്ടാം ഓവറില്‍ രണ്ട് ബൗണ്ടറിയടിച്ച് ടോപ് ഗിയറിലായി. ഡേവിഡ് വാര്‍ണറെ കാഴ്ചക്കാരനാക്കി പൃഥ്വി ഷാ ആയിരുന്നു ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. ജേസണ്‍ ഹോള്‍ഡര്‍ എറിഞ്ഞ മൂന്നാം ഓവറില്‍ സിക്സും ഫോറുമടിച്ച് പൃഥ്വി ഷാ പവര്‍ പ്ലേ പവറാക്കി. ആവേശ് ഖാന്‍ എറിഞ്ഞ നാലാം ഓവറില്‍ മൂന്ന് ബൗണ്ടറിയടിച്ചാണ് പൃഥ്വി കരുത്തുകാട്ടിയത്. ഇതോടെ അഞ്ചാം ഓവറില്‍ തന്നെ രവി ബിഷ്ണോയിയെ ലഖ്നൗ നായകന്‍ കെ എല്‍ രാഹുല്‍ രംഗത്തിറക്കിയെങ്കിലും ബിഷ്ണോയിയെും പൃഥ്വി ബൗണ്ടറി കടത്തി. ആന്‍ഡ്ര്യു ടൈ എറിഞ്ഞ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ റണ്‍സടിച്ചാണ് പൃഥ്വി ഡല്‍ഹിക്ക് മിന്നല്‍ തുടക്കം നല്‍കിയത്.
നടുവൊടിച്ച് ബിഷ്ണോയ്
പവര്‍ പ്ലേക്ക് പിന്നാലെ പൃഥ്വി ഷായെ കെ ഗൗതമും ഡേവിഡ് വാര്‍ണറെയും(12 പന്തില്‍ 4), റൊവ്മാന്‍ പവലിനെയും(10 പന്തില്‍ 3) രവി ബിഷ്ണോയിയും മടക്കിയതോടെ ഡല്‍ഹി മെല്ലെപ്പോക്കിലായി. പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 52 റണ്‍സടിച്ച ഡല്‍ഹി പതിനാറാം ഓവറിലാണ് 100 കടന്നത്. തുടക്കത്തില്‍ സ്പിന്നര്‍മാര്‍ക്കെതിരെ പ്രതിരോധിച്ചു കളിച്ച റിഷഭ് പന്ത് പതിനാറാം ഓവറിനുശേഷം നടത്തിയ കടന്നാക്രമണത്തിലാണ് ഡല്‍ഹി ഭേദപ്പെട്ട സ്കോറിലെത്തിയത്. ആന്‍ഡ്ര്യു ടൈ എറിഞ്ഞ പതിനാറാം ഓവറില്‍ രണ്ട് സിക്സും ഒരു ബൗണ്ടറിയും അടക്കം 18 റണ്‍സടിച്ച ഡല്‍ഹി ആവേശ് ഖാന്‍റെ അടുത്ത ഓവറില്‍ 12 റണ്‍സടിച്ചു.
എന്നാല്‍ ജേസണ്‍ ഹോള്‍ഡറും ആവേശ് ഖാനും എറിഞ്ഞ അവസാന മൂന്നോവറില്‍ 19 റണ്‍സ് മാത്രമെ ഡല്‍ഹിക്ക് നേടാനായുള്ളു. ഇതോടെ ഡല്‍ഹി സ്കോര്‍ 149ല്‍ ഒതുങ്ങി. 28 പന്തില്‍ 36 റണ്‍സുമായി സര്‍ഫ്രാസും 36 പന്തില്‍ 39 റണ്‍സുമായി റിഷഭ് പന്തും പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നേടിയ ലഖ്നൗ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ലഖ്നൗ ഇറങ്ങുന്നത്. മനീഷ് പാണ്ഡെക്ക് പകരം കെ ഗൗതം ലഖ്നൗ ടീമിലെത്തി. ഡല്‍ഹി ടീമില്‍ മൂന്ന് മാറ്റങ്ങളുണ്ട്. ക്വാറന്‍റീൻ പൂർത്തിയാക്കി ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാർണര്‍ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ടിം സീഫര്‍ട്ട് പുറത്തായി. പരിക്ക് ഭേദമായി ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആൻറിച്ച് നോർക്കിയ ഖലീല്‍ അഹമ്മദിന് പകരം ടീമിലെത്തി. മന്‍ദീപിന് പകരം സര്‍ഫ്രാസ് ഖാനും ഡല്‍ഹിയുടെ അന്തിമ ഇലവനിലെത്തി.
Delhi Capitals (Playing XI): Prithvi Shaw, David Warner, Rishabh Pant(w/c), Rovman Powell, Sarfaraz Khan, Lalit Yadav, Axar Patel, Shardul Thakur, Kuldeep Yadav, Mustafizur Rahman, Anrich Nortje.
Lucknow Super Giants (Playing XI): KL Rahul(c), Quinton de Kock(w), Evin Lewis, Deepak Hooda, Ayush Badoni, Krunal Pandya, Jason Holder, Krishnappa Gowtham, Andrew Tye, Ravi Bishnoi, Avesh Khan.