ഫോണും പാസ്‌പോര്‍ട്ടും മറന്നു! സിംബാബ്‌വെ പര്യടനത്തിന് പുറപ്പെടുന്നതിന് പരാഗിന് സംഭവിച്ച് വന്‍ മണ്ടത്തരം

By Web TeamFirst Published Jul 3, 2024, 1:42 PM IST
Highlights

സിംബാബ്‌വെ പര്യടനത്തില്‍ അഞ്ച് ടി20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ടീമില്‍ കഴിഞ്ഞ ദിവസം ബിസിസിഐ മാറ്റം വരുത്തിയിരുന്നു.

ഹരാരെ: ആദ്യമായി ഇന്ത്യന്‍ ടീമിലേക്ക് തിരിഞ്ഞെടുക്കപ്പെട്ടതിന്റെ ത്രില്ലിലാണ് യുവതാരം റിയാന്‍ പരാഗ്. സിംബാബ്‌വെ പര്യടനത്തിനുള്ള ടീമിലേക്കാണ് പരാഗ് തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ദിവസം ടീമിനൊപ്പം പരാഗ് ഹരാരെയിലെത്തിയിരുന്നു. എന്നാല്‍ പുറപ്പെടും മുമ്പ് അദ്ദേഹത്തിന് ഒരു അബദ്ധം പറ്റി. കുറച്ച് നേരം പരാഗിന് തന്റെ പാസ് പോര്‍ട്ടും രണ്ട് മൊബൈലുകളും തിരഞ്ഞ് നടക്കേണ്ടി വന്നു. 

രസകരമായ സംഭവത്തെ കുറിച്ച് പരാഗ് പറയുന്നതിങ്ങനെ... ''ഞാന്‍ ഭയങ്കര ആവേശഭരിതനായിരുന്നു. ഇതിനിടെ എന്റെ പാസ് പോര്‍ട്ടും മൊബൈലുകളും ഞാന്‍ മറന്നു. യഥാര്‍ത്ഥത്തില്‍ മറന്നതല്ല, അറിയാതെ മറ്റൊരിടത്ത് വെക്കുകയായിരുന്നു. എന്നാല്‍ എവിടെയാണ് വച്ചതെന്ന് ഓര്‍മയിലുണ്ടായിരുന്നില്ല. എന്നാല്‍ എല്ലം വീണ്ടെടുക്കാനുമായി.'' ബിസിസിഐ പുറത്തുവിട്ട വീഡിയോയില്‍ പരാഗ് വ്യക്തമാക്കി.

സിംബാബ്‌വെ പര്യടനത്തില്‍ അഞ്ച് ടി20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ടീമില്‍ കഴിഞ്ഞ ദിവസം ബിസിസിഐ മാറ്റം വരുത്തിയിരുന്നു. ടി20 ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യന്‍ ടീമിനൊപ്പമുള്ള മലയാളി താരം സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍, ശിവം ദുബെ എന്നിവര്‍ക്ക് സിംബാബ്വെ പര്യടനത്തിലെ ആദ്യ രണ്ട് ടി20 മത്സരങ്ങള്‍ക്കുള്ള ടീമില്‍ നിന്ന് വിശ്രമം നല്‍കി. ഇവര്‍ക്ക് പകരം സായ് സുദര്‍ശന്‍, ഹര്‍ഷിത് റാണ, ജിതേഷ് ശര്‍മ എന്നിവരെ സിംബാബ്വെക്കെതിരായ ആദ്യ രണ്ട് ടി20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി.

ടീമിന് 125 കോടി! കാന്‍സര്‍ ബാധിതനായ മുന്‍ താരത്തിന്‍റെ ചികിത്സയ്ക്ക് സഹായം ആവശ്യപ്പെട്ട് സന്ദീപ് പാട്ടീല്‍

നേരത്തെ ബൊബര്‍ബഡോസില്‍ നിന്ന് സഞ്ജുവും യശസ്വിയും ശിവം ദുബെയും ഹരാരെയിലേക്ക് പോകാനായിരുന്നു തീരുമാനം. എന്നാല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ സംഘത്തിലുള്ള മറ്റ് ടീം അംഗങ്ങള്‍ക്കൊപ്പം ഇവരും ഇന്ത്യയിലെത്തിയശേഷം സിംബാബ്വെയിലേക്ക് അയക്കാനാണ് ബിസിസിഐ ഒടുവില്‍ തീരുമാനിച്ചത്.

സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്കവാദ്, അഭിഷേക് ശര്‍മ, റിങ്കു സിംഗ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, റിയാന്‍ പരാഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, അവേഷ് ഖാന്‍, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍, തുഷാര്‍ ദേശ്പാണ്ഡെ.

click me!