ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി മുന്‍ നിര്‍ത്തി കെ എല്‍ രാഹുലിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും.
മുംബൈ: ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് പരമ്പര നഷ്ടപ്പെട്ട ഇന്ത്യ നവംബര്‍ ഒന്നിന് അഭിമാന പോരാട്ടത്തിന് ഇറങ്ങുകയാണ്. ഒരു മത്സരമെങ്കിലും ജയിച്ച് ലോക ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കുള്ള വഴി എളുപ്പമാക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലെത്താന്‍ ഇന്ത്യക്ക് നാല് വിജയം കൂടി നേടേണ്ടതുണ്ട്. മുംബൈയിലും ജയിക്കാനായില്ലെങ്കില്‍ ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റ് പരമ്പരയില്‍ നാല് മത്സരങ്ങള്‍ ജയിക്കേണ്ടി വരും. എന്നാല്‍ അവരുടെ നാട്ടില്‍ ഇത്രയും ടെസ്റ്റുകള്‍ ജയിക്കുക എളുപ്പമാവില്ല ഇന്ത്യക്ക്. മാത്രമല്ല, ന്യൂസിലന്‍ഡ് പരമ്പര തൂത്തുവാരുന്നതും ഇന്ത്യക്ക് തടയണം.
മുംബൈ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റുമുണ്ടാകുമോ എന്നാണ് ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പൂനെയില്‍ കളിച്ച ടീമില്‍ നിന്ന് ചില മാറ്റങ്ങളുണ്ടായേക്കാമെന്നാണ് സൂചന. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി മുന്‍ നിര്‍ത്തി കെ എല്‍ രാഹുലിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും. പൂനെ ടെസ്റ്റില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതെ പോയ സര്‍ഫറാസ് ഖാന്‍ പുറത്തിരിക്കേണ്ടിവരും. രാഹുലോ അക്‌സറോ, സര്‍ഫറാസിന് പകരം കളിക്കാനാണ് സാധ്യത. അതുപോലെ ആകാശ് ദീപിനും സ്ഥാനം നഷ്ടമായേക്കും, പകരം മുഹമ്മദ് സിറാജ് തിരിച്ചെത്തും.
undefined
സച്ചിന്‍ ക്യാപ്റ്റന്‍, അന്ന് ക്രോണ്യയുടെ മുന്നില്‍ ഇന്ത്യ നാണംകെട്ടു! ഇത്തവണ രോഹിത്?
മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയസ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍ / കെ എല്‍ രാഹുല്‍ / അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, ആര്‍ അശ്വിന്‍, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര.
രണ്ടായിരത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നയിച്ച ഇന്ത്യക്കെതിരെ ഹാന്‍സി ക്രോണ്യേയുടെ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയില്‍ അവസാനമായി ടെസ്റ്റ് പരമ്പര തൂത്തുവാരിയത്. മുംബൈയില്‍ നാല് വിക്കറ്റിനും ബെംഗളൂരുവില്‍ ഇന്നിംഗ്‌സിനും 71 റണ്‍സിനുമായിരുന്നു അന്ന് ഇന്ത്യയുടെ തോല്‍വി. ഈ നാണക്കേടൊഴിവാക്കാന്‍ ഇന്ത്യയ്ക്ക് വാങ്കഡേയില്‍ ജയിച്ചേതീരൂ. ക്യാപ്റ്റന്‍ രോഹിത്തിന്റെയും വിരാട് കോലിയുടെയും മങ്ങിയ ഫോമാണ് ഇന്ത്യയുടെ പ്രധാന പ്രതിസന്ധി. നാല് ഇന്നിംഗ്‌സില്‍ രണ്ടുതവണ പൂജ്യത്തിന് പുറത്തായ രോഹിത്തിന് പരന്പരയില്‍ നേടാനായത് 62 റണ്‍സ് മാത്രം.