സ്‌കോര്‍ബോര്‍ഡില്‍ 25 റണ്‍സ് മാത്രമുള്ളപ്പോള്‍ അഭിമന്യൂ ഈശ്വരന്റെ (17) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി.
മെല്‍ബണ്‍: ഓസ്‌ട്രേലിയ എയ്‌ക്കെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റിലും ഇന്ത്യ എ തോല്‍വിയിലേക്ക്. ഒന്നാം ഇന്നിംഗ്‌സില്‍ 62 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സിലും തകര്‍ന്നടിഞ്ഞു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ചിന് 73 എന്ന നിലയിലാണ് ഇന്ത്യ. ധ്രുവ് ജുറല്‍ (19), നിതീഷ് കുമാര്‍ (9) എന്നിവരാണ് ക്രീസില്‍. നിലവില്‍ 11 റണ്‍സിന്റെ ലീഡ് മാത്രമാണുള്ളത്. ഔദ്യോഗിക ബാറ്റര്‍ എന്ന് പറയാന്‍ പറ്റുന്ന ഒരുതാരം ഇനി ഇറങ്ങാനില്ലതാനും. നേരത്തെ, ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 161നെതിരെ ഓസീസ് രണ്ടാം ദിനം 223 റണ്‍സെടുത്ത് പുറത്തായി. 74 റണ്‍സ് നേടിയ മാര്‍കസ് ഹാരിസാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. നാല് വിക്കറ്റ് നേടിയ പ്രസിദ്ധ് കൃഷ്ണയാണ് ഓസീസിനെ തകര്‍ത്തത്. മുകേഷ് കുമാറിന് മൂന്ന് വിക്കറ്റുണ്ട്. ഖലീല്‍ അഹമ്മദ് രണ്ട് വിക്കറ്റും സ്വന്തമാക്കി.
പിന്നാലെ രണ്ടാം ഇന്നിംഗ്‌സിനെത്തിയ ഇന്ത്യ തകര്‍ച്ച നേരിട്ടു. സ്‌കോര്‍ബോര്‍ഡില്‍ 25 റണ്‍സ് മാത്രമുള്ളപ്പോള്‍ അഭിമന്യൂ ഈശ്വരന്റെ (17) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. സായ് സുദര്‍ശന് (3) എട്ട് പന്ത് മാത്രമായിരുന്നു ആയുസ്. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്കവാദ് (11) തുടര്‍ച്ചായ നാലാം ഇന്നിംഗ്‌സിലും നിരാശപ്പെടുത്തി. ഓപ്പണറായെത്തിയ കെ എല്‍ രാഹുല്‍ 44 പന്ത് നേരിട്ടിട്ടും 10 റണ്‍സ് മാത്രമാണ് നേടിയത്. മലയാളി താരം ദേവ്ദത്ത് പടിക്കിലിന് ഒരു റണ്‍ മാത്രാണ് നേടാനായത്. ഇത്തരത്തില്‍ നാണിപ്പിക്കുന്ന ബാറ്റിംഗായിരുന്നു ഇന്ത്യന്‍ താരങ്ങളുടേത്. നതാന്‍ മക്ആന്‍ഡ്രൂ, ബ്യൂ വെബ്സ്റ്റര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഹാരിസ് റൗഫിന് അഞ്ച് വിക്കറ്റ്! ഓസീസിനെ കുഞ്ഞന്‍ സ്‌കോറില്‍ എറിഞ്ഞിട്ട് പാകിസ്ഥാന്‍
223 റണ്‍സിനാണ് നേരത്തെ ഓസീസിന്റെ ഒന്നാം ഇന്നിംഗ്‌സ് അവസാനിച്ചത്. രണ്ട് വിക്കറ്റിന് 53 റണ്‍സെന്ന നിലയിലാണ് ഓസ്ട്രേലിയ രണ്ടാം ദിനം ആരംഭിക്കുന്നത്. വ്യക്തിഗത സ്‌കോറിനോട് രണ്ട് റണ്‍സ് കൂടി കൂട്ടിചേര്‍ത്ത് സാം കോണ്‍സ്റ്റാസ് (3) ആദ്യം മടങ്ങി. പിന്നാലെയെത്തിയ ഒലിവര്‍ ഡേവിസ് (13), ബ്യൂ വെബ്സ്റ്റര്‍ (5) എന്നിവര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. തുടര്‍ന്ന് ജിമ്മി പെയ്‌സണ്‍ (30) കോറി റോച്ചിക്കോളി (35) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് സ്‌കോര്‍ 200 കടത്തിയത്. നതാന്‍ മക്ആന്‍ഡ്രൂ (26) പുറത്താവാതെ നിന്നു. സ്‌കോട്ട് ബോളണ്ടാണ് (0) പുറത്തായ മറ്റൊരു താരം. ഹാരിസിന്റെ ഇന്നിംഗ്‌സില്‍ അഞ്ച് ബൗണ്ടറികളുണ്ടായിരുന്നു. ആദ്യ ദിനം സ്‌കോര്‍ബോര്‍ഡില്‍ 43 റണ്‍സ് മാത്രമുള്ളപ്പോള്‍ ക്യാപ്റ്റന്‍ നതാന്‍ മകസ്വീനി (14), കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് (3) എന്നിവരുടെ വിക്കറ്റുകള്‍ ഓസീസിന് നഷ്ടമായിരുന്നു.
ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ തുടക്കവും പരിതാപകരമായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ 11 റണ്‍സ് മാത്രമുള്ളപ്പോല്‍ നാല് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. അഭിമന്യൂ ഈശ്വരന്‍ (0), സായ് കിഷോര്‍ (0) എന്നിവര്‍ ആദ്യ ഓവറില്‍ തന്നെ മടങ്ങി. പിന്നാലെ കെ എല്‍ രാഹുലും (4) ക്യാപ്റ്റന്‍ റുതുരാജ് ഗെയ്കവാദ് (4) എന്നിവരും മടങ്ങി. ക്രീസില്‍ ഒന്നിച്ച ദേവ്ദത്ത് പടിക്കല്‍ (26) ജുറെല്‍ സഖ്യം 53 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ദേവ്ദത്തിനെ പുറത്താക്കി നെസര്‍ ഓസീസിന് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്ന് ക്രീസിലെത്തിയ നിതീഷ് റെഡ്ഡി (16), തനുഷ് കൊട്ടിയാന്‍ (0) എന്നിവര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. ഖലീല്‍ അഹമ്മദും (1) പൊരുതാതെ കീഴടങ്ങി.
രഞ്ജി ട്രോഫി: സല്‍മാന് സെഞ്ചുറി നഷ്ടം! ഉത്തര്‍ പ്രദേശിനെതിരെ കേരളം പിടിമുറുക്കി, കൂറ്റന്‍ ലീഡ്
ഇതോടെ എട്ടിന് 119 എന്ന നിലയിലായി ഇന്ത്യ. തകര്‍ച്ചയ്ക്കിടെ ഒരറ്റത്ത് പിടിച്ചുനിന്ന ജുറെലാണ് സ്‌കോര്‍ 150 കടത്താന്‍ സഹായിച്ചത്. പ്രസിദ്ധ് കൃഷ്ണ (14)യ്ക്കൊപ്പം 36 റണ്‍സ് ജുറെല്‍ കൂട്ടിചേര്‍ത്തു. എന്നാല്‍ ജുറലിനെ പുറത്താക്കി മക്‌സ്വീനി ഇന്ത്യയുടെ തകര്‍ച്ച പൂര്‍ത്തിയാക്കി. മുകേഷ് കുമാര്‍ (5) പുറത്താവാതെ നിന്നു. രണ്ട് സിക്സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ജുറെലിന്റെ ഇന്നിംഗ്സ്. ആദ്യ മത്സരം കളിച്ച ടീമില്‍ നിന്ന് നാല് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ഇഷാന്‍ കിഷന്‍, ബാബ ഇന്ദ്രജിത്, നവ്ദീപ് സൈനി, മാനവ് സുതര്‍ എന്നിവര്‍ക്ക് സ്ഥാനം നഷ്ടമായി. കെ എല്‍ രാഹുല്‍, ധ്രുവ് ജുറെല്‍, തനുഷ് കൊട്ടിയന്‍, ഖലീല്‍ അഹമ്മദ് എന്നിവരാണ് പകരമെത്തിയത്. ജുറെലാണ് വിക്കറ്റ് കീപ്പര്‍. രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 1-0ത്തിന് മുന്നിലാണ്.