ഐസിസി റാങ്കിംഗില്‍ ഹാര്‍ദിക് ഇനി ഒന്നാമന്‍! നേട്ടമുണ്ടാക്കി ബുമ്രയും; ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെല്ലാം കുതിപ്പ്

By Web TeamFirst Published Jul 3, 2024, 3:03 PM IST
Highlights

ശ്രീലങ്കന്‍ ക്യാപ്റ്റന്‍ വാനിന്ദു ഹസരങ്ക, അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബി എന്നിവരെ മറികടന്നാണ് ഹാര്‍ദിക്കിന്റെ നേട്ടം.

മുംബൈ: ടി20 ലോകകപ്പിലെ നിര്‍ണായക പ്രകടനം പുറത്തെടുത്തതിന് പിന്നാലെ ഐസിസി ടി20 ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഒന്നാമതെത്തി ഹാര്‍ദിക് പാണ്ഡ്യ. ലോകകപ്പില്‍ 11 വിക്കറ്റും 144 റണ്‍സും നേടിയ ഹാര്‍ദിക് ഇന്ത്യയുടെ എക്സ് ഫാക്റ്ററായിരുന്നു. ഈ പ്രകടനത്തിന് പിന്നാലെയാണ് ഹാര്‍ദിക്കിനെ തേടി പുതിയ സ്ഥാനമെത്തിയത്. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഹാര്‍ദിക് ഒന്നിലെത്തിയത്. മറ്റു ഇന്ത്യന്‍ താരങ്ങള്‍ക്കാര്‍ക്കും ആദ്യ പത്തില്‍ പോലും സ്ഥാനം നേടാന്‍ സാധിച്ചില്ല.

ശ്രീലങ്കന്‍ ക്യാപ്റ്റന്‍ വാനിന്ദു ഹസരങ്ക, അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബി എന്നിവരെ മറികടന്നാണ് ഹാര്‍ദിക്കിന്റെ നേട്ടം. നബി ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഹസരങ്ക രണ്ടാം സ്ഥാനത്ത് തുടരുന്നു. മാര്‍കസ് സ്‌റ്റോയിനിസ് (ഓസ്‌ട്രേലിയ), സിക്കന്ദര്‍ റാസ (സിംബാബ്‌വെ), ഷാക്കിബ് അല്‍ ഹസന്‍ (ബംഗ്ലാദേശ്) എന്നിവരാണ് മൂന്ന് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങളില്‍. ഇവരെലാം ഓരോ സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി. ദിപേന്ദ്ര സിംഗ് ഐറി (നേപ്പാള്‍), ലിയാം ലിംവിഗ്സ്റ്റണ്‍ (ഇംഗ്ലണ്ട്), എയ്ഡന്‍ മാര്‍ക്രം (ദക്ഷിണാഫ്രിക്ക), മൊയീന്‍ അലി (ഇംഗ്ലണ്ട്) എന്നിവരെ ഏഴ് മുതല്‍ പത്ത് വരെയുള്ള സ്ഥാനങ്ങളില്‍.

ഇഷാന്‍ കിഷനെ പാടെ തഴഞ്ഞു, ശ്രേയസുമില്ല! സിംബാബ്‌വെ പര്യടനത്തില്‍ നിന്ന് തഴയപ്പെട്ട പ്രമുഖരെ അറിയാം

ഏഴ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഇന്ത്യന്‍ താരം അക്‌സര്‍ പട്ടേല്‍ 12-ാം സ്ഥാനത്താണ്. ടീം റാങ്കിംഗില്‍ ഇന്ത്യ ഒന്നം സ്ഥാനത്ത് തുടരുന്നു. 268 റേറ്റിംഗ് പോയിന്റാണ് ടീമിന്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക എന്നിവരാണ് അഞ്ച് വരെയുള്ള സ്ഥാനങ്ങളില്‍. ബാറ്റര്‍മാരുടെ പട്ടികയില്‍ ഓസ്‌ട്രേലിയന്‍ താരം ട്രാവിസ് ഹെഡ് ഒന്നാമത് തുടരുന്നു. ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവ് രണ്ടാം സ്ഥാനത്ത്. ബൗളര്‍മാരില്‍ ഇന്ത്യന്‍ താങ്ങളെല്ലാവരും നേട്ടമുണ്ടാക്കി.

ഒരു സ്ഥാനം മെച്ചപ്പെടുത്തിയ അക്‌സര്‍ പട്ടേല്‍ ഏഴാമതെത്തി. മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ കുല്‍ദീപ് യാദവ് ഒമ്പതാം സ്ഥാത്തുണ്ട്. 12 സ്ഥാനങ്ങള്‍ കടന്ന് ജസ്പ്രിത് ബുമ്ര 12-ാമനായി. അര്‍ഷ്ദീപ് സിംഗ് തൊട്ടുപിന്നില്‍. നാല് സ്ഥാനങ്ങളാണ് അര്‍ഷ്ദീപ് മെച്ചപ്പെടുത്തിയത്.

click me!