ജയിംസ് നീഷം എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ മൂന്ന് ഫോറ് നേടി ആത്മവിശ്വാസത്തോടെയാണ് ഗുജറാത്ത് തുടങ്ങിയത്. എന്നാല്‍ രണ്ടാം ഓവറില്‍ വെയ്ഡ് റണ്ണൗട്ടായി. തൊട്ടടുത്ത ഓവറില്‍ വിജയ് ശങ്കറും മടങ്ങി.
മുംബൈ: ഐപിഎല്ലില്‍ (IPL 2022) രാജസ്ഥാന്‍ റോയല്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് മോശം തുടക്കം. മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഗുജറാത്ത് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് ഓവറില്‍ മൂന്നിന് 54 എന്ന നിലയിലാണ്. മാത്യൂ വെയ്ഡ് (12), വിജയ് ശങ്കര്‍ (2), ശുഭ്മാന്‍ ഗില്‍ (13) എന്നിവരുടെ വിക്കറ്റുകളാണ് ഗുജറാത്തിന് നഷ്ടമായത്. അഭിനവ് മനോഹര്‍ (1), ഹാര്‍ദിക് പാണ്ഡ്യ (25) എന്നിവരാണ് ക്രീസില്‍. കുല്‍ദീപ് സെന്‍, റിയാന്‍ പരാഗ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ജയിംസ് നീഷം എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ മൂന്ന് ഫോറ് നേടി ആത്മവിശ്വാസത്തോടെയാണ് ഗുജറാത്ത് തുടങ്ങിയത്. എന്നാല്‍ രണ്ടാം ഓവറില്‍ വെയ്ഡ് റണ്ണൗട്ടായി. തൊട്ടടുത്ത ഓവറില്‍ വിജയ് ശങ്കറും മടങ്ങി. കുല്‍ദീപിന്റെ പന്തില്‍ സഞ്ജുവിന് (Sanju Samson) ക്യാച്ച് നല്‍കിയാണ് ശങ്കര്‍ മടങ്ങുന്നത്. പിന്നാലെ ആക്രമിച്ച കളിച്ച ഹാര്‍ദിക് പതിയെ റണ്‍നിരക്ക് ഉയര്‍ത്തി. എന്നാല്‍ ഏഴാം ഓവറില്‍ ഗില്ലിനെ നഷ്ടമായത് ഗുജറാത്തിന് തിരിച്ചടിയായി. റിയാന്‍ പരാഗിന്‍റെ പന്തില്‍ ഹെറ്റ്മയേര്‍ക്ക് ക്യാച്ച്.
undefined
ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഗുജറാത്തിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ ആദ്യമായിട്ടാണ് സഞ്ജുവിന് ടോസ് ഭാഗ്യം ലഭിക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാനെ ജയിപ്പിക്കുന്നതില്‍ നിര്‍ണാക പ്രകടനം പുറത്തെടുത്ത ട്രന്റ് ബോള്‍ട്ട് ഇല്ലാതെയാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. പരിക്കാണ് താരത്തിന്റെ പ്രശ്‌നം. ജിമ്മി നീഷം സൗത്തിക്ക് പകരമായെത്തി.
ഗുജറാത്ത് രണ്ട് മാറ്റം വരുത്തി. ദര്‍ഷന്‍ നാല്‍കണ്ഡെ, സായ് സുദര്‍ശന്‍ എന്നിവര്‍ പുറത്തായി. യഷ് ദയാല്‍ ആദ്യ മത്സരം കളിക്കും. വിജയ് ശങ്കറും തിരിച്ചെത്തി. നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമത് നില്‍ക്കുന്ന ടീമാണ് രാജസ്ഥാന്‍. നാല് മത്സരങ്ങളില്‍ മൂന്നും ജയിച്ച രാജസ്ഥാന് ആറ് പോയിന്റാണുള്ളത്. ഗുജറാത്തിന് ആറ് പോയിന്റുണ്ടെങ്കിലും റണ്‍റേറ്റില്‍ പിന്നിലാണ്. നിലവില്‍ അഞ്ചാം സ്ഥാനത്താണ് അവര്‍.
രാജസ്ഥാന്‍ റോയല്‍സ്: ജോസ് ബട്‌ലര്‍, ദേവ്ദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍, റാസി വാന്‍ ഡര്‍ ഡസ്സന്‍, ഷിംറോണ്‍ ഹെറ്റ്മയേര്‍, ആര്‍ അശ്വിന്‍, റിയാന്‍ പരാഗ്, ജയിംസ് നീഷം, കുല്‍ദീപ് സെന്‍, പ്രസിദ്ധ് കൃഷ്ണ, യൂസ്‌വേന്ദ്ര ചാഹല്‍.
ഗുജറാത്ത് ടൈറ്റന്‍സ്: മാത്യൂ വെയ്്ഡ്, ശുഭ്മാന്‍ ഗില്‍, വിജയ് ശങ്കര്‍, ഹാര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍, അഭിനവ് മനോഹര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, ലോക്കി ഫെര്‍ഗൂസണ്‍, മുഹമ്മദ് ഷമി, യഷ് ദയാല്‍.