മൂന്ന് വര്‍ഷത്തിനിടെ നാല് ക്യാപ്റ്റന്മാര്‍, എട്ട് പരിശീലകര്‍! വിവാദങ്ങളൊഴിയാത്ത പാകിസ്ഥാന്‍ ക്രിക്കറ്റ്

By Web Team  |  First Published Oct 28, 2024, 8:59 PM IST

അവരുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീം കോച്ച് ഗാരി കിര്‍സ്റ്റണ്‍ രാജി സമര്‍പ്പിക്കുകയും ചെയ്തു.


ഇസ്ലാമാബാദ്: ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര നേടിയിട്ടും പാകിസ്ഥാന്‍ ക്രിക്കറ്റില്‍ കാര്യങ്ങള്‍ അത്ര സുഖകരമല്ല. ഓസ്‌ട്രേലിയ, സിംബാബ്‌വെ എന്നിവര്‍ക്കെതിരായ നിശ്ചിത ഓവര്‍ പരമ്പരയ്ക്കുള്ള ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. മുഹമ്മദ് റിസ്വാനാണ് പാകിസ്ഥാനെ നയിക്കുക. പുതിയ വൈസ് ക്യാപ്റ്റനായി സല്‍മാന്‍ അഗയും നിയമിതനായി. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ചെയര്‍മാന്‍ മുഹ്‌സിന്‍ നഖ്വി, സെലക്ഷന്‍ കമ്മിറ്റി അംഗം ആഖിബ് ജാവേദ് എന്നിവരാണ് പ്രഖ്യാപനം നടത്തിയത്. 

ഇതിനിടെ അവരുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീം കോച്ച് ഗാരി കിര്‍സ്റ്റണ്‍ രാജി സമര്‍പ്പിക്കുകയും ചെയ്തു. പിസിബിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ്് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. ടെസ്റ്റ് ടീം പരിശീലകന്‍ ഗില്ലസ്പി ടീമിന്റെ പരിശീലകനാവും. രണ്ട് വര്‍ഷത്തെ കരാറായിരുന്നു കിര്‍സ്റ്റണ് ഉണ്ടായിരുന്നത്. എന്നാല്‍ ആറ് മാസത്തിന് ശേഷം അദ്ദേഹം രാജി സമര്‍പ്പിച്ചു. 2021ന് ഓഗ്‌സറ്റിന് ശേഷം സ്ഥാനമൊഴിയുന്ന പാകിസ്ഥാന്റെ എട്ടാമത്തെ കോച്ചാണ് കിര്‍സ്റ്റണ്‍.

Latest Videos

undefined

ഇനി പ്രതീക്ഷ സല്‍മാന്‍-അസറുദ്ദീന്‍ സഖ്യത്തില്‍! രഞ്ജിയില്‍ ബംഗാളിനെതിരെ കേരളം മികച്ച സ്‌കോറിലേക്ക്

ഇക്കാലയളവില്‍ നാല് ചെയര്മാന്മാരും പിസിബിക്കുണ്ടായി. റമീസ് രാജ, നജാം സേത്തി, സക്കാ അഷ്റഫ്, നഖ്വി എന്നിവരാണ് മാറി മാറി വന്ന ചെയര്‍മാന്മാര്‍. ഓരോരുത്തര്‍ക്കും അവരുടെ ഭരണത്തില്‍ മോശം സമയങ്ങളും രാഷ്ട്രീയ ഇടപടെലുകളും നേരിടേണ്ടി വന്നിട്ടുണ്ട്. ആറ് വ്യത്യസ്ത ചീഫ് സെലക്ടര്‍മാര്‍ക്ക് കീഴില്‍ 28 വ്യത്യസ്ത സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളുമുണ്ടായിരുന്നു. തന്ത്രങ്ങളും ടീമിന്റെ ഘടനയും ക്യാപ്റ്റന്‍മാര്‍ പോലും നിരന്തരം മാറിക്കൊണ്ടിരിക്കുന്നതില്‍ പാക് ടീമന്റെ അവസ്ഥ എന്തെന്ന് ഊഹിക്കാവുന്നതാണ്.

ഒരിക്കല്‍ പാകിസ്ഥാനെ എല്ലാ ഫോര്‍മാറ്റിലും നയിച്ചിരുന്നത് ബാബര്‍ അസം ആയിരുന്നു. പിന്നീട് വൈറ്റ്-ബോള്‍ ഫോര്‍മാറ്റില്‍ ഷഹീന്‍ ഷാ അഫ്രീദിയും റെഡ്-ബോള്‍ ഫോര്‍മാറ്റില്‍ ഷാന്‍ മസൂദും പകരം വന്നു. 2024-ലെ ടി20 ലോകകപ്പിന്റെ വൈറ്റ് ബോള്‍ ക്യാപ്റ്റനായി ബാബര്‍ തിരിച്ചെത്തി, ഇപ്പോള്‍ റിസ്വാനും.

tags
click me!