രോഹിത്തിനും കോലിക്കും പകരക്കാരന്‍ ടീമില്‍ തന്നെയുണ്ട്! ഇന്ത്യന്‍ യുവതാരങ്ങളുടെ പേരെടുത്ത് പറഞ്ഞ് മുന്‍ താരം

By Web TeamFirst Published Jul 8, 2024, 10:44 PM IST
Highlights

ഇന്ത്യയെ പോലൊരു രാജത്ത് പകരക്കാരെ കണ്ടെത്തുകള ബുദ്ധിമുട്ടുള്ള കാര്യമായിരിക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്.

ഹരാരെ: കുട്ടിക്രിക്കറ്റില്‍ ലോക ചാംപ്യന്മാരായതിന് പിന്നാലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സീനിയര്‍ താരങ്ങളായ വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവര്‍ ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചിരുന്നു. മൂവരും ഏകദിന-ടെസ്റ്റ് മത്സരങ്ങളില്‍ മാത്രമാണ് ഇനി കളിക്കുക. വരുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫി കഴിയുന്നതോടെ ഏകദിന ഫോര്‍മാറ്റില്‍ നിന്ന് മൂവരും വിരമിച്ചേക്കുമെന്നുള്ള വാര്‍ത്തകളുണ്ട്. ഇവര്‍ക്ക് പകരക്കാരെ കണ്ടെത്തുകയെന്നുള്ള ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. പ്രത്യേകിച്ച് കോലിക്കും രോഹിത്തിനും.

ഇപ്പോള്‍ അതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ സിംബാബ്‌വെ താരം ഹാമില്‍ട്ടണ്‍ മസകാഡ്‌സ. ഇന്ത്യയെ പോലൊരു രാജത്ത് പകരക്കാരെ കണ്ടെത്തുകള ബുദ്ധിമുട്ടുള്ള കാര്യമായിരിക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്. മസകാഡ്‌സയുടെ വാക്കുകള്‍... ''ശരിയാണ് അത്തരം കളിക്കാരെ കണ്ടെത്താന്‍ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ ഇന്ത്യയില്‍ ക്രിക്കറ്റിന് വിശാലമായ സാധ്യതകളുണ്ട്.  ധാരാളം പ്രതിഭകള്‍ അവിടെയുണ്ട്. അവര്‍ക്ക് പകരക്കാരനെ കണ്ടെത്താന്‍ വലിയ ബുദ്ധിമുട്ടൊന്നമുണ്ടാവില്ലെന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ അവരുടെ നിലയിലെത്താന്‍ കഴിയുന്ന താരങ്ങളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരിക്കാം.'' മസകാഡ്സ പറഞ്ഞു.

Latest Videos

സഞ്ജുവിന്റെ സിംബാബ്‌വെയിലേക്കുള്ള വരവ് ഇന്ത്യക്ക് തലവേദനയാകുമോ? സാധ്യതകളെ കുറിച്ച് ശുഭ്മാന്‍ ഗില്‍

യുവതാരങ്ങളായ ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരെ കുറിച്ചും മസകാഡ്‌സ സംസാരിച്ചു. ''ഗില്ലിന്റെ എങ്ങനെ കളിക്കുന്നുവെന്നുള്ള ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഞാന്‍. മൂന്ന് ഫോര്‍മാറ്റിലും അവന്‍ കളിക്കുന്നത് ഞാന്‍ കണ്ടു. അവന്റെ ശൈലി ഞാന്‍ ആസ്വദിക്കുകയും ചെയ്തു. അവന് മുന്നേറാന്‍ കഴിവുള്ള താരമാണ്. ജയ്‌സ്വാളും മികച്ച രീതിയിലാണ് കരിയര്‍ ആരംഭിച്ചത്. രോഹിത്തിന്റേയും കോലിയുടേയും അഭാവം നികത്താന്‍ ഇരുവര്‍ക്കും സാധിക്കുമെന്ന് എനിക്ക് തോന്നുന്നു.'' അദ്ദേഹം പറഞ്ഞുനിര്‍ത്തി.

രോഹിത് ശര്‍മയ്ക്ക് കീഴില്‍ ഇന്ത്യ ആദ്യ ഐസിസി കിരീടമാണ് ടി20 ലോകകപ്പ്. കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചിരുന്നെങ്കിലും ഓസ്ട്രേലിയയോട് തോല്‍ക്കാനായിരുന്നു വിധി. അതിന് മുമ്പ് ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലും ഓസീസിന് മുന്നില്‍ അടിയറവ് പറഞ്ഞു.

click me!