പാക്കിസ്ഥാനെതിരെ പിടിച്ചുനില്‍ക്കാന്‍ ഇന്ത്യക്കാവില്ലെന്നായിരുന്നു റസാഖ് പറഞ്ഞത്. പാകിസ്ഥാനെതിരെ ഇന്ത്യ പരമ്പര കളിക്കാത്തതും അതുകൊണ്ടാണെന്നും റസാഖ് വ്യക്തമാക്കിയിരുന്നു.
കറാച്ചി: മുന്‍ പാകിസ്ഥാന്‍ (Pakistan) ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാഖിന്റെ (Abdul Razzaq) പ്രസ്താവന അടുത്തിടെ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിരുന്നു. പാക്കിസ്ഥാനെതിരെ പിടിച്ചുനില്‍ക്കാന്‍ ഇന്ത്യക്കാവില്ലെന്നായിരുന്നു റസാഖ് പറഞ്ഞത്. പാകിസ്ഥാനെതിരെ ഇന്ത്യ പരമ്പര കളിക്കാത്തതും അതുകൊണ്ടാണെന്നും റസാഖ് വ്യക്തമാക്കിയിരുന്നു.
ഐപിഎല്‍ 2021: ഹൈദരാബാദിനെതിരെ തുഴഞ്ഞ് തുഴഞ്ഞ് ദേവ്ദത്ത് പടിക്കല്‍; മലയാളി താരത്തിന് പരിഹാസം
undefined
പാക്കിസ്ഥാനുള്ളത്രയും പ്രതിഭാധനരായ കളിക്കാര്‍ ഇന്ത്യക്കില്ലെന്നും റസാഖ് പറഞ്ഞു. ''പ്രതിഭയുടെ കാര്യത്തില്‍ പാക്കിസ്ഥാനുമായി മത്സരിക്കാന്‍ ഇന്ത്യക്കാവില്ല. കാരണം പാക്കിസ്ഥാനിലുള്ളത്രയും പ്രിതഭകള്‍ ഇന്ത്യക്കില്ല. ഇന്ത്യാ-പാക്കിസ്ഥാന്‍ ടീമുകള്‍ തുടര്‍ച്ചയായി പരമ്പര കളിച്ചിരുന്നെങ്കില്‍ കടുത്ത സമ്മര്‍ദ്ദത്തില്‍ ആരാണ് മികവു കാട്ടുകയെന്ന് വ്യക്തമാവുമായിരുന്നു. അതോടെ പാക്കിസ്ഥാന്റെ പ്രതിഭാധാരാളിത്തം ലോകത്തിന് മനസിലാവുമായിരുന്നു.'' ഇത്രയുമായിരുന്നു റസാഖിന്റെ വാക്കുകള്‍.
ഐപിഎല്‍ 2021: പ്ലേ ഓഫിനരികെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്; അവസാന മത്സരം കളറാക്കാന്‍ രാജസ്ഥാന്‍
ഇതിനെതിരെ മുന്‍ ഇന്ത്യന്‍ താരങ്ങളും പ്രതികരിക്കുന്നതായി കണ്ടിരുന്നില്ല. എന്നാല്‍ റസാഖിനുള്ള മറുപടി പാകിസ്ഥാനില്‍ നിന്നുതന്നെ എത്തിയിരിക്കുകയാണ്. മുന്‍ പാക് താരം ഡാനിഷ് കനേരിയയാണ് റസാഖിന് മറുപടി നല്‍കിയിരിക്കുന്നത്. റസാഖ് വിഡ്ഢിത്തം പറയരുതെന്ന് കനേരിയ വ്യക്തമാക്കി. മുന്‍ സ്പിന്നറുടെ മറുപടിയിങ്ങനെ.. ''ബാറ്റിംഗിലും ബൗളിംഗിലും സ്ഥിരതയുള്ള താരങ്ങള്‍ പാക് നിരയിലില്ല. വിരാട് കോലിയേയും രോഹിത് ശര്‍മയേയും പുറത്താക്കിയാല്‍ ഇന്ത്യ തീര്‍ന്നെന്ന് റസാഖ് പറഞ്ഞിരുന്നു. അങ്ങനെ ചിന്തിക്കുന്നത് മണ്ടത്തരമാണ്. പക്വതയില്ലാത്ത പ്രസത്ാവനയാണത്. നമ്മള്‍ എങ്ങനെയാണ് ഇന്ത്യന്‍ ടീമിനെ തോല്‍പ്പിക്കുക.? പാക് നിരയില്‍ തന്നെ നിരവധി പ്രശ്‌നങ്ങളുണ്ട്. അടുത്തകാലത്ത് ഇംഗ്ലണ്ടിന്റെ ബി ടീമിനോട് പോലും പാകിസ്ഥാന്‍ പരാജയപ്പെട്ടു.
ഐപിഎല്‍ 2021: ക്വാളിഫയര്‍ ഉറപ്പിക്കാന്‍ ചെന്നൈ; ജയത്തോടെ അവസാനിപ്പിക്കാന്‍ പഞ്ചാബ്
റസാഖിനെ പോലെ മുതിര്‍ന്ന ക്രിക്കറ്ററില്‍ നിന്നും ഇത്തരമൊരു പ്രസ്താവന പ്രതീക്ഷിച്ചില്ല. എല്ലാ തരത്തിലും ഇന്ത്യ, പാകിസ്ഥാനേക്കാള്‍ മികച്ച ടീമാണ്. അവര്ക്ക് സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ എന്നിങ്ങനെയുള്ള താരങ്ങളുണ്ട്. എങ്ങനെയാണ് ഇവരെയൊക്കെ പുറത്താക്കുക.? വസിം അക്രമിനും വഖാര്‍ യൂനിസിനും ശേഷം ഭംഗിയായി യോര്‍ക്കര്‍ എറിയുന്ന താരമാണ് ജസ്പ്രീത് ബുമ്ര. ഇന്ന് പാക് ക്രിക്കറ്റില്‍ അത്തരത്തിലൊരു ബൗളറുണ്ടോ..? ബുമ്രയുടെ ഒപ്പം നില്‍ക്കുന്ന ഒരു ബൗളര്‍ പോലും ഇന്ന് പാക് ടീമിലില്ല.'' കനേരിയ തന്റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.
നോര്‍ട്യയും ഫെര്‍ഗൂസനും മാറി നില്‍ക്ക്, ഈ ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ് ഇന്ത്യന്‍ പേസര്‍
നിലിവില ഇന്ത്യന്‍ ടീം മാത്രമല്ല, മുന്‍കാലത്തെ ഇന്ത്യന്‍ ടീമുകള്‍ക്കും പാക്കിസ്ഥാനോട് കിടപിടിക്കാനാവില്ലെന്ന് റസാഖ് പറഞ്ഞിരുന്നു. ''ഇന്ത്യയെക്കാള്‍ കൂടുതല്‍ മികച്ച കളിക്കാര്‍ പാക്കിസ്ഥാനായിരുന്നു എല്ലായ്‌പ്പോഴും ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ പാക്കിസ്ഥാനോട് മത്സരിക്കാന്‍ ഇന്ത്യക്ക് എല്ലായ്‌പ്പോഴും മടിയായിരുന്നു. ഇന്ത്യക്ക് മികച്ച കളിക്കാരൊക്കെ ഉണ്ടായിരുന്നു, പക്ഷെ പാക്കിസ്ഥാനോളം വരില്ല.'' എന്നായിരുന്നു റസാഖിന്റെ പക്ഷം.
ടി20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിലാണ് മത്സരിക്കുന്നത്. ഈ മാസം 24ന് ദുബായിലാണ് ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്. 2019 ഏകദിന ലോകകപ്പിന് ശേഷം ഇരുവരും മുഖാമുഖം വരുന്ന ആദ്യ മത്സരം കൂടിയാണിത്.