'കോച്ചായി ദ്രാവിഡ്, മെന്ററായി ധോണി'; ശാസ്ത്രിക്ക് ശേഷം ആരെന്നുള്ളതില്‍ ചര്‍ച്ച വേണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരം

By Web Team  |  First Published Sep 30, 2021, 3:28 PM IST

മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ കോച്ചാവാണമെന്നാണ് പ്രസാദ് പറയുന്നത്. കൂടെ ധോണി മെന്ററായും ടീമിനൊപ്പം വേണം. ഇതാണ് പ്രസാദിന്റെ അഭിപ്രായം. 
 


ഹൈദരാബാദ്: ടി20 ലോകകപ്പിന് (T20 World Cup) ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്നൊഴിയുന്ന രവി ശാസ്ത്രിക്ക് (Ravi Shastri) പകരക്കരാനെ തേടുകയാണ് ബിസിസിഐ (BCCI). നിരവധി പേരുകള്‍ ബിസിസിഐയുടെ മുന്നിലുണ്ട്. അനില്‍ കുംബ്ലെ (Anil Kumble), രാഹുല്‍ ദ്രാവിഡ്് (Rahul Dravid), വിവിഎസ് ലക്ഷ്ണ്‍ (VVS Laxman), മഹേല ജയവര്‍ധനെ (Mahela Jayawardene) എന്നിവരുടെ പേരുകളെല്ലാം പറഞ്ഞുകേള്‍ക്കുന്നുണ്ട്. എന്തിന് പറയുന്നു എം എസ് ധോണിയുടെ പേര് പോലും വാര്‍ത്തകളില്‍ നിങറയുന്നു. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ മെന്ററായി ധോണിയെ നിയമിച്ചതോടെയാണ് അടുത്ത പരിശീലകനക്കാണം എന്ന വാദം ആരാധകരില്‍ നിന്നുണ്ടായത്.

ഐപിഎല്‍ 2021: 'ഞാന്‍ ക്രിക്കറ്റിനോ നിന്ദിച്ചോ?'; സൗത്തിയേയും മോര്‍ഗനേയും കടന്നാക്രമിച്ച് അശ്വിന്‍

Latest Videos

undefined

ശാസ്ത്രിക്ക് ശേഷം ഇന്ത്യയുടെ കോച്ച് ആരാവണമെന്നുള്ള കാര്യത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ചീഫ് സെലക്റ്റര്‍ എം എസ് കെ പ്രസാദ്. മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ കോച്ചാവാണമെന്നാണ് പ്രസാദ് പറയുന്നത്. കൂടെ ധോണി മെന്ററായും ടീമിനൊപ്പം വേണം. ഇതാണ് പ്രസാദിന്റെ അഭിപ്രായം. 

'കോലിയല്ല, ടി20 ലോകകപ്പില്‍ പാകിസ്ഥാന്‍ പേടിക്കേണ്ടത് മറ്റൊരാളെ'; കാരണം വ്യക്തമാക്കി മുന്‍ താരം

അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ... ''ഇക്കാര്യത്തെ കുറിച്ച് ഞാന്‍ എന്റെ സഹപ്രവര്‍ത്തകരോട് മുമ്പും സംസാരിച്ചിട്ടുണ്ട്. ശാസ്ത്രിക്ക് ശേഷം ധോണിയും മെന്ററായും ദ്രാവിഡ് പരിശീലകനായും ഇന്ത്യന്‍ ടീമിനൊപ്പം വേണം. കമന്ററി പറയുന്നതിനിടെ എന്റെ സഹപ്രവര്‍ത്തകരോട് ഇക്കാര്യം ഞാന്‍ പറയാറുണ്ട്. വളരെ ഉത്സാഹിയായ, ശ്രദ്ധയുള്ള വ്യക്തിയാണ് ദ്രാവിഡ്. അദ്ദേഹം പരിശീലകനാവണം. 

ഐപിഎല്‍ 2021: സഞ്ജു ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുമോ? മറുപടിയുമായി കുമാര്‍ സംഗക്കാര

ദ്രാവിഡിനെ പോലെ ധോണിയും ശാന്തനായ മനുഷ്യനാണ്. ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റില്‍ സജീവമായ മിക്കവാറും താരങ്ങളെ വളര്‍ത്തിയെടുത്തത് ദ്രാവിഡാണ്. ഇന്ത്യ എ ടീമിന്റെ പരിശീലകന്‍ കൂടായായിരുന്നു അദ്ദേഹം. നടന്നാല്‍ അതൊരു വലിയ കാര്യമായിരിക്കും. മറിച്ചാണെങ്കില്‍ വലിയ നിരാശയും.'' പ്രസാദ് ചൂണ്ടിക്കാട്ടി.

ഐപിഎല്‍ 2021: 'തുടക്കം നന്നായി, പക്ഷേ...'; ആര്‍സിബിക്കെതിരെ രാജസ്ഥാന്റെ തോല്‍വിയുടെ കാരണം വ്യക്തമാക്കി സഞ്ജു

അടുത്തിടെ ദ്രാവിഡ് കോച്ചാവാനില്ലെന്ന വാര്‍ത്തകള്‍ വന്നിരുന്നു. അദ്ദേഹത്തിന് നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനായി ഇരിക്കാന്‍ തന്നെയാണ് ആഗ്രഹമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടായിരുന്നു. അതേസമയം, കുംബ്ലെ- ലക്ഷ്മണന്‍ കൂട്ടുകെട്ട് ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

click me!