വേഗത്തിന് മുന്നില്‍ പതറി, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തകര്‍ന്നടിഞ്ഞ് ബംഗ്ലാദേശ്! അതും സ്വന്തം നാട്ടില്‍

By Web TeamFirst Published Oct 21, 2024, 2:35 PM IST
Highlights

എയ്ഡന്‍ മാര്‍ക്രം (6), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (23) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്.

ധാക്ക: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ തകര്‍ന്നടിഞ്ഞ് ബംഗ്ലാദേശ്. ധാക്കയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് 106ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ കഗിസോ റബാദ, വിയാന്‍ മള്‍ഡര്‍, കേശവ് മഹാരാജ് എന്നിവരാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. മുഹമ്മദുല്‍ ഹസന്‍ ജോയ് 30 റണ്‍സെടുത്ത് ബംഗ്ലാദേശിന്റെ ടോപ് സ്‌കോററായി. മറുപടി ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്ക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സെടുത്തിട്ടുണ്ട്. 

എയ്ഡന്‍ മാര്‍ക്രം (6), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (23) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ഹസന്‍ മഹ്മൂദ്, തയ്ജുല്‍ ഇസ്ലാം എന്നിവര്‍ക്കാണ് വിക്കറ്റുകള്‍. ടോണി ഡി സോര്‍സി (19), ഡേവിഡ് ബെഡിഗ്ഹാം (10) എന്നിവര്‍ ക്രീസിലുണ്ട്. നേരത്തെ, നാല് പേര്‍ക്ക് മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ രണ്ടക്കം കാണാന്‍ സാധിച്ചത്. മഹ്മുദുല്‍ ഹസന് പുറമെ മുഷ്ഫിഖുര്‍ റഹീം (11), മെഹിദി ഹസന്‍ മിറാസ് (13), തയ്ജുല്‍ ഇസ്ലാം (16) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. 

Latest Videos

വനിത ടി20 ലോകകപ്പ് സമ്മാനത്തുകയില്‍ ഞെട്ടി ന്യൂസിലന്‍ഡ്! വാരിയത് കോടികള്‍, ഇന്ത്യക്ക് രണ്ട് കോടിയില്‍ കൂടുതല്‍

ഷദ്മാന്‍ ഇസ്ലാം (0), മൊമിനുള്‍ ഹഖ് (4), നജ്മുല്‍ ഹുസൈന്‍ ഷാന്റോ (7) ലിറ്റണ്‍ ദാസ് (1) നിരാശപ്പെടുത്തി. ജാകര്‍ അലി (2), നയീം ഹസന്‍ (8), തയ്ജുല്‍ ഇസ്ലാം (16) എന്നിവരും പുറത്തായി. ഇന്ത്യയുടെ പരമ്പര തോറ്റാണ് ബംഗ്ലാദേശ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സ്വന്തം നാട്ടില്‍ ഇറങ്ങുന്നത്.

ബംഗ്ലാദേശ്: ഷാദ്മാന്‍ ഇസ്ലാം, മഹ്മൂദുല്‍ ഹസന്‍ ജോയ്, നജ്മുല്‍ ഹുസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), മോമിനുല്‍ ഹഖ്, മുഷ്ഫിഖുര്‍ റഹീം, ലിറ്റണ്‍ ദാസ് (വിക്കറ്റ് കീപ്പര്‍), മെഹിദി ഹസന്‍ മിറാസ്, ജാക്കര്‍ അലി, നയീം ഹസന്‍, തൈജുല്‍ ഇസ്ലാം, ഹസന്‍ മഹ്മൂദ്.

ദക്ഷിണാഫ്രിക്ക: ടോണി ഡി സോര്‍സി, എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ട്രിസ്റ്റന്‍ സ്റ്റബ്സ്, ഡേവിഡ് ബെഡിംഗ്ഹാം, റയാന്‍ റിക്കല്‍ടണ്‍, മാത്യു ബ്രീറ്റ്സ്‌കെ, കൈല്‍ വെറെയ്നെ (വിക്കറ്റ് കീപ്പര്‍), വിയാന്‍ മള്‍ഡര്‍, കേശവ് മഹാരാജ്, കഗിസോ റബാഡ, ഡെയ്ന്‍ പീഡ്.

tags
click me!