IPL 2022 : വേണ്ടത് 54 റണ്‍സ് മാത്രം; കോലിക്ക് പിന്നാലെ സുപ്രധാന നാഴികക്കല്ല് മറികടക്കാന്‍ രോഹിത്

By Web Team  |  First Published Apr 6, 2022, 1:57 PM IST

371 ടി20 മത്സരങ്ങളില്‍ 9936 റണ്‍സാണ് രോഹിത് ശര്‍മ്മയുടെ സമ്പാദ്യം. വിരാട് കോലിക്കാവട്ടേ 328 കളികളില്‍ 10,326 റണ്‍സും. നേട്ടത്തിലെത്താനായാല്‍ ടി20യില്‍ 10000 റണ്‍സ് തികയ്ക്കുന്ന ഏഴാം താരവുമാകും രോഹിത് ശര്‍മ്മ.


പൂനെ: ഐപിഎല്ലില്‍ (IPL 2022) ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ (KKR) നേരിടാനൊരുങ്ങുമ്പോള്‍ സുപ്രധാന നാഴികക്കല്ലിനരികെ മുംബൈ ഇന്ത്യന്‍സ് (Mumbai Indians) നായകന്‍ രോഹിത് ശര്‍മ (Rohit Sharma). ടി20 ക്രിക്കറ്റില്‍ (T20) വിരാട് കോലിക്ക് (Virat Kohli) ശേഷം പതിനായിരം റണ്‍സ് തികയ്ക്കുന്ന ഇന്ത്യന്‍ താരമെന്ന നേട്ടത്തിന് അരികിലാണ് രോഹിത്. ഹിറ്റ്മാന് 54 റണ്‍സ് കൂടിയാണ് ഇതിനായി വേണ്ടത്. ഇന്ത്യന്‍ താരങ്ങളില്‍ കിംഗ് കോലിക്ക് മാത്രമേ കുട്ടിക്രിക്കറ്റില്‍ പതിനായിരം ക്ലബില്‍ അംഗത്വം ഇതുവരെ നേടാനായിട്ടുള്ളൂ. 

371 ടി20 മത്സരങ്ങളില്‍ 9936 റണ്‍സാണ് രോഹിത് ശര്‍മ്മയുടെ സമ്പാദ്യം. വിരാട് കോലിക്കാവട്ടേ 328 കളികളില്‍ 10,326 റണ്‍സും. നേട്ടത്തിലെത്താനായാല്‍ ടി20യില്‍ 10000 റണ്‍സ് തികയ്ക്കുന്ന ഏഴാം താരവുമാകും രോഹിത് ശര്‍മ. ക്രിസ് ഗെയ്ല്‍(14,562), ഷൊയൈബ് മാലിക്(11,698), കീറോണ്‍ പൊള്ളാര്‍ഡ്(11,430), ആരോണ്‍ ഫിഞ്ച് (10,444), വിരാട് കോലി(10,326), ഡേവിഡ് വാര്‍ണര്‍(10,308), രോഹിത് ശര്‍മ (9936)  എന്നിങ്ങനെയാണ് റണ്‍വേട്ടക്കാരുടെ പട്ടിക. രാജ്യാന്തര ടി20യില്‍ 3313 റണ്‍സുള്ള രോഹിത് ഐപിഎല്ലില്‍ 5652 റണ്‍സ് ഇതിനകം പേരിലാക്കിയിട്ടുണ്ട്.

Latest Videos

undefined

മറ്റൊരു നാഴികക്കല്ല് കൂടി രോഹിത്തിനെ കാത്തിരിക്കുന്നുണ്ട്. അഞ്ച് ബൗണ്ടറികള്‍ കൂടി നേടിയാല്‍ ഐപിഎഎല്ലില്‍ 500 ബൗണ്ടറി തികയ്ക്കാന്‍ രോഹിത്തിനാവും. ഒരു ഫോര്‍ നേടിയാല്‍ മുംബൈക്ക് വേണ്ടി മാത്രം 400 ബൗണ്ടറികളെന്ന നേട്ടം രോഹിത്തിനെ തേടിയെത്തും. പൂനെ മുംബൈ ഇന്ത്യന്‍സ് വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. ആദ്യ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനോടും പിന്നീട് രാജസ്ഥാന്‍ റോയല്‍സിനോടും തോറ്റ മുംബൈയ്ക്ക് പരിഹരിക്കാന്‍ പ്രശ്‌നങ്ങളേറെ. ഇഷാന്‍ കിഷനെയും തിലക് വര്‍മ്മയെയും മാറ്റിനിര്‍ത്തിയാല്‍ ബാറ്റിംഗ് നിര ശോകമാണ്. 

പരിക്കേറ്റ സൂര്യകുമാര്‍ യാദവിന്റെ അഭാവം നികത്താനാവുന്നില്ല. ഇന്ന് ടീമിലെത്തുമെന്ന് വാര്‍ത്തകള്‍ പുറത്തുവരുന്നത്. അങ്ങനെ വന്നാല്‍ അന്‍മോല്‍പ്രീത് സിംഗ് പുറത്താവും കീറണ്‍ പൊള്ളാര്‍ഡില്‍ നിന്ന് ടീം ഇനിയുമേറെ പ്രതീക്ഷിക്കുന്നുണ്ട്. ബൗളിംഗ് നിരയിലാണ് ആശങ്കയേറെ. ജസ്പ്രീത് ബുംറ ഒഴികെയുള്ളവരെല്ലാം കൈവിട്ടാണ് പന്തെറിയുന്നത്. രാജസ്ഥാനെതിരെ ബേസില്‍ തമ്പിയും മുരുഗന്‍ അശ്വിനും മൂന്നോവറില്‍ വിട്ടുകൊടുത്തത് 73 റണ്‍സ്. മലയാളി താരത്തെ ഇന്ന് കളിപ്പിക്കുമോ എന്നുള്ള കാര്യത്തില്‍ ഉറപ്പില്ല. ജയ്‌ദേവ് ഉനദ്കടിന് അവസരം നല്‍കിയേക്കും.

മുംബൈ ഇന്ത്യന്‍സ്:  രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്/ അന്‍മോല്‍പ്രീത് സിംഗ്, തിലക് വര്‍മ, കീറണ്‍ പൊള്ളാര്‍ഡ്, ടിം ഡേവിഡ്, ഡാനിയേല്‍ സാംസ്, എം അശ്വിന്‍, തൈമല്‍ മില്‍സ്, ജയ്‌ദേവ് ഉനദ്കട്/ ബേസില്‍ തമ്പി, ജസ്പ്രിത് ബുമ്ര. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: വെങ്കടേഷ് അയ്യര്‍, അജിന്‍ക്യ രഹാനെ, ശ്രേയസ് അയ്യര്‍, നിതീഷ് റാണ, ഷെല്‍ഡന്‍ ജാക്‌സണ്‍, ആന്ദ്രേ റസ്സല്‍, സുനില്‍ നരെയ്ന്‍, ടിം സൗത്തി, പാറ്റ് കമ്മിന്‍സ്, ഉമേഷ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.

click me!