അവര്‍ തകര്‍ന്നിരിക്കുന്നു, എങ്കിലും ഗൗരവത്തോടെ കാണണം! ഓസ്‌ട്രേലിയന്‍ ടീമിന് ഗില്‍ക്രിസ്റ്റിന്റെ മുന്നറിയിപ്പ്

By Web Team  |  First Published Nov 4, 2024, 7:59 PM IST

ഇന്ത്യയുടെ സാഹചര്യത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരം ആഡം ഗില്‍ക്രിസ്റ്റ്.


മുംബൈ: ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് പരമ്പരയില്‍ നാണംകെട്ട് സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് പുറപ്പെടുന്നത്. ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിയില്‍ അഞ്ച് ടെസ്റ്റുകളും ഇരു ടീമുകളും കളിക്കുക. ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ കളിക്കണമെങ്കില്‍ ഇന്ത്യക്ക് നാല് വിജയങ്ങള്‍ ആവശ്യമാണ്. അതിന് സാധിച്ചില്ലെങ്കില്‍ മറ്റു ടീമുകളുടെ മത്സരഫലത്തെ ആശ്രയിക്കേണ്ടിവരും. ന്യൂസിലന്‍ഡിനെതിരെ 3-0ത്തിന് തോറ്റിന് പിന്നാലെ കടുത്ത വിമര്‍ശനങ്ങാണ് ഇന്ത്യ നേരിടുന്നുത്. 

ഇപ്പോള്‍ ഇന്ത്യയുടെ സാഹചര്യത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരം ആഡം ഗില്‍ക്രിസ്റ്റ്. ഇന്ത്യന്‍ ടീമംഗങ്ങള്‍ സ്വയം ചോദിക്കേണ്ട ചോദ്യങ്ങള്‍ ഏറെയുണ്ടെന്ന് ഗില്‍ക്രിസ്റ്റ് വിലയിരുത്തി. അദ്ദേഹത്തിന്റെ വാക്കുകള്‍... ''മത്സരം ടീമിനുള്ളില്‍ തന്നെ ചര്‍ച്ച ചെയ്യട്ടെ. അവര്‍ സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങള്‍ ബാക്കിയുണ്ട്. തോല്‍വിയില്‍ നിന്ന് പുറത്തുവരിക ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. തോല്‍വി മാത്രമല്ല, അത് ഹോം ഗ്രൗണ്ടില്‍ ഇന്ത്യ സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങി. എന്നാല്‍ അതിനെ അതിന്റെ വഴിക്ക് വിടുക. ഒരു പരമ്പര പരാജയപ്പെട്ടുവെന്ന് കരുതിയാല്‍ മതി. ആഘാതത്തില്‍ നിന്ന് കരകയറാന്‍ സ്വയം ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുക.'' ഗില്‍ക്രിസ്റ്റ് ഉദേശിച്ചു. 

Latest Videos

undefined

സീനിയര്‍ താരങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ''ടീമംഗങ്ങള്‍ക്ക് സമ്മര്‍ദ്ദമുണ്ടാകുമെന്ന് ഉറപ്പാണ്. കാരണം ഇന്ത്യയില്‍ ധാരാളം ക്രിക്കറ്റ് ആരാധകരുണ്ട്. അവരെല്ലാം താരങ്ങളുടെ തലയില്‍ കയറും. പ്രായം കൂടുതലുള്ള താരങ്ങള്‍ ഇന്ത്യന്‍ ടീമിലുണ്ട്. അവരെല്ലാം ഉയര്‍ന്ന നിലവാരത്തില്‍ കളിക്കുന്ന താരങ്ങളാണ്. എന്നാല്‍ ഓസ്‌ട്രേലിയ ഉയര്‍ത്തുന്ന വെല്ലുവിളിയില്‍ നിന്ന് അവര്‍ എങ്ങനെ തിരിച്ചുവരുന്നു എന്നത് കൗതുകകരമായിരിക്കും. ആത്മവിശ്വാസമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നതെങ്കിലും ടീമിനെ ഓസ്‌ട്രേലിയ ഗൗരവത്തോടെ തന്നെ കാണണം.'' ഗില്‍ക്രിസ്റ്റ് കൂട്ടിചേര്‍ത്തു.

പാകിസ്ഥാനിപ്പോള്‍ ഇന്ത്യയെ തോല്‍പ്പിക്കാമെന്ന് വോണ്‍, സമ്മതിച്ച് അക്രം! കിവീസ് പഞ്ഞിക്കിട്ടത് പ്രധാന ചര്‍ച്ച

ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടിയില്ലെങ്കില്‍ അടുത്തവര്‍ഷം ജൂണില്‍ നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ നിന്ന് സീനിയര്‍ താരങ്ങളെ ടീമില്‍ നിന്നൊഴിവാക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഓസ്‌ട്രേലിയക്കെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ചാംപ്യന്‍സ് ട്രോഫിയിലും പിന്നാലെ ഐപിഎല്ലിലുമാകും ഇന്ത്യന്‍ താരങ്ങള്‍ കളിക്കുക. ഓസ്‌ട്രേലിയക്കെതിരായ പരമ്പര കഴിഞ്ഞാല്‍ ജൂണില്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലുണ്ട്. ഫൈനലിന് നേരിട്ട് യോഗ്യത നേടണമെങ്കില്‍ ഇന്ത്യക്കിനി ഓസ്‌ട്രേലിയയെ 4-0ന് എങ്കിലും തോല്‍പ്പിക്കണം. 

ഇതിന് കഴിഞ്ഞില്ലെങ്കില്‍ ടീമിലെ സീനിയര്‍ താരങ്ങളെ ടെസ്റ്റ് ടീമില്‍ നിന്നൊഴിവാക്കുന്നതിനെക്കുറിച്ച് ബിസിസിഐ ഗൗരവമായി ആലോചിക്കുനന്നുണ്ടെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരുടെ പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും നിലിവല്‍ ടീമിലെ സീനിയര്‍ താരങ്ങളാണ് ഈ നാലു പേരും.

click me!