കൊവിഡുമായി ബന്ധപ്പെട്ട വിദേശത്ത് നിന്നുള്ള സഹായങ്ങളുടെ ഏകോപനത്തിന് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ മൊബൈൽ നമ്പറുകളിലേക്ക് ഈ ആവശ്യത്തിനായി മാത്രം വിളിക്കണമെന്ന് അധികൃതർ
തിരുവനന്തപുരം: കൊവിഡുമായി ബന്ധപ്പെട്ട വിദേശത്ത് നിന്നുള്ള സഹായങ്ങളുടെ ഏകോപനത്തിന് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ മൊബൈൽ നമ്പറുകളിലേക്ക് ഈ ആവശ്യത്തിനായി മാത്രം വിളിക്കണമെന്ന് അധികൃതർ.
അല്ലാതെയുള്ള വിളികൾ യഥാർത്ഥ ആവശ്യത്തിന് തടസമാകുന്നതായി അധികൃതർ അറിയിച്ചു. വിദേശത്തു നിന്ന് സഹായം എത്തിക്കാൻ നിരവധി പേർ തയ്യാറാകുന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരെ സർക്കാർ ചുമതലപ്പെടുത്തിയത്.
undefined
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇളങ്കോവനാണ് ചുമതല (ഫോൺ: 9446001265). എസ്സ്. കാർത്തികേയൻ 9447711921, കൃഷ്ണ തേജ - 9400986111, വിഘ്‌നേശ്വരി ഐ. എ. എസ് - 9446413107 എന്നിവരാണ് മറ്റുള്ളവർ. 24 മണിക്കൂർ ഹെൽപ്‌ലൈൻ നമ്പർ: 8330011259.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona